കൂടെവിടെ? – 5 [ദാസൻ] 162

അമ്മൂമ്മ: എന്താണ് മോളെ ആഹാരം കഴിക്കാത്തത്? അത് കഴിക്കാൻ നോക്ക്.
അവൾ ഭക്ഷണം കഴിച്ച് തുടങ്ങി. ഞാൻ പുറത്തേക്കിറങ്ങി വണ്ടി തുടച്ചു.അകത്തേക്ക് കയറുമ്പോൾ കിളി കരഞ്ഞുകൊണ്ട് അമ്മുമ്മയോട് എന്തൊക്കെയോ പറയുന്നു.
അമ്മൂമ്മ: എന്താടാ ചെക്കാ, നീ അവിടെ പോയി വല്ല പ്രശ്നവും ഉണ്ടാക്കിയൊ?
ഞാൻ: ആരു പറഞ്ഞു?
അമ്മൂമ്മ: ദേ, ഈ പെൺകൊച്ച് പറഞ്ഞു.
ഞാൻ: അതിനാണോ ഈ കരയുന്നത്? അതിനുവേണ്ടി കരയേണ്ട നാളെ അല്ലെങ്കിൽ ഇന്നുതന്നെ എങ്ങനെയെങ്കിലും കൊണ്ടു ചെന്ന് അവിടെ ആക്കാം. കൊണ്ടുപോകാനുള്ള ഡ്രസ്സുകൾ ഒക്കെ കമ്പ്ലീറ്റ് എടുത്തോ. അമ്മുമ്മ ഇവിടെ ഇരിക്ക്, ഞാൻ ഒരാഴ്ച ഇവിടെ ഉണ്ട്.
അമ്മുമ്മ: അതല്ലടാ ആ പെൺകൊച്ച് കരയുന്നത്? ഇവൾ അവിടെ പ്രശ്നം ഉണ്ടായി എന്ന് മാത്രമേ പറഞ്ഞുള്ളൂ. കരഞ്ഞത് വേറൊരു പ്രശ്നമാണ്, അത് നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.
ഞാൻ: എന്തു പ്രശ്നമാണ് അമ്മൂമ്മെ ?
അമ്മൂമ്മ: അതിപ്പോൾ നീ അറിയേണ്ട.
അവൾ മുറിയിൽ കയറി ഡ്രസ്സ് മാറി അടുക്കളയിലേക്ക് കയറി. അടുക്കളയിലേക്ക് പോകുന്ന വഴിയാണ് അവളുടെ ചുണ്ട് ഞാൻ ശ്രദ്ധിച്ചത്, കീഴ്ച്ചുണ്ട് ഒരു ഭാഗത്ത് ചെറിയൊരു കളർ വ്യത്യാസമുണ്ട്. ഞാൻ അമ്മുമ്മയോട്
ഞാൻ: കിളിയെ കൊണ്ടുപോയി ആക്കണൊ?
അമ്മുമ്മ: അവൾ ഇവിടെ നില്ക്കട്ടെ, അവൻ പോയിട്ട് ആരെങ്കിലും നിർബന്ധം പിടിക്കുകയാണെങ്കിൽ പറഞ്ഞു വിടാം. ഇപ്പോൾ എന്താണ് ചോദിക്കാൻ കാര്യം?
ഞാൻ: വന്നത് വേറൊരു കാര്യത്തിനാണ്, അതുകൊണ്ട് ഒരാഴ്ച ലീവ് എടുത്തു. ആ കാര്യം നടക്കില്ല, എന്നാൽ ലീവ് എന്തിനാണ് വെറുതെ കളയുന്നത്. ഇന്ന് ഞാനൊന്ന് വീട്ടിൽ പോകും, നാളെ വന്നാൽ മതിയല്ലൊ.
അമ്മുമ്മ: നീ നാളെ പോവുകയാണെങ്കിൽ, കുറച്ചു കാര്യങ്ങളുണ്ട്. നീ വന്നിട്ട് ചെയ്യാമെന്നു കരുതിയിരിക്കുകയായിരുന്നു. വീട്ടിൽ പോയിട്ട് ഇന്ന് തന്നെ ഇങ്ങോട്ട് വാ.
ഞാൻ: എന്താണ് ചെയ്യാനുള്ളത്? ഇപ്പോൾ ചെയ്യാവുന്നതാണെങ്കിൽ അത് കഴിഞ്ഞിട്ട് പോകാം.
അമ്മുമ്മ: ഈ നേരമായില്ലെ? ബാങ്കിൽ പോകണം.
ഞാൻ: നാളെ ബാങ്ക് അവധിയാണ്, ഏതായാലും തിങ്കളാഴ്ച ബാങ്കിൽ പോയിട്ടേ ഞാൻ പോകു. ഏതായാലും നാളെ വീട്ടിൽ പോകുന്നുള്ളു. ഞാനൊന്ന് പുറത്തേക്ക് പോകട്ടെ.
അമ്മുമ്മ: എടാ മോനെ കുടുബത്തിലിരിക്കടാ.
ഞാൻ: എൻ്റെ കൂടെ പഠിച്ച ഹരിയെ ഒന്നു കാണണം, അവനോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഇരുട്ടുന്നതിന് മുമ്പ് എത്താം.
താക്കോലുമെടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ അടുക്കള വാതുക്കൽ അവൾ നിന്ന് നോക്കുന്നുണ്ട്.ഞാൻ വണ്ടിയുമെടുത്ത് പോയി, ടൗണിൽ ചെന്ന് ഹോട്ടലിൽ കയറി ചായയും കുടിച്ച് ഒന്ന് കറങ്ങി. 7 മണിക്ക് മുമ്പായി വീടെത്തി നേരെ മുകളിലേക്ക് പോയി. അമ്മുമ്മയും മോളുംTV കാണുന്നുണ്ട് ഞാൻ കയറി വരുന്നത് കണ്ടപ്പോൾ കിളി എഴുന്നേറ്റു, ഞാൻ ദർശനം കൊടുക്കാതെ നടന്നു പോയി. ഞാൻ കെട്ടിയ താലിയും മാലയും അഴിച്ചുമാറ്റിയ അവളെ എന്തിനു ഗൗനിക്കണം. ഒരു കുളി പാസാക്കി താഴെക്ക് വന്നു, അപ്പോഴും രണ്ടു പേരും TV

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part??

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.