കൃഷ്ണവേണി V [രാഗേന്ദു] 1257

കൃഷ്ണവേണി V

Author : രാഗേന്ദു

[ Previous Part ]

 

കൂട്ടുകാരെ.. കഴിഞ്ഞ ഭാഗത്ത് നിങ്ങൾ തന്ന സ്നേഹത്തിനു തിരിച്ച് ഒരു നൂറ് ഇരട്ടി സ്നേഹം..
എപ്പോഴും ആമുഖത്തിൽ പറയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കുക..പതിവ് പോലെ അക്ഷര തെറ്റുകൾ ഞാൻ പരമാവതി കറക്റ്റ് ചെയ്തിട്ടുണ്ട്.. ഇനിയും അഥവാ ഉണ്ടെങ്കിൽ ക്ഷമിക്കുക..
സ്നേഹത്തോടെ❤️

തുടർന്ന് വായ്‌ച്ചോളു..

ഒഴുകി വന്ന കണ്ണുന്നീർ ഞാൻ വാശിയോടെ തുടച്ചു.. ഇനി ഒരാൾക്ക് വേണ്ടിയും ഞാൻ സങ്കടപെടില്ല.. ഇനഫ്..!

അകത്ത് ചെന്ന് അടുക്കളയിൽ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്ത് കുടിച്ചു..

ഈ കഴിഞ്ഞ് ദിവസങ്ങളിൽ ഞാൻ കാണിച്ച് കൂട്ടിയത് ഓർത്ത് എനിക്ക് തന്നെ പുച്ഛം തോന്നി..

ഇട്ടിരുന്ന ബനിയൻ വലിച്ചഴിച്ചു ബാത്‌റൂമിൽ ഷവറിന്റെ അടിയിൽ നിന്നു.. മനസ് കൈവിട്ടു പോകുന്നു..

പാടില്ല ഞാൻ ഒരു കോളേജ് അദ്ധ്യാപകൻ ആണ്. അവളുടെ ഭാഗത്ത് തെറ്റില്ല.. അതുപോലെ അവളെ അവിടെ കൊണ്ടുവിട്ടു എന്നതൊഴിച്ചാൽ എന്റെ ഭാഗത്തും…

കുറെ നേരം ഷവറിന്റെ കീഴിൽ നിന്നു.. സമാധാനം തോന്നി തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ.. പുറത്തു വന്നു ദേഹം തുടച്ചു ഒരു ഷോർട്സ് എടുത്തിട്ടു.. ഫ്രിഡ്ജിൽ നോക്കി.. ഒരു ഹെയ്‌നിക്കെൻ ബിയർ ബോട്ടിൽ കയ്യിൽ എടുത്തുകൊണ്ടു ബാൽകണിയിലേക്ക് നടന്നു..

സന്ധ്യ സമയം ആണ്.. അവിടെ കസേരയിൽ ഇരുന്ന് ആകാശത്തേക്കു നോക്കി ബിയർ ബോട്ടിൽ വായിലേക്ക് കമിഴ്ത്തി..

സ്നേഹത്തിൻ്റെ പുറത്ത് സമ്മതിച്ച് കൊടുത്തതാണ്.. പക്ഷേ കിട്ടിയതോ.. അവഗണന.. ഫ്രം ഈച്ച് ആൻഡ് എവിരി വൺ.. ഇനി ഇല്ല…

ആ പഴയ ആഷ്‌ലി.. ആരുടെ മുഖം നോക്കാതെ എന്തും തുറന്ന് പറയുന്നവൻ.. ആർക്ക് വേണ്ടിയും വിട്ടിവീഴ്ച ചെയ്യാത്തവൻ.. ഇതൊക്കെ എവിടെ..!! ഞാൻ ആകെ മാറിയിരിക്കുന്നു..

പഴയ ആഷ്‌ലി ആകണം.. എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

അമ്മേ വിളിച്ച് സംസാരിക്കണം എന്ന് തോന്നി..

അകത്ത് ചെന്ന് ഫോൺ എടുത്ത് ഞാൻ അമ്മയുടെ നമ്പർ ഡയിൽ ചെയ്തു… റിംഗ് ചെയ്യുന്നുണ്ട് എങ്കിലും അവിടെ നിന്നും ഒരു റസ്പോൺസും ഇല്ല .. വിട്ടില്ല ഡാഡീയെ വിളിച്ചു.. രണ്ട് മൂന്ന് റിംഗ് ആയപ്പോൾ ഡാഡി ഫോൺ എടുത്തു..

“ഹേയ് ആഷ്..”

261 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ❤❤??

    1. സ്നേഹം❤️

  2. നായകന്റെ തനി സ്വഭാവം പുറത്തെടുത്തത് നന്നായി. നിര്തിയങ്ങു അപമാനിക്കുവാൻന്നേ എല്ലാം കൂടെ.

    മിഷേൽ കൊള്ളാം അല്ലേലും ഏത് സാഹചര്യത്തിലും ഒപ്പം നിൽക്കാനും രണ്ട് ഭാഗത്തു നിന്ന് ചിന്തിക്കുന്ന സുഹൃത്ത് എന്നും ഒരു മുതൽക്കൂട്ടാണ്.

    അമ്മയും അച്ഛനുമാണ് എന്നത് മക്കളെ എന്തും ചെയ്യാനും പറയാനുമുള്ള ലൈസെൻസ് അല്ല.അറ്റ്ലീസ്റ്റ് പറയാനുള്ളതെങ്കിലും ഒന്ന് കേൾക്കണ്ടേ. എല്ലാം കഴിഞ്ഞിട്ട് മോങ്ങിയാ മതിയാലോ…

    രണ്ടാളുടെയും ഭാഗത്തും അവരുടേതായ ശരികളുണ്ട്. പക്ഷെ വെനിക്ക് ഒരു പാടി അഹങ്കാരം കൂടുതലാ. ചിലപ്പോ ഒരു വികാരത്തെ മറ്റൊരു വികാരം കൊണ്ട് മറക്കുന്നതുമാകാം.

    അവസാനം അത് വേണിയാണോ ആവോ. ആണെങ്കിൽ അവൾക്ക് വല്ല ബൈക്ക് കച്ചോടോം ഉണ്ടോ. ആദ്യം ബുള്ളറ്റ് ഇപ്പൊ ഡ്യൂക്ക്.
    മൂത്തവരുടെ വാക്കും നെല്ലിക്കയും ഒരുപോലെയാണല്ലോ. കുറച്ചൊക്കെ അനുസരണം ആകാം.

    1. Yk..
      അതെ.. എത്ര എന്ന് പറഞ്ഞ സഹിക്ക അല്ലെ.
      അവനെ മനസ്സിലാകുന്ന ആരെങ്കിലും വേണം.. ഒരു സുഹൃത്തിനൊള്ളം ആരും വരില്ല എന്ന് തോന്നി..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് അടുത്ത ഭാഗത്ത് കാണാം.. ഒത്തിരി സ്നേഹം❤️

  3. ചേച്ചി….

    ഈ ഭാഗവും അടിപൊളി…. അവൻ അമ്മയോട് പറഞ്ഞത് നന്നായി…… അധിക അമ്മമാരും മകളുടെ ഭാഗത്ത് നിൽക്കാറാണ് ചെയ്യാ.. ഇത് മകന്റെ ഭാഗം പോലും കേൾക്കാതെ കുറ്റപെടുത്തിയിരിക്കും……. കുറച്ചു കാലം ഇനി ആരെയും മൈന്റ് ചെയ്യണ്ട……

    ആഷ്‌ലിയും മിഷേലും സെറ്റ് ആവുമെന്ന് വിചാരിച്ചു…. മിഷേലിന്റെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ…..

    വേണിക്ക് കുറച്ചു അഹങ്കാരം കൂടുതൽ ആണ്…. അവൻ മര്യാദക്ക് കാര്യം പറയുമ്പോൾ അത് കേൾക്കാതെ…… അതിനുള്ളതാണ് അവൾക്ക് അവസാനം കിട്ടിയത്……. അത് അവള് തന്നെയല്ലേ…… ? ഹാ…. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……..

    സ്നേഹത്തോടെ സിദ്ധു… ??

    1. സിദ്ധു..
      ഒത്തിരി സന്തോഷംട്ടോ.. ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ..

      മിഷേൽ.. അവനു ഒരു പ്രണയിനിയേക്കാൽ ഇപ്പോ ആവിശ്യം കൂടെ നിക്കാൻ ഒരു ഫ്രണ്ട് അല്ലെ..

      ബാക്കി ഒക്കെ നേരിൽ

      സ്നേഹത്തോടെ❤️

  4. ❤️❤️❤️❤️❤️❤️❤️

  5. ആഹ് ഈ ഭാഗവും ഉഷാറായി.. ?

    എന്തായാലും ഇതിൽ അവന് കുറച്ച് ബോൾഡ് ആയല്ലോ അത് തന്നെ സമാധാനം.. അവൾടെ ആ എല്ല് ഊരിയ ഒര് സുഖം ????.

    ഈ പാർട്ട്ലൂടെ പോയപ്പോ തന്നെ ഊഹിച്ചു.. ലാസ്റ്റിലെ ആ അഭകടം…?
    ഞാൻ ചിലത് ഊഹിക്കുന്നുണ്ട് നടക്കുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല… പ്രമുഖ നമ്മൾ വിജാരിച്ച ആളല്ല അതോണ്ട് ? എന്നോടൊന്നും തോന്നല്ലേ ?

    എന്തായാലും നന്നയിട്ടുണ്ട്..

    അപ്പൊ അടുത്ത ഭാഗത്തിൽ കാണാം

    ?

    1. ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ.. ഊഹിക്കുന്നത് ചെലപ്പോൾ ശരിയാവാം..?
      സ്നേഹത്തോടെ❤️

  6. ഏക-ദന്തി

    വായിച്ചു .. ഇഷ്ടപ്പെട്ടു ..
    തോനെ ഹാര്‍ട്സ്

    1. ഒത്തിരി സന്തോഷം.. സ്നേഹം❤️

  7. പൊളി പൊളി..

    ശേ ഞാൻ മിഷേലിന്റെ വീട്ടിൽ പോയപ്പോ കരുതി അവര് രണ്ടിന്റേം പ്രണയം അല്ലെങ്കിൽ കല്യാണം അവിടെ തൊടങ്ങും എന്ന്, നടന്നില്ല, ഷിറ്റ്.. ☹️

    വേണിക്ക് കിട്ടേണ്ടത് കിട്ടി, അപകടം പറ്റിയതിനു സന്തോഷിക്കുകയല്ല, മറിച്ചു ഒരാൾ അതും മൂത്ത ഒരാൾ പറയുന്ന കാര്യം കേക്കാതെ ഇരുന്ന ഇങ്ങനെ ഇരിക്കും.. ?

    നായകൻ ബോൾഡ് ആയതു ഈ പാർട്ടിൽ ആണ്, അതുപോലെ മിഷേൽ ഇവന്റെ ഭാഗം ചിന്തിച്ചു, ഇവനെ സപ്പോർട്ട് ചെയ്തപ്പോ ഒരുപാട് സന്തോഷം തോന്നി, അതുകൊണ്ട് തന്നെ അവര് ഒന്നിക്കും എന്നുള്ള എന്റെ 1% ആഗ്രഹം നടക്കാതെ വന്നപ്പോ സങ്കടം ആയി.. !

    അതുപോലെ അവന്റെ അമ്മ, ശെരിക്കും സാദാരണ അമ്മമാർ മക്കളുടെ ഭാഗം ആണ് ആദ്യം കേക്കാര് അതിപ്പോ ഒരാളെ കൊന്നിട്ട് വന്നാലും അമ്മമാർ നമ്മളെ രക്ഷിക്കാൻ നോക്കും അതാണ് ഒരു അമ്മക്ക് ഒരു കുട്ടിയോട് ഉള്ള ബോണ്ട്‌, ഇവിടെ കൊറേ ദിവസം ആയിട്ട് ഇവൻ മുൻകൈ എടുക്കേണ്ടി വന്നു, കഷ്ടം.. !

    ബാക്കി ഒക്കെ ഒരേ പൊളി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. എത്ര വൈകി ആണെങ്കിലും അവൻ അവൻ്റെ ഭാഗം ക്ലിയർ ആക്കി.. പിന്നെ അമ്മ.. അവരൊക്കെ ആ പെണ്ണിനെ കുറിച്ച് ആണ് ഓർത്തത്.. അവരെയും കുറ്റം പറയാൻ പറ്റില്ല..

      പിന്നെ മിഷെലിനെ അങ്ങനെ ആക്കിയാൽ അതിൽ എന്താ ഒരു പ്രത്യേകത ഉള്ളത്.. അവനെ മനസ്സിലാക്കാൻ ഒരു ഫ്രണ്ട് അവനു അത്യാവശ്യം ആണെന് തോന്നി..

      ബാക്കി ഒക്കെ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

  8. Super… ???

    ആഷ്ലി…… ?

    ഇഷ്ടം ❤️ ❤️ ❤️ ❤️

    1. ആഷ്‌ലി സൂപ്പർ അല്ലെ?
      സ്നേഹം❤️

  9. ആഹാ പൊളി പൊളി ഇന്ദുസേ അടിപൊളി.
    കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ആഷ്‌ലി ന്റെ ആറ്റിട്യൂട് കണ്ടു. കലക്കി അവൾക്ക് ഒരു എല്ല് കൂടുതൽ ആണ്
    കഥ നല്ല ഫ്ലോയിൽ ആണല്ലോ പോകുന്നത്. കൊള്ളാം
    പിന്നെ ആ ബൈക്കിൽ നിന്നും വീണത് വേണി ആണെന്ന്മ മനസിലായി. ബുള്ളറ്റ് എങ്ങനെ ഡ്യൂക്ക് ആയി അപ്പോൾ വേണി അല്ലെ ???.

    അടുത്തതിനായി വെയ്റ്റിംഗ് ആണ് ❤️❤️❤️

    മാരാർ

    1. ഒത്തിരി സന്തോഷം മാരാരെ..
      കഥ ഫ്ലോവിൽ പോവുന്നു എന്ന് കേൾക്കുമ്പോ തന്നെ ഒരു സന്തോഷം ആണ്.. ബാക്കി ഒക്കെ നേരിൽ..
      സ്നേഹത്തോടെ❤️

  10. മാലാഖയെ പ്രണയിച്ചവൻ

    Kollamm kidu ❤️ waiting for next part ?❤️?. Vegam adutha part tharane indhuse ❤️.

    With love
    മാലാഖയെ പ്രണയിച്ചവൻ

    1. ഒത്തിരി സന്തോഷംട്ടോ.. വൈകാതെ തരാം
      സ്നേഹം❤️

  11. Angane naayikede vedikettu theernnu… So mishel ഇനെ നമ്മുക്ക് അവനേം കൊണ്ട് കെട്ടിക്കാം ഇന്ദുസേ….?

    1. അതിനു മിഷേൽ സമ്മതികേണ്ടെ..
      സ്നേഹം❤️

  12. nice ❤️❤️aarkayirikum accident patiyath . nalla stalathanu kond poi nirtiyathu ?

    1. ?. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
      സ്നേഹം❤️

  13. കൊള്ളാം നല്ല ഒരു ഭാഗം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹം❤️

  14. തൃലോക്

    ?❤️

  15. എല്ലാം പറഞ്ഞു compliment ആകി അല്ലെ.
    നന്നായിട്ടുണ്ട് ???

    1. ആ.. എത്ര എന്ന് വച്ച..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.❤️

  16. Super ❤️

    1. സ്നേഹം❤️

  17. Lub❤

    1. ലബ്❤️

  18. ?❤️നർദാൻ♥️?

    ഈ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.
    ഈ ഭാഗം വളരെ നന്നായിരുന്നു പൊളിയായിരുന്നു.♥️?♥️?♥️?♥️

    1. നർദാൻ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ ❤️

  19. ❤️❤️❤️

    1. സൂപ്പർ

      1. സ്നേഹം ❤️

Comments are closed.