കർമ 7 [Vyshu] 273

മേടം അതിൽ സുബൈർ പറയുന്നത് ആ ദിവസം മംഗലാപുരത്ത് ആയിരുന്നു എന്നും അയാളുടെ വണ്ടി രണ്ട് മാസമായി പാലക്കാട് ഒരു വർക്ക്ഷോപ്പിൽ ആണ് എന്നുമാണ്. മറ്റേയാൾ പറയുന്നത് അന്നേ ദിവസം കൊല്ലത്ത് അയാളുടെ വീട്ടിൽ തന്നെ ആയിരുന്നു എന്നാണ്.

അത് കേട്ടതോടെ അനി ആ രണ്ട് നമ്പറുകൾ മാത്രം എടുത്ത് കൂടുതൽ അന്വേഷണം നടത്തി.

“സുബൈർ ഇക്ബാൽ…. ഇക്ബാൽ പറഞ്ഞത് സത്യം ആണെന്ന് തോനുന്നു. അയാളുടെ ടവർ ലൊക്കേഷൻ ആ സമയം മംഗലാപുരത്ത് തന്നെയാണ്.
ചോദ്യ ഭാവത്തിൽ അനിയെ നോക്കിയ ലേഖയ്ക്ക് മറുപടിയായി ലാപ്ടോപ്പിലേക്ക് നോക്കി കൊണ്ട് അനി പറഞ്ഞു.
മേടം അയാൾ പറഞ്ഞത് പോലെ അയാളുടെ വണ്ടി വർക്ക്ഷോപ്പിൽ അണോ എന്ന് കൂടി ഉറപ്പ് വരുത്തണം.

പിന്നെ ഗോവിന്ദൻ അയാള് പറഞ്ഞത് കളവാണ്. അയാളുടെ ലഭ്യമായ രണ്ട് നമ്പറുകളും ആ സമയം ബാങ്ക് റോഡിൽ ആണ് ആക്റ്റീവ് ആയി കാണുന്നത്.

ഇത് കൂടാതെ ഒരു വണ്ടി കൂടെ ഉണ്ട്. ഒരു സ്വിഫ്റ്റ് കാർ. അതിൻ്റെ നമ്പർ ഫേക്ക് ആണ്. ആ കാറിൻ്റെ നമ്പർ മാച്ച് ആകുന്നത് കാസർഗോഡ് രജിസ്ട്രേഷൻ ഉള്ള ഒരു ഓട്ടോറിക്ഷ ആയിട്ടാണ്.

ആ കാറിനെ ആയിരിക്കും അവർ അന്ന് ഫോളോ ചെയ്തിട്ടുണ്ടാവുകാ സംശയത്തോടെ ഹരി ചോദിച്ചു.

അതേ… കാസർഗോട് രജിസ്ട്രേഷൻ കാർ ആണെന്ന് കുമാരെട്ടൻ പറഞ്ഞിരുന്നു.

ആ ഗോവിന്ദനെ പോക്കണ്ടെ…?
സംശയത്തോടെ ഷെറിൻ ചോദിച്ചു.

വേണം… ഷെറിന് മറുപടി നൽകിയ ശേഷം ലേഖ ഫോണും എടുത്ത് പുറത്തേക്ക് നടന്നു.

………………

അന്ന് വൈകീട്ടോടെ ഗോവിന്ദനെ ലേഖ കസ്റ്റഡിയിൽ എടുത്തു.

അയാൾ കണ്ണൂരിൽ നിന്നും ലോഡും കൊണ്ട് വരുന്നതാണെന്ന് മനസ്സിലാക്കിയതോടെ കൊയിലാണ്ടിയിൽ വച്ച് പോക്കുക ആയിരുന്നു.

ഒരു 60 നോട് അടുത്ത് പ്രായമുള്ള മനുഷ്യൻ.

ആദ്യം എതിർത്തെങ്കിലും പിന്നീടയാൾ സത്യം പറഞ്ഞ് തുടങ്ങി.

19 Comments

  1. ♥♥♥സൂപ്പർ ആയിരുന്നു ♥♥♥

  2. Dear Nice Story,
    If you don’t mind I saw a progress in number of pages. That’s a good sign.
    Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
    What’s the secret behind Ani.
    Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.

    1. Tanx ബ്രോ
      പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
      കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
      ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???

  3. ???

  4. ?

      1. ബാക്കി ഉടനെ കാണുവോ

  5. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ സസ്പെൻസ് ത്രില്ലെർ……….

    Eagerly waiting for next part……..

    ❤❤❤❤❤❤

  6. *വിനോദ്കുമാർ G*❤

    Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤

  7. ❤️❤️❤️

Comments are closed.