കോഡ് ഓഫ് മർഡർ 7 [Arvind surya] 180

   ഇത് കണ്ടു ഫിലിപ്പിന്റെ ദേഷ്യം ആളിക്കത്താൻ  തുടങ്ങിയിരുന്നു.
“ഇതിനു മാത്രം ധൈര്യം നിന്റെ കൂട്ടത്തിൽ ഒരുത്തനും ഇല്ലെന്ന് അറിയാം. മറഞ്ഞിരുന്നു കളിക്കാതെ പുറത്തേക്കു വരാൻ പറയടാ നിന്റെ ഒക്കെ നേതാവിനോട്. അതോ  മഹാഭാരത യുദ്ധത്തിൽ ശിഖണ്ഡിയെ മുൻനിർത്തി   കളിച്ചത് പോലെ നിന്നെ ഒക്കെ പറഞ്ഞയച്ചു പിന്നിൽ മറഞ്ഞു  നിൽക്കുന്നതാണോ അയാൾ. ഒറ്റ തന്തക്കു പിറന്നവൻ ആണെങ്കിൽ അവനോട് ആണുങ്ങളെ പോലെ മുന്നോട്ട് വരാൻ പറ “അതും പറഞ്ഞു ഫിലിപ്പ് ഉടുത്തിരുന്ന മുണ്ട് മടക്കിക്കുത്തി മീശ പിരിച്ചു തല ഉയർത്തിപ്പിടിച്ചു അവരെ നോക്കി നിന്നു.

   ഇത് കണ്ടു കയ്യിൽ ഇരുന്ന ഇരുമ്പ് വടിയും ആയി മുന്നോട്ട് ഓടി അടുത്ത ടോണിയുടെ അടി വയറ്റിലേക്ക് ഫിലിപ്പിന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടി പാഞ്ഞു. ഒന്ന് പിന്നോട്ടാഞ്ഞ അവന്റെ നെഞ്ചിലേക്ക് ഫിലിപ്പിന്റെ കാൽ ഉയർന്നു പൊങ്ങി. കയ്യിൽ ഇരുന്ന ഇരുമ്പ് വടി താഴേക്കു പതിച്ചുകൊണ്ട് അയാൾ  മേശയുടെ മുകളിലേക്കു തെറിച്ചു വീണു. ഇത് കണ്ടു അയാളുടെ ബാക്കി ഉള്ള ഗുണ്ടകൾ ഓടി അടുത്തതും താഴെ വീണ ഇരുമ്പ് വടി കൈക്കലാക്കി കൊണ്ട് ഫിലിപ് അവർക്ക് നേരെ പാഞ്ഞു. അത് കൊണ്ടുള്ള തലങ്ങും വിലങ്ങും ഉള്ള പ്രഹരം ഏറ്റു നിമിഷങ്ങൾക്കുള്ളിൽ അവരുടെ ഗുണ്ടകൾ താഴേക്കു പതിച്ചു.

    പെട്ടന്ന് പൊളിഞ്ഞു വീണ വാതിലിനു പിന്നിലായി കയ്യടികൾ മുഴങ്ങി. അതിലൂടെ ഡേവിഡും മകൻ ഡിക്സണും അകത്തേക്ക് കയറി വന്നു.

“കൊള്ളാം സഖാവേ. നീ എനിക്കൊത്ത എതിരാളി തന്നെ. നീ ഒരു ഒറ്റയാൻ ആണെന്ന് ഇത് വരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ആണ് കാണാൻ സാധിച്ചത്. ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല. ഞാൻ ഡേവിഡ്. ഡേവിഡ് ജോൺ കളത്തിപ്പറമ്പൻ. നീ പറഞ്ഞ ഇവരുടെയൊക്കെ നേതാവ്. ഇത് എന്റെ മകൻ ഡിക്സൺ ഡേവിഡ് ജോൺ. നീ ചാകുന്നതിനു മുൻപ് ഒന്ന് നേരിട്ട് കാണണം എന്നുണ്ടായിരുന്നു. അത് സാധിച്ചു. ഇനി നമുക്ക് എല്ലാം അവസാനിപ്പിച്ചാലോ ഫിലിപ്പേ “അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

ഹഹഹ ഡേവിഡ്. നിന്നെ കുറിച്ച് ഞാനും ഒരുപാട് കേട്ടിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ ശകുനി. മന്ത്രിമാരുടെ ദത്തു പുത്രൻ. പക്ഷെ അത് മാത്രം അല്ലല്ലോ ഡേവിഡേ നീ. കളത്തിപ്പറമ്പിൽ ജോൺ മത്തായിക്ക്  വേലക്കാരി മറിയയിൽ ഉണ്ടായ ഒരു കൗതുകം. അതിന്റെ ബാക്കി പത്രം ആയുള്ള നിന്റെ ജനനം. പക്ഷെ ജോണിന്റെ  അപ്പൻ മത്തായി ആളൊരു അഭിമാനി ആയിരുന്നു. അത് കൊണ്ട് നിന്റെ അമ്മയെ അയാൾ വീട്ടിലെ മരുമകൾ ആക്കി. ഒരു നാൾ  മത്തായി ഇഹലോക വാസം വെടിഞ്ഞപ്പോൾ കളത്തിപ്പറമ്പിൽ കുടുംബത്തിന്റെ തലതൊട്ടപ്പൻ ആയി നിന്റെ അപ്പൻ ജോൺ

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.