കോഡ് ഓഫ് മർഡർ 7 [Arvind surya] 180

സർ അവർ എത്തി. “ടെന്റിനകത്തേക്കു ഓടി കിതച്ചെത്തിയ കോൺസ്റ്റബിൾ ഗോപാൽ പറഞ്ഞു.

“എവിടെ? “ഭദ്രൻ ആകാംഷയോടെ ചോദിച്ചു.

“ക്യാമ്പിന് താഴെ ഉണ്ട്. റെനിൽ സർ അവരുടെ കൂടെ തന്നെ ഉണ്ട്. “അയാൾ പറഞ്ഞു.

“വേഗം വാടോ. ഇന്ന് കൊണ്ട് അവസാനിപ്പിക്കണം ഫിലിപ്പെന്ന ആ പടുവൃക്ഷത്തെയും അയാളെ പാടി പുകഴ്ത്തുന്ന സകലതിനെയും “അതും പറഞ്ഞു ഭദ്രൻ അയാളോടൊപ്പം താഴേക്കു നടന്നു.
*******************************************

ഇതേ സമയം സഖാവ് ഫിലിപ്പിന്റെ വീട്
***************************************

എന്നാൽ സഖാവേ ഞാൻ അങ്ങ് ഇറങ്ങട്ടെ. ഇവിടുത്തെ കാര്യം എല്ലാം കഴിഞ്ഞില്ലേ. ഇപ്പോൾ തിരിച്ചാൽ നാളെ രാവിലെ നാട്ടിൽ എത്താം “ഏലിയാമ്മ പറഞ്ഞു.

അതെന്ന പോക്കാടി ഏലിയെ. നാളെ  ഇവിടെ ഊരിലെ കാവിൽ ഉത്സവം അല്ലെ. അത് കൂടിയേച്ചും മറ്റന്നാൾ പോകാം “റബേക്ക പറഞ്ഞു.

“അതെ ഏലിയാമ്മെ. നാളെ കഴിഞ്ഞു പോകാം. അടിവാരം വരെ പൈലി കൂട്ടു വരും. നീ ഇവരുടെ ഉത്സവം കണ്ടിട്ടില്ലല്ലോ. എല്ലാം ആഘോഷിച്ചു നാളെ രാത്രി കഴിഞ്ഞ്  തിരിക്കാം “ഫിലിപ്പ് പറഞ്ഞു.

“ശെരി ചേട്ടായി. അങ്ങനെ ആകട്ടെ “അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“റെബേക്കേ മോൻകുട്ടൻ എന്തിയെടി. “ഫിലിപ്പ് ചോദിച്ചു.
അവൻ ഇത് വരെ എഴുന്നേറ്റിട്ടില്ല. അതെങ്ങനാ നിങ്ങൾ അവനെ കൊഞ്ചിച്ചു വഷളാക്കി വെച്ചിരിക്കുവല്ലേ. വയസ്സ് 5ആയുള്ളൂ എങ്കിലും കുരുത്തക്കേടിനു ഒരു കുറവും ഇല്ലറെബേക്ക പറഞ്ഞു.

“പോട്ടെടി അവൻ കുഞ്ഞല്ലേ.അവൻ എന്റെ മോനാടി. നീ കണ്ടോ നാളെ ഒരു ദിവസം എല്ലാവരും അവനെക്കുറിച്ചു നല്ലത് മാത്രം പറയുമ്പോൾ അവന്റെ അപ്പനും അമ്മയും ആണെന്ന അഭിമാനത്തിൽ നമുക്ക് തല ഉയർത്തിപ്പിടിച്ചു നിൽക്കാം. “ഫിലിപ്പ് പറഞ്ഞു തീർന്നതും പൈലി അകത്തേക്ക് കയറി വന്നു.

“സഖാവേ മൂപ്പൻ വന്നിട്ടുണ്ട് കാവിൽ ഒരുക്കങ്ങൾ തുടങ്ങികഴിഞ്ഞെന്നു സഖാവിനെ അറിയിക്കാൻ വന്നതാണ്. നമ്മൾ ചെല്ലാതെ ഒരുക്കങ്ങൾ മുഴുവിക്കുന്ന പതിവ് ഇല്ലല്ലോ. നമുക്കെന്നാൽ അങ്ങ് ഇറങ്ങിയാലോ “പൈലി ചോദിച്ചു.

ഞാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു. ഇനിയിപ്പോൾ നമുക്ക് ഒരുമിച്ച് പോയേച്ചും വരാം. റെബേക്കേ ഞാൻ വരാൻ വൈകും. നീ പിള്ളേരും ആയി കിടന്നോ. “അതും പറഞ്ഞു ഫിലിപ്പ് പൈലിയോടും മൂപ്പനോടും ഒപ്പം കാവിലേക്കു നടന്നു.

  ഇതേ സമയം പോലീസ് ക്യാമ്പിൽ സഖാവ് ഫിലിപ്പിനെയും ബാക്കി ഉള്ളവരെയും എന്നന്നേയ്ക്കും ആയി അവസാനിപ്പിക്കാൻ ഉള്ള വഴികൾ ആലോചിക്കുന്ന തിരക്കിൽ ആയിരുന്നു ഡേവിഡും മറ്റുള്ളവരും.

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.