കൂടെവിടെ? – 5 [ദാസൻ] 162

കിളി: വല്യമ്മയുടെ സ്ഥിരം കലാപരിപാടി തുടങ്ങി.
ഞങ്ങൾ ഗേറ്റ് പൂട്ടി, അകത്തേക്ക് നടന്നു. ഫ്രൻ്റ് വാതിൽ അടച്ചു.
ഞാൻ: ഒന്നു കുളിക്കട്ടെ, രാവിലെ ധരിച്ച വസ്ത്രമാണ്.
മുകളിലേക്ക് പോകാൻ തയ്യാറായപ്പോൾ
കിളി: ഇവിടെ കുളിച്ചാൽ പോരെ.
ഞാൻ: ഇപ്പോൾ വരാം, ഈ ഡ്രസ്സൊക്കെ നനച്ചിടണം.
കിളി: അതും ഇവിടെ നനച്ചിടാം രാവിലെ ഞാൻ കഴുകിയിടാം.
ഞാൻ: എൻ്റെ ഡ്രസ്സ് കമ്പ് കൊണ്ട് എടുത്ത് മാറ്റിയതാണ്, അതും മുണ്ടും ഷർട്ടും. ഇതിൽ എൻ്റെ അണ്ടർ വെയറും ഉണ്ട്.
കിളി: ഒന്നു പോയെ, തല്ലു കൂടാൻ ഞാനില്ല. എനിക്ക് ആകെ രണ്ട് രാത്രിയാണ് കിട്ടുന്നത്, അത് നശിപ്പിക്കാനില്ല.
ഞാൻ: ശരി വാ, എന്നെ ഒന്ന് കുളിപ്പിച്ച് താ.
കിളി: വെറുതെ സമയം കളയല്ലെ, പോയി കുളിക്ക് ചെക്കാ.
ഞാൻ: അപ്പോൾ നീയെന്നെ കുളിപ്പിക്കില്ല? ശരി.
ഞാൻ അവൾ കിടക്കുന്ന മുറിയിലേക്ക് പോയി, പുറകെ അവളും.
ഞാൻ: എവിടെ നിൻ്റെ തോർത്ത് മുണ്ട്?
അവൾ അതെടുത്ത് തന്നു, ഞാൻ അതുമായി ബാത്റൂമിലേക്ക് കയറി കുളിച്ചിറങ്ങി.
കിളി: എന്തെങ്കിലും കഴിക്കണ്ടെ?
ഞാൻ: എന്തു തരും?
കിളി: എന്ത് വേണം? ചോറുണ്ട്, കറി കുറച്ച് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്. അതെടുത്ത് ചൂടാക്കി തരാം.
ഞാൻ: ചോറൊക്കെ ദിവസവും കഴിക്കുന്നതല്ലെ?
കിളി: ഇനി ഈ നേരത്ത് എന്ത്?
ഞാൻ: ഈ നേരത്തല്ല, ഏതുനേരത്തും കഴിക്കാനുള്ളത് ഇവിടെ ഉണ്ടല്ലൊ.
കിളി നാണത്തോടെ
കിളി: ഒന്നുപോയെ ചെക്കാ.
എന്നെ തള്ളി മാറ്റി കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു.ഞാൻ വാതിലടച്ചു കുറ്റിയിട്ട് ലൈറ്റ് ഓഫ് ചെയ്ത് അരികിൽ കിടന്നു. എന്നിൽ നിന്നും പ്രതികരണം ഒന്നുമില്ലാതിരുന്നതിനാൽ, എൻറെ അരികിലേക്ക് ചേർന്ന് അവളുടെ കരപുടം എൻറെ മാറിടത്തിലേക്ക് വെച്ചു. എൻറെ കൈതണ്ടയിലേക്ക് തലയും, വയറിനു താഴെ കാലും കയറ്റിവെച്ചു.
കിളി: എന്നാണ് എന്നെ തിരുവനന്തപുരത്ത് കൊണ്ടു പോകുന്നത്?
ഞാൻ: എപ്പോൾ കൊണ്ടുപോകാനും ഞാൻ റെഡി.
അവൾ, എന്നെ അവൾക്കഭിമുഖമായി ചരിച്ചു കിടത്തി. കരവലയത്തിലാക്കി.
കിളി: ഈ പ്രാണനാഥൻ്റെ ഗന്ധമേറ്റ് കിടക്കാൻ, എത്ര നാൾ കാത്തിരിക്കണം?
ഞാൻ: ഇപ്പോൾ കിടക്കുന്നത് ഗന്ധമേറ്റല്ലെ?
കിളി: ഈ കിടപ്പ്, പൂച്ച കട്ട് പാലു കുടിക്കുന്നത് പോലെയാണ്. എല്ലാ സ്വാതന്ത്ര്യത്തോടും കൂടി എനിക്ക് വേണം.
ഞാൻ തരള ഹൃദയ വികാരത്തോടെ അവളുടെ ചൊടി നുകർന്നു. വിധുവദനയായി വിവശയായവൾ, മാറിൽ ഒതുങ്ങി കിടന്നു.
ഞാൻ: നിൻ കവിളിൽ നിൻ ചൊടിയിൽ ചുംബനങ്ങൾ ഞാൻ നിറക്കും. എൻ്റെ പൊന്നു മോളുറങ്ങു, എൻ്റെ മാറിൽ ചേർന്നുറങ്ങു.
പുലരി വന്നു വിളിച്ചു ഞാനുണർന്നു നോക്കിയപ്പോൾ എൻ്റെ മാറിൽ അവളുടെ കാർകൂന്തൽ, മുന്തിരിവള്ളികൾ പോലെ പടർന്നു കിടക്കുന്നു. അത് ഒതുക്കി അവളുടെ വദനം നോക്കി, സൗമ്യമായി ഉറങ്ങുന്നു. വാതിലിൽ മുട്ട് കേട്ട് രണ്ടു പേരും ഞെട്ടി, ശല്യം ആയല്ലോ എന്ന മുഖഭാവത്തോടെ അവൾ എന്നിൽ നിന്നും അടർന്നു മാറി.

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part??

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.