കൂടെവിടെ? – 5 [ദാസൻ] 162

കാണുന്നുണ്ട്.ഞാൻ നേരേ സിറ്റൗട്ടിൽ പോയി ഇരുന്നു. അവിടെ ഇരുന്ന് സാജനെ വിളിച്ചു, അവൻ റൂമിലുണ്ടെന്ന് പറഞ്ഞു. ഇവിടെ നടന്ന വിവരങ്ങളൊന്നും അവനോട് പറഞ്ഞില്ല, അതും ഫോണിലൂടെ പറയേണ്ടതല്ലല്ലൊ. ഇനി നാളെ എങ്ങാനും അവന്മാർ ഇങ്ങോട്ട് വരുമോ, അവളെ ബലം പിടിച്ച് ഇങ്ങോട്ടു കൊണ്ടു വരേണ്ടിയിരുന്നില്ല. അവളുടെ കഴുത്തിൽ എൻറെ താലി മാല ഉണ്ടെന്ന് ഉള്ള ഒരു വിശ്വാസത്തിലാണ് വാശി പിടിച്ച് കൊണ്ടുവന്നത്. ഇവിടെ വന്നപ്പോൾ ഒരു താലിയും ഇല്ല മാലയും ഇല്ല. ഇനിയുള്ളത് പേപ്പറിൻ്റെ വിലയുള്ള രജിസ്റ്റർ സർട്ടിഫിക്കറ്റ്, അത് റദ്ദാക്കാൻ എന്തു വേണമെന്ന് ഹരിയോട് ആലോചിക്കണം. ഇപ്പോൾ തന്നെ എങ്ങിനെ ചോദിക്കും എന്ന് ആലോചിച്ചിട്ടാണ് ഇന്ന് അവനെ കാണാതിരുന്നത്. ഒന്നുരണ്ട് മാസം കഴിയട്ടെ അവളുടെ വിവാഹം കഴിഞ്ഞാൽ അത് കാണിച്ചു എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരിക്കും. ഇങ്ങിനെ ഓരോന്നാലോചിച്ച് ഇരുന്നപ്പോൾ കഞ്ഞിയായി എന്ന് അമ്മുമ്മ വന്ന് പറഞ്ഞു. ഇവിടെ വീട്ടു സാധനങ്ങളൊന്നുമില്ല അതിനാലാണ് കഞ്ഞിയാക്കിയത്. കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോൾ
അമ്മുമ്മ: മറ്റൊരു കാര്യം, നാളെ കുറച്ചു വീട്ടു സാധനങ്ങൾ വാങ്ങിത്തരണം.
ഞാൻ: ലിസ്റ്റ് തയ്യാറാക്കിക്കൊ, രാവിലെ തന്നെ വാങ്ങി വരാം.
ഭക്ഷണം കഴിഞ്ഞ് ഞാൻ എൻ്റെ മുറിയിലേക്ക് പോകുമ്പോൾ
അമ്മുമ്മ: എന്തേ മുകളിലേക്ക്?
ഞാൻ: കുറച്ച് വർക്കുണ്ട്, ഇവിടെയിരുന്നാൽ തീരില്ല.
ഞാൻ നുണ പറഞ്ഞതാണ്. പോയി കട്ടിലിലെ ഷീറ്റ് കൊട്ടി വിരിച്ചു, കിടന്നു.

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part??

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.