കൂടെവിടെ? – 5 [ദാസൻ] 162

വണ്ടി തിരുവനന്തപുരം എത്താറ് ആകുന്നതിനുമുമ്പ് ഞാൻ സാജനെ വിളിച്ചു. കൂകി പാഞ്ഞ് വണ്ടി തിരുവനന്തപുരത്തെത്തുമ്പോൾ സന്ധ്യയായി. സ്റ്റേഷന് പുറത്ത് വന്നു സാജനെ വിളിച്ചപ്പോൾ, സ്റ്റേഷന് മുമ്പിൽ തന്നെ അവൻ ഉണ്ട് എന്ന് പറഞ്ഞു. അവനെ കണ്ടു പിടിച്ച്, അവൻ ഇപ്പോൾ താമസിക്കുന്ന വീട്ടിലെത്തിയപ്പോൾ 7 മണി കഴിഞ്ഞു. വീട് തുറന്ന് ഞങ്ങൾ അകത്തു കയറി. രണ്ടു മുറിയും വരാന്തയും അടുക്കളയും ബാത്റൂം അടങ്ങിയ ചെറിയ വീട്.
സാജൻ: നീ പറഞ്ഞപ്പോൾ അറേഞ്ച് ചെയ്തു മാറിയതാണ് ഇങ്ങോട്ട്. എങ്ങനെയുണ്ട് വീട്?
ഞാൻ: കൊള്ളാം നല്ല വീട്.
സാജൻ: വാടക 1500 ആണ്. നിനക്ക് വീട് തന്നെ വേണം എന്നു പറഞ്ഞതുകൊണ്ടാണ് ഇവിടെ എടുത്തത്, അല്ലെങ്കിൽ ലൈൻ കോർട്ടേഴ്സ് ഉണ്ടായിരുന്നു.
ഞാൻ: ഇവിടെ ആകുമ്പോൾ ഒരു പ്രൈവസി ഉണ്ടാവും.
സാജൻ: ഉവ്വ് പ്രൈവസി, ഇരട്ടി വാടകയാണ്. ലൈൻ കോർട്ടേഴ്സ് ആണെങ്കിൽ 750 ൽ നിന്നാനെ.
ഞാൻ: എന്തിനാണ്, ഇപ്പോൾ നമുക്ക് രണ്ടു പേർക്കും ഒരു പ്രാരാബ്ധവുമില്ല, പിന്നെ എന്തിന് ഈ പിശുക്ക്.
സാജൻ: നിൻറെ അച്ഛന് കടലിൽ മീൻ ഉള്ളടത്തോളം കാലം സുവർണ്ണ കാലമല്ലേ?
ഞാൻ: നിനക്കെന്താടാ ഒരു കുറവ്, നിന്നെ അച്ഛൻ ആവശ്യത്തിൽ കൂടുതൽ സമ്പാദിച്ചിട്ടില്ലെ.
സാജൻ: മതി കത്തി വെച്ചത് ഇനി എന്തെങ്കിലും കഴിച്ചിട്ട് നമുക്ക് കിടക്കാം, നാളെ നിനക്ക് ജോയിൻ ചെയ്യാൻ പോകേണ്ടതല്ലേ.
ഞങ്ങൾ രണ്ടു പേരും ഓരോ മുറിയിൽ കയറി വാതിലടച്ചു. ഞാൻ കിളിയെ വിളിച്ചു. അവൾക്ക്, ഞാൻ ഇത്രയും നേരമുണ്ടായിട്ടും ഇപ്പോഴാണ് വിളിച്ചതെന്ന് പറഞ്ഞ് പരിഭവം. ഇന്നലെ രാത്രിയിലെ ഉറക്കക്കുറവുകൊണ്ട് വണ്ടിയിൽ ഇരുന്ന് ഉറങ്ങി, എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു. നാളെ ജോയിൻ ചെയ്തിട്ട് വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു കിടന്നുറങ്ങി.

രവിലെയുണർന്ന് ജോയിൻ ചെയ്യാൻ പോകാനുള്ള തയ്യാറെടുപ്പിൽ പുറത്തേക്കിറങ്ങിയപ്പോൾ, ഒരു വലിയ കോമ്പൗണ്ടിനുള്ളിൽ ആണ് ഈ വീട് എന്ന് മനസ്സിലായി. ആ കോമ്പൗണ്ടിൽ തന്നെ മറ്റൊരു വലിയ വീടും ഉണ്ട്, അവിടെനിന്നും ഒരു അമ്മയും മകളും ഇങ്ങോട്ട് നോക്കുന്നുണ്ട്, മകൾക്ക് 15-16 വയസ്സ് തോന്നിക്കും അമ്മയ്ക്ക് ഒരു 38-40 വയസ്സ്. അവർ എന്നെ കണ്ടപ്പോൾ ഒന്നു പുഞ്ചിരിച്ചു, ഞാനും അതിനൊരു മറു പുഞ്ചിരി നൽകി. സാജൻ അപ്പോഴേക്കും പുറത്തേക്ക് വന്നു.
സാജൻ: അത് നമ്മുടെ ഹൗസ് ഓണറുടെ വീടാണ്. അത് ഭാര്യയും മകളുമാണ്, ശിവൻ ചേട്ടൻ കയറ്റിറക്ക് യൂണിയനിലാണ്. ചേച്ചിയുടെ പേര് രമണി, മകൾ സീത Pre Degree ക്ക് പഠിക്കുന്നു. കുളിക്കാനായി അകത്തേക്ക് ഞാൻ കയറി, എല്ലാം കഴിഞ്ഞു ഒൻപതരയോടെ ഞങ്ങൾ രണ്ടുപേരും ഇറങ്ങി. എന്നെ ഓഫീസിൽ ആക്കി, സാജൻ അവൻറെ ഓഫീസിലേക്ക് പോയി. ഓഫീസിൽ എത്തുമ്പോൾ 9:45, ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. പത്തര കഴിഞ്ഞപ്പോഴാണ് ഓഫീസർ എത്തിയത്, അപ്പോഴും മെൻറ് ഓർഡർ കൊടുത്തു ജോയിൻ ചെയ്തു. ഒരു വീടു പോലുള്ള ഓഫീസ്, ഇപ്പോൾ ഓഫീസർ അടക്കം ആറ് പേരാണ് ഓഫീസിലുള്ളത്. ബാക്കി മൂന്നോ നാലോ പേർ ഫീൽഡിൽ ആണെന്ന് പറഞ്ഞു. പിടിപ്പതു പണിയുണ്ട്, എല്ലാം അടുത്തിരുന്ന രവി ചേട്ടനോട് ചോദിച്ചു ചെയ്തുതുടങ്ങി. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ അഞ്ചു മണി കഴിഞ്ഞിരുന്നു. സാജൻ വെളിയിൽ കാത്തു നിന്നിരുന്നതിനാൽ, അവൻറെ വണ്ടിക്ക് വീട്ടിലേക്ക് പോയി. അവൻ ഇവിടെ വന്നതിനുശേഷം ഒരു ടൂവീലർ സെക്കൻഡ് ഹാൻഡ് എടുത്തിട്ടുണ്ട്, അതിലാണ് അവൻറെ യാത്ര. പോകുന്ന വഴി കുറച്ചു പാത്രങ്ങളും പ്ലേറ്റുകളും വാങ്ങി, നാളെ മുതൽ പാചകം വീട്ടിൽ തന്നെ ആകാം എന്ന് തീരുമാനിച്ചു. വൈകിട്ട് വീട് എത്തിയതിനുശേഷം ഞാനും സാജനും ശിവൻ ചേട്ടനെയും കുടുംബത്തെയും പരിചയപ്പെടാൻ പുറപ്പെട്ടു. സംസാരിച്ചു അപ്പോൾ ചേട്ടൻ വളരെ സൗമ്യനും സംസാരശീലനുമാണെന്ന് മനസ്സിലായി. രാത്രിയിൽ മടങ്ങി പോരാൻ നേരം നിർബന്ധിച്ച് ഞങ്ങളെക്കൊണ്ട് ആഹാരം കഴിപ്പിച്ചു. റൂമിലെത്തി കിളിയെ വിളിച്ചു. ജോയിൻ ചെയ്ത് കഴിഞ്ഞ് ഉടൻ വിളിച്ചിരുന്നതാണ്, അതിനുശേഷം സമയം കിട്ടാത്തത് കൊണ്ട് ഇപ്പോഴാണ് വിളിക്കാൻ കഴിഞ്ഞത്. പരിഭവം പറച്ചിലും കരയലും ബഹളവുമായി കുറെ നേരം സംസാരിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ പരമാവധി സമയം കണ്ടെത്തി മൂന്നോ നാലോ തവണ വിളിക്കാൻ തുടങ്ങി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ആ ആഴ്ചയിൽ രണ്ടാം ശനിയാഴ്ച ഉണ്ടായിരുന്നതിനാൽ, വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഓഫീസറോട് പറഞ്ഞ് നേരത്തെ ഇറങ്ങി. ഇന്ന് ഞാൻ നാട്ടിൽ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ സാജനും റെഡിയായി. ഞാനും സാജനും റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തു വണ്ടിയിൽ കയറി.

ഞങ്ങളുടെ ടൗണിൽ എത്തുമ്പോൾ ഒൻപതര, അവിടെ ഒരു തട്ടുകടയിൽ നിന്നും ഭക്ഷണവും കഴിച്ച് ഞങ്ങൾ പിരിഞ്ഞു. ഞാൻ ഒരു ഓട്ടോ വിളിച്ച് വീടിൻറെ ഗേറ്റിൽ ഇറങ്ങി. ഫോണെടുത്ത് കിളിയെ വിളിച്ചു. അന്ന് ഞാൻ വിളിക്കാത്തതിൻറെ പരിഭവം പറച്ചിലിൻ്റെ കെട്ടഴിച്ചപ്പോൾ, ഞാൻ ഗേറ്റിൽ ഉണ്ടെന്ന് പറഞ്ഞു. ‘ഹായ്’ എന്ന് പറഞ്ഞ് അവളുടെ ആകാംക്ഷ എനിക്ക് നേരിട്ട് അറിയാൻ കഴിഞ്ഞു. അമ്മുമ്മയുടെ രാഗ താന പല്ലവി തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു, അതു കൊണ്ട് അവൾ വാതിൽ തുറന്ന് പുറത്ത് വന്ന് ഗേറ്റിനടുത്തേക്ക് ഓടി വന്നു. ഗേറ്റ് തുറന്ന് എന്നെ കരവലയത്തിലാക്കി.
ഞാൻ: അമ്മുമ്മ……

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part??

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.