“വേണ്ട ലേഖ പോലീസ് മുറയിൽ ചിലപ്പോൾ വിവരങ്ങൾ കിട്ടി എന്ന് വരില്ല. ഞാൻ എന്റെതായ രീതിയിൽ അന്വേഷിക്കാൻ ആണ് പരിപാടി. വിവരങ്ങൾ ഞാൻ അപ്പോൾ അപ്പോൾ ഫോണിൽ കൂടി അറിയിക്കാം. എനിക്ക് വേണ്ട സഹായങ്ങൾ നിങ്ങൾ ഇവിടെ ഇരുന്ന് ചെയ്തു തന്നാൽ മതി.”
അവിടെ നിന്നും ഇറങ്ങുമ്പോൾ അനിയുടെ മനസ്സിൽ വ്യക്തമായൊരു പ്ലാനിങ് ഉണ്ടായിരുന്നു.
……………..
ഡ്രൈവിങ്ങിന് ഇടയിൽ ശ്യാം തന്റെ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയിരുന്നു. അതിൻ പ്രകാരം തന്റെ ജീപ്പ് കോമ്പസ് വെസ്റ്റ് ഹില്ലിലെ ഒരു റെസിഡൻസ് ഏരിയയിലേക്ക് വഴി തിരിച്ചു.
അവന്റെ കോമ്പസ് ഒടുവിൽ നിർത്തിയത് ദീർഘകാലം കോഴിക്കോട് ജില്ലാ പോലീസ് മേധാവി ആയി വിരമിച്ച സാബു ചെറിയാന്റെ മണിമാളികയ്ക്ക് മുന്നിലായിരുന്നു.
………….
“ഇതാര് ശ്യാമോ. എത്ര നാളായി തന്നെ കണ്ടിട്ട്. അച്ഛന് സുഖം തന്നെയല്ലേ.”
“അതേ അങ്കിൾ. സുഖം.”
“അല്ല. ഇങ്ങോട്ടുള്ള വഴി എങ്ങനെ കണ്ട് പിടിച്ചു?”
“ഞാൻ ശരത്തിന്റെ കൂടെ മുമ്പോരിക്കൽ ഇവിടേയ്ക്ക് വന്നിട്ടുണ്ട്.”
(സാബു ചെറിയാന്റെ ഒരേ ഒരു മകനാണ് ശരത്ത്)
“ഓഹ് അങ്ങനെയാണോ. അല്ല താനെന്തിനാ വന്നത്. വെറുതേ താനിങ്ങോട്ടേക്ക് വരില്ലാ എന്നെനിക്കറിയാം.”
“അങ്കിൾ എന്നെ ഒന്ന് ഹെല്പ് ചെയ്യണം.”
“താൻ പറഞ്ഞോ ഞാൻ എന്താ ചെയ്തു തരേണ്ടത്. ചോദിച്ചാൽ ഈ ജീവൻ തന്നെ നിനക്കും നിന്റെ അച്ഛനും വേണ്ടി ഞാൻ തരും. അത്രയ്ക്ക് ഉണ്ട് തന്റെ അച്ഛനോടുള്ള കടപ്പാട്.”
കുറച്ച് നേരത്തെ മൗനത്തിനു ശേഷം ശ്യാം നിലവിലെ വധ ഭീഷണിയും അതേപ്പറ്റി തനിക്കറിയാവുന്ന മുഴുവൻ കാര്യങ്ങളും സാബു ചെറിയാനോട് വിശദമാക്കി.
“ഇതിലിപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത്.”
“ഈ കേസിനെ സംബന്ധിച്ച പോലീസ് ഡിപ്പാർട്മെന്റ് വിവരങ്ങൾ എനിക്ക് ചോർത്തി കിട്ടണം.”
വളച്ചു കെട്ടലുകൾ ഇല്ലാതെ തന്റെ മനസ്സിലിരിപ്പ് ശ്യാം തുറന്നു പറഞ്ഞു.
“ചുരുക്കി പറഞ്ഞാൽ ഈ കേസ് അന്വേഷിക്കുന്ന ഇൻവെസ്റ്റിഗേഷൻ ടീമിൽ തനിക്കൊരു ചാരൻ വേണം അല്ലെ.”
“അതേ. കാശ് എത്ര വേണമെങ്കിലും ഞാൻ പൊട്ടിക്കാം.”
“ഞാൻ നോക്കട്ടെ. നാളെ രാവിലെ താനെന്നെ വിളിക്ക്.”
സൂപ്പർ kadhyanu
കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ
??
കോളളാ൦. ലേറ്റ് അകലെ..
❤
??
നന്നായിട്ടുണ്ട്