കൂടെവിടെ? – 5 [ദാസൻ] 162

ഞാൻ: അതല്ല മോളെ, അമ്മൂമ്മ നമ്മളെ രണ്ടുപേരെയും വിശ്വസിച്ചാണ് നിർത്തിയിരിക്കുന്നത്. എന്തെങ്കിലും സംഭവിച്ചു പോയാൽ അമ്മൂമ്മയെ എല്ലാവരും ക്രൂശിക്കും, അത് പാടില്ല.
അന്നത്തെ ദിവസം ഞങ്ങൾ കൊക്കുരുമ്മിയും പരിഭവിച്ചും സമയം ചിലവഴിച്ചു. അമ്മൂമ്മ വന്നാൽ കിളി യുടെ വീട്ടിൽ പോയി സർട്ടിഫിക്കറ്റ് ഏറ്റെടുക്കാം എന്നും, പിന്നെ എൻറെ വീട്ടിലും എൻറെ വീട്ടിലും പോയി വരാമെന്നും പറഞ്ഞു. അപ്പോൾ അവൾ, വീട്ടിൽ നിൽക്കരുത് എന്ന് പ്രത്യേകം പറഞ്ഞു. അമ്മുമ്മ വന്നത് നാലു മണി കഴിഞ്ഞാണ്. അധികം താമസിയാതെ അവരോട് യാത്ര പറഞ്ഞു, വണ്ടിയുമെടുത്ത് പുറപ്പെട്ടു. ആദ്യം അമ്മ വീട്ടിൽ കയറി അമ്മുമ്മയേയും മറ്റുള്ളവരേയും കണ്ട് പെട്ടെന്ന് ഇറങ്ങി. പിന്നീട് എൻറെ വീട്ടിൽ കയറി, അമ്മ ഒരുപാട് നിർബന്ധിച്ചു അവിടെ തങ്ങിയിട്ട് നേരം വെളുത്തിട്ട് പോയാൽ മതിയെന്ന്. എനിക്ക് രാവിലെ തന്നെ തിരിച്ചു പോകാൻ ഉള്ളതാണ് അതുകൊണ്ട് ഇന്നു തന്നെ തിരിച്ചു പോകണം എന്ന് പറഞ്ഞു അവിടെനിന്നും ഇറങ്ങി. കിളിയുടെ വീട്ടിൽചെന്ന് സർട്ടിഫിക്കറ്റ് എടുത്ത്, കോപ്പിയും എടുത്ത് തിരിച്ച് വീടെത്തിയപ്പോൾ 9:00 മണി. സർട്ടിഫിക്കറ്റ് കിളി ഏൽപ്പിച്ച്, കോപ്പിയിൽ സെൽഫ് അറ്റസ്റ്റ് ചെയ്യിച്ചു. കുളിച്ച് ഭക്ഷണം കഴിച്ച് ഹാളിൽ പായ വിരിച്ചു കിടന്നു, മറ്റു രണ്ടുപേരും അവരവരുടെ മുറികളിൽ കയറി വാതിലടച്ചു. കുറച്ചുകഴിഞ്ഞ് അമ്മയുടെ രാഗതാനപല്ലവി തുടങ്ങി, ഞാൻ കിളിയുടെ വാതിൽ തുറന്ന് അകത്തുകയറി. ലൈറ്റ് ഓൺ ചെയ്തപ്പോൾ, അവൾ എന്നെയും പ്രതീക്ഷിച്ചു കിടക്കുന്നു. രണ്ട് കൈകൾ വിരിച്ച് അവൾ എന്നെ സ്വാഗതം ചെയ്തു. ഞാൻ അവളുടെ മേലെ കിടന്നു. ഞാനവളുടെ കാത് നുണഞ്ഞപ്പോൾ “സ്……..” എന്ന ശബ്ദം അവളിൽനിന്നും ഉയർന്നു.അവൾ എന്നെ ഇറുകെ പുണർന്നു, അവളുടെ ചരണങ്ങൾ തമ്മിൽ അകന്നു.ഞാൻ അവളുടെ ചെവിയിൽ
ഞാൻ: അരുത്, നിയന്ത്രണം വിടരുത്.
കിളി: എനിക്ക് വയ്യ ചേട്ടാ…… ഒരു തവണ.
ഞാൻ: നേരത്തെ പറഞ്ഞ കാര്യം ഓർമയിൽ ഉണ്ടാവണം. അമ്മൂമ്മയ്ക്ക് ഒരു കാരണവശാലും ബുദ്ധിമുട്ട് ഉണ്ടാകരുത്.
കിളി: എന്നാലും……..
ഞാൻ: എനിക്കും ആഗ്രഹമുണ്ട്, പക്ഷേ നമ്മൾ രണ്ടുപേരും അങ്ങനെയുള്ളവർ ആയിരുന്നുവെന്ന് പറയാൻ ഇട കൊടുക്കരുത്. ഇപ്പോൾ താമസിക്കുന്ന വീട് നല്ലതാണ്, വാടകയും കുറവാണ്. ഞാൻ സാജനോട് സംസാരിക്കട്ടെ, എത്രയും പെട്ടെന്ന് നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാം.
ഞാൻ അവളുടെ മേൽ നിന്ന് ഇറങ്ങി സൈഡിൽ കിടന്നു. അവൾ ചിണുങ്ങി കൊണ്ടിരുന്നു.
ഞാൻ: പ്രാണസഖി,നീ ഉറങ്ങു. രാഗ വിലോലെ നീ ഉറങ്ങു……. ആയിരം ചുംബനസ്മൃതി സുമങ്ങൾ അധരത്തിൽ ചാർത്തി നീ ഉറങ്ങു…..
അവൾ എൻ്റെ മാറിൽ മുഖം മറച്ച് കൊഞ്ചി കൊണ്ടിരുന്നു.
കിളി: എന്നാണ് ഇനി ?
ഞാൻ: എനിക്ക് എപ്പോൾ കാണാൻ തോന്നുന്നുവൊ അപ്പോൾ ഞാനെത്തും.
കിളി: എനിക്ക് കാണണമെന്ന് തോന്നുമ്പോഴൊ?
ഞാൻ: എന്നെ മനസ്സിൽ വിചാരിച്ചാൽ അപ്പോൾ ഞാനെത്തും.
കിളി: രാത്രികളിൽ ഞാനെപ്പോഴും ഓർമിക്കാറുണ്ട്, ഈ മാറിൽ ചാഞ്ഞ് ഉറങ്ങാൻ. നാളെ പോകുമ്പോൾ ഈ ഷർട്ട് എനിക്ക് തരണം, ഇത് വിരിച്ച് എനിക്കതിൽ മയങ്ങാമല്ലൊ.
ഞാൻ ചുറ്റോടു ചുറ്റും ആലിംഗനത്താൽ അവളെ മൂടി. പനിനീർ സൂനം കവിളിൽ പേറും അവളുടെ വദനം മുഴുവൻ, എൻ അധരത്താൽ മേഞ്ഞു. പാതിരാവ് കഴിയുന്നതുവരെ പ്രേമ സല്ലാപത്തിൽ ഏർപ്പെട്ടു. ഒന്നും വൈകി ഉറങ്ങിയതിനാൽ, നേരം പുലർന്നത് അറിഞ്ഞില്ല. അമ്മുമ്മ, കിളിയെ വഴക്കു പറയുന്നത് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.
അമ്മുമ്മ: എന്താടി കൊച്ചെ രണ്ടു ദിവസമായിട്ട് നീ വൈകിയാണല്ലൊ എഴുന്നേൽക്കുന്നത്? ഇവിടെ കിടന്നിരുന്നവൻ എങ്ങോട്ട് എഴുന്നേറ്റു പോയി.

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part??

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.