കർമ 9 [Vyshu] 209

“അങ്കിൾ നോക്കിയാൽ പോരാ. ഇത് നടക്കണം.”

“ഞാൻ ഏറ്റൂ. നീ നാളെ വിളിക്ക് അല്ലെങ്കിൽ നമുക്ക് നേരിൽ കാണാം.”

“Ok അങ്കിൾ.”

തിരിച്ചുള്ള ഡ്രൈവിങ്ങിനിടയിൽ ശ്യാമിന്റെ മനസ്സ് കുറച്ചൊന്ന് ശാന്തമായിരുന്നു. പോലീസ് കാർക്ക് ഈ കേസിനെ സംബന്ധിച്ച് എന്തെങ്കിലുമൊക്കെ തെളിവുകൾ കിട്ടിക്കാണും.
ആ തെളിവുകൾ തന്റെ കൂടി കൈകളിൽ എത്തിയാൽ ജോലി കുറച്ചും കൂടി എളുപ്പം ആകും എന്ന കണക്ക് കൂട്ടലിൽ ആയിരുന്നു ശ്യാം.

……………..

“ചേട്ടാ വണ്ടിക്ക് ക്ലച്ച് കുറവാണ്. ഒന്ന് അഡ്ജസ്റ്റ് ചെയ്തു തരണം.”
തന്റെ കാറിൽ നിന്നും ഇറങ്ങിക്കൊണ്ട് വർക്ഷോപ്പിലെ ജോലിക്കാരൻ ആണെന്ന് തോന്നുന്ന ഒരു പ്രായം ചെന്ന മനുഷ്യനോട് അനി പറഞ്ഞു.

“കുറച്ച് സമയം പിടിക്കും സാറേ. ജോലിക്കാർ എല്ലാം തിരക്കിലാണ്.”

“എത്ര സമയം എടുക്കും.”

“ഒരു അര മണിക്കൂർ.”

“സാരമില്ല ഞാൻ കാത്തിരുന്നോളാം.”
അനി തന്റെ കാർ വർക്ഷോപ്പിൽ ഒതുക്കി നിർത്തിയ ശേഷം ചെവിയിൽ ഹെഡ് സെറ്റും വച്ച് ഫോൺ വിളിക്കുകയാണെന്ന വ്യാജന അവിടത്തെ ജോലിക്കാരെ മുഴുവൻ സ്കാൻ ചെയ്യാൻ തുടങ്ങി. ശേഷം ആരും ശ്രെദ്ധിക്കാത്ത രീതിയിൽ തന്റെ കയ്യിലെ വയർലെസ് മൈക് ഡിവൈസുകൾ വർക്ഷോപ്പിൽ വാഷ് റൂം ഉൾപ്പടെയുള്ള വിത്യസ്ത സ്ഥലങ്ങളിൽ ഫിറ്റ്‌ ചെയ്ത് തന്റെ കാറിലേക്ക് തിരികെ വന്ന് അതിന്റെ പ്രവർത്തനം റിസീവറിൽ ഉറപ്പിച്ചു.
റിസീവർ തന്റെ കയ്യിലെ നെറ്റ് സെറ്റർ വഴി ഹരിയുടെ ലാപ്ടോപ്പുമായി അനി നേരത്തേ കണക്ട് ചെയ്തിരുന്നു.

ഒറ്റ നോട്ടത്തിൽ ആകെ അഞ്ച് മെക്കാനിക് ഉണ്ട്. അത് ഉറപ്പിക്കാനായി അനി നേരത്തേ കണ്ട ആ പ്രായം ചെന്ന മനുഷ്യന്റെ അടുത്തേക്ക് ഒന്നും കൂടി ചെന്ന് അവിടെ അടുത്തുള്ള സ്ഥലങ്ങളെപ്പറ്റി അന്വേഷിച്ചറിയാൻ തുടങ്ങി. കൂട്ടത്തിൽ തന്ത്ര പരമായി വർക്ഷോപ്പിലെ ജോലിക്കാരുടെ എണ്ണവും ഉറപ്പിച്ചു.

ജോലിക്കാരുടെ എണ്ണം മനസ്സിലാക്കിയ അനി മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ ആക്റ്റിവേറ്റ് ചെയ്യാനായി ഫോണിൽ ഹരിയെ വിളിച്ചു.

“ഹരി ഡിവൈസിൽ നിന്നും വോയിസ്‌ കേൾക്കുന്നില്ലെ. എല്ലാം ഫിറ്റ്‌ ചെയ്തു ഇവിടെ ok ആണ് “

7 Comments

  1. സൂപ്പർ kadhyanu

  2. കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ

  3. സൂര്യൻ

    കോളളാ൦. ലേറ്റ് അകലെ..

  4. വിനോദ് കുമാർ ജി ❤

  5. നന്നായിട്ടുണ്ട്

Comments are closed.