കർമ 9 [Vyshu] 209

ഉള്ളിൽ നുരഞ്ഞ് പൊന്തിയ സംശയങ്ങൾ ദൂരീകരിക്കാൻ വേണ്ടിയാണ് രാവിലെ തന്നെ ചിട്ടിക്കമ്പനിയുടെ അടുത്തേക്ക് വച്ച് പിടിച്ചത്.

അവിടെ എത്തുമ്പോൾ കാണുന്നത് ബോധ രഹിതനായി കിടക്കുന്ന കോശിയെയും. വെടിയേറ്റ് വീഴുന്ന അയാളുടെ സഹായിയേയും ആയിരുന്നു.

പിന്നീടങ്ങോട്ട് കണ്ണ് ചിമ്മി തുറക്കുന്ന വേഗതയിലാണ് കാര്യങ്ങൾ നടന്നത്.

കറുത്ത വേഷം ധരിച്ച് മുഖം മറച്ച ആ രണ്ട് പേർ ഞങ്ങളേയും വെട്ടിച്ച് കടന്ന് കളഞ്ഞു. അവരെ പിൻ തുടരാം എന്ന് വച്ചാൽ. അവിടം മൊത്തം പുക കൊണ്ട് മൂടിയിരുന്നു കൂടാതെ പ്രധാന കവാടത്തിൽ തീർത്ത തടസം വേറെ.
എല്ലാ രീതിയിലും വെൽ പ്ലാൻഡ് ആയിരുന്നു അവർ.

………………………………….

SI സുനിൽ കുമാറിൽ നിന്നും ലഭിച്ച വിവരങ്ങൾ തൻ്റെ ഓഫിസിൽ ഇരുന്ന് അനിക്ക് വ്യക്തമാക്കി കൊടുക്കുക ആയിരുന്നു ലേഖ.

“ഒരു തുമ്പും കിട്ടിയില്ലാ?”
തെല്ലും നിരാശയോടെ അനി ചോദിച്ചു.

“ഇല്ല. പ്രതികളുടേതായി ആകെ ലഭിച്ചത് ഒരു സ്കോർപിയോ മാത്രമാണ്. അതാണെങ്കിൽ ഉൾവശം ഏറക്കുറെ പൂർണമായും കത്തിനശിച്ചു എന്നാണ് സുനി പറഞ്ഞത്.”

“അപ്പൊൾ പ്രതികൾ സ്ത്രീകൾ ആണെന്ന് ഉറപ്പിക്കാം.”

“യെസ് അത് ഉറപ്പിക്കാം. വെറും സ്ത്രീകൾ അല്ല. വെൽ ട്രെയ്ൻഡ്
ആയിട്ടുള്ളവർ.”

ചോദ്യമോ ഉത്തരമോ ഇല്ലാതെ അനി ലേഖയുടെ നേരെ മുഖമുയർത്തി.

“നീ ഒന്ന് ചിന്തിച്ചു നോക്ക് വേഷം മാറ്റി ലോട്ടറി വിൽപ്പനക്കാരായി നടക്കുക, ഏതാണ്ട് മൂന്നു മീറ്റർ അകലത്തിൽ വച്ച് എയിം ചെയ്തു പിടിക്കാതെ പെട്ടെന്ന് സെക്കൻഡുകൾ കൊണ്ട് ഒരാളുടെ നെറ്റിത്തടത്തിലേക്ക് ഉന്നം തെറ്റാതെ നിറയോഴിക്കുക, എന്നേക്കാൾ പൊക്കമുള്ള ഒരു മതില് പരിക്കേറ്റ കൂട്ടാളിയേയും താങ്ങി ചാടി കടക്കുക, ഇംഗ്ലീഷ് പടത്തിൽ മാത്രം കാണുന്ന സ്‌മോക്ക് ബോംബ് പോട്ടിക്കു. ഇത് ഒക്കെ ട്രെയ്ൻ ചെയ്തവർക്ക് മാത്രമേ പറ്റൂ.”

ലേഖ പറയുന്നതും ശ്രദ്ധിച്ച് ഇരിക്കുമ്പോൾ ആണ് ആനിയുടെ ഫോൺ ശബ്ദിച്ചത്.

അനി ഫോൺ അറ്റൻറ് ചെയ്യ്ത് കാതോട് ചേർത്തു

7 Comments

  1. സൂപ്പർ kadhyanu

  2. കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ

  3. സൂര്യൻ

    കോളളാ൦. ലേറ്റ് അകലെ..

  4. വിനോദ് കുമാർ ജി ❤

  5. നന്നായിട്ടുണ്ട്

Comments are closed.