കർമ 7 [Vyshu] 273

എന്താടോ? വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു അനിയുടെ സംസാരം.

വക്കിലിന്റെ ബോഡി കണ്ടെത്തിയ ആ മനയില്ലെ അവിടെ നിന്നും ഒരാളുടെ ബോഡി കൂടി കണ്ടെത്തിയിട്ടുണ്ട്.

അത് കേട്ടതോടെ അനിക്ക് തന്റെ കൈകാലുകൾ തളരുന്നതായി തോന്നി.
ഈശ്വരാ സുബാഷേട്ടൻ….
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി.

അനിയുടെ മാനസികാവസ്‌ഥ അറിയുന്നത് കൊണ്ട് തന്നെ ലേഖയ്ക്ക് വെറുതേ ഇരിക്കാൻ കഴിഞ്ഞില്ല. കുറച്ച് സമയത്തിനുള്ളിൽ അവളുടെ കോൺടാക്ട്സ് ഉപയോഗിച്ച് കണ്ടെടുത്ത ഡെഡ് ബോഡിയുടെ ഫോട്ടോസ് സംഘടിപ്പിച്ചു. വൈകാതെ അത് അനിയുടെ ഫോണിലേക്ക് ഫോർവേഡും ചെയ്തു.

അത് കണ്ടതോട് കൂടിയാണ് അനിക്ക് കുറച്ചെങ്കിലും സമാധാനം ലഭിച്ചത്. ആകെ വികൃതമാക്കിയ ശവ ശരീരം. എന്നാൽ അതിന് സുബാഷേട്ടനുമായി ഒരു സാദൃശ്യവും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടയാൾക്ക് ആറടിയോളം ഉയരം ഉണ്ടെന്ന് കൂടി കേട്ടതോടെ അനി അത് സുബാഷേട്ടൻ അല്ല എന്ന് ഉറപ്പിച്ചു.

……………………

സമയം 5pm. നിലബൂരിനടുത്ത് ഒറ്റപ്പെട്ട് കിടക്കുന്ന ഒരു കോളനിയിലെ റോഡിനോട് ചേർന്നൊരു വാടക കെട്ടിടത്തിൽ ആ നാല് സ്ത്രീകൾ ഉണ്ടായിരുന്നു.

അക്ക…. നമുക്ക് വേണ്ട വിവരങ്ങൾ എല്ലാം കിട്ടിയില്ലേ. ഇനി അയാളെ അങ്ങ് തീർത്ത് കൂടെ?

വേണ്ട കബനി. വൈകാതെ നമുക്കിവിടത്തെ ജോലി തീരും. അപ്പോൾ അയാളെ സ്വതന്ത്രനാക്കാം. അയാൾ നമ്മളെ ക്കുറിച്ച് ഒരു വിവരവും ഇത് വരെ മനസ്സിലാക്കാത്ത സ്ഥിതിക്ക് അയാളെ കൊന്നിട്ട് നമുക്ക് എന്ത് കിട്ടാനാണ്.

എന്നാലും ആ നീചൻമ്മാർക്ക് വേണ്ടി കൂട്ട് നിന്നതല്ലേ.

കബനി നിനക്കറിയില്ല അവർ അയാളെ പെടുത്തിയതാണ്. അയാൾ കൂട്ട് നിന്നത് എത്ര വലിയ തെറ്റിനാണെന്ന് അയാൾക്ക്‌ അന്നും ഇന്നും ധാരണയില്ല.
സതി.. അയാളുടെ വിവരങ്ങൾ അറിയണം എന്ന് പറഞിട്ട് എന്തായി?

അക്ക…ഞങ്ങൾ അയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഒരു കാലത്ത് കൈക്കൂലി വാങ്ങിയിരുന്നെങ്കിലും കല്യാണത്തിന് ശേഷം ആള് സത്യസന്ധനാണ്.

19 Comments

  1. ♥♥♥സൂപ്പർ ആയിരുന്നു ♥♥♥

  2. Dear Nice Story,
    If you don’t mind I saw a progress in number of pages. That’s a good sign.
    Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
    What’s the secret behind Ani.
    Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.

    1. Tanx ബ്രോ
      പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
      കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
      ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???

  3. ???

  4. ?

      1. ബാക്കി ഉടനെ കാണുവോ

  5. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ സസ്പെൻസ് ത്രില്ലെർ……….

    Eagerly waiting for next part……..

    ❤❤❤❤❤❤

  6. *വിനോദ്കുമാർ G*❤

    Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤

  7. ❤️❤️❤️

Comments are closed.