കൂടെവിടെ? – 5 [ദാസൻ] 162

ഷിജി അപ്പോഴേക്കും പ്രദീപ് അങ്കിളിനെ വിളിച്ചു, ഇവിടെ ഞാൻ കിളിയെ കൊണ്ടുപോകാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അവർ അളിയനും അളിയനും കൂടി വെള്ളമടിക്കാൻ പോയിരിക്കുകയായിരുന്നു. എന്നോട് ഇവിടെ നില്ക്കാൻ പറഞ്ഞു, അവർ ഇപ്പോൾ വരുമെന്ന്. കിളിയുടെ മുഖം ഇത് കേട്ടപ്പോൾ ഭയം കൊണ്ട് മുറുകി, അമ്മുമ്മയുടേയും. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും കല് നിലത്ത് ഉറക്കാത്ത വിധത്തിൽ ആടി ആടി വന്നു.
പ്രദീപ് :നീ ആരാടാ എൻ്റെ പെങ്ങളെ കൊണ്ടുപോകാൻ?
ഷിബു: എന്താട….. അളിയൻ…. ശോദിച്ചതിന് മരുപതി പറയാച്ചച്, നിൻ്റെ ബായിൽ ഞാക്കില്ലെ?
എന്ന് പറഞ്ഞു കൊണ്ട് എൻ്റെ ഷർട്ടിൻ്റെ കോളറിന് പിടിച്ചു. ഞാൻ ഒന്നും പറയാതെയും അനങ്ങാതെയും കൈ കെട്ടി നിന്നു.ഞാൻ കാളിയെ നോക്കി, അവൾ കാരണമാണല്ലൊ ഇങ്ങിനെ ഒരു സീൻ ഉണ്ടായത്. അവൾ എന്നെ ദയനീയമായി പ്രശ്നമൊന്നുമുണ്ടാക്കരുത് എന്ന ഭാവത്തോടെ നോക്കുന്നു.
പ്രദീപ് :എന്താടാ …… ചോദിച്ചതിന് സമാധാനം പറയ്.
ഷിബു എന്നെ ചവിട്ടാൻ ആഞ്ഞു, ഞാൻ ഒഴിഞ്ഞു മാറിയത് കൊണ്ട് അവൻ താഴെ വീണു. ഇത് കണ്ടു പ്രദീപ് അങ്കിൾ
പ്രദീപ് :എൻ്റെ അളിയനെ നീ തല്ലിയല്ലെ.
എന്ന് പറഞ്ഞ് എന്നെ തല്ലാൻ ആഞ്ഞ് വന്നപ്പോൾ ബട്ടണുകൾ മുഴുവൻ അഴിച്ചിട്ട ഷർട്ടിൽ പിടിച്ച് അങ്കിളിൻ്റെ കൈ പുറകിൽ കെട്ടിയിടുന്നതു പോലെ പിണച്ചിട്ടു. ഷിബു അപ്പോഴേക്കും തപ്പി തടഞ്ഞ് എഴുന്നേറ്റ് വന്ന്, എൻ്റെ പുറകിൽ അടിക്കാനായി ആഞ്ഞു. ഞാൻ പെട്ടെന്ന് വെട്ടിത്തിരിഞ്ഞപ്പോൾ എൻ്റെ മുട്ടു കൈ അവൻ്റെ തലയുടെ പുറകിൽ ഇടിച്ചു, അതോടെ അവൻ അതാ കിടക്കുന്നു. പ്രദീപ് അങ്കിൾ കൈ മോചിപ്പിക്കുവാൻ കിണഞ്ഞു പരിശ്രമിച്ച് താഴെ വീണു. ഇത് കണ്ട് ഷിജി അങ്കിളിൻ്റെ അടുത്തേക്ക് വന്നപ്പോൾ, ഞാൻ രൂക്ഷമായി ഒന്നു നോക്കി. അവൾ പെട്ടെന്ന് പിൻമാറി.
ഞാൻ: എല്ലാവരും കേൾക്കാൻ പറയുകയാണ്. ഇത്രയും നേരം എനിക്ക് ഇവളെ ഇപ്പോൾ കൊണ്ടു പോകണമെന്ന് യാതൊരു നിർബന്ധവുമുണ്ടായില്ല. ഇനി ഞാൻ ഇവളേയും കൊണ്ടേ പോകു.എടി പൊന്നുമോളെ വേഗം റെഡിയാകു, നീ വന്നില്ലെങ്കിൽ ഞാനിവിടെ ഇരിക്കും. ഇവർ വീണ്ടും എൻ്റെ അടുത്ത് വരും, അപ്പോൾ ഈ കണ്ടതൊന്നുമല്ല ഇനി. ഒന്നുകിൽ അവർ എന്നെ കൊല്ലും, അല്ലെങ്കിൽ അവരിൽ ഒരാളെ ഞാൻ കൊല്ലും. എന്തു വേണമെന്ന് നിനക്ക് തീരുമാനിക്കാം. ഞാൻ നാളെ വരാമെന്ന് പറഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ, ആ ആൻ്റിയാണ് ഇത്രയും വഷളാക്കിയത്. എന്തു തീരുമാനിച്ചു?
അമ്മുമ്മയും കളിയും അകത്തേക്ക് പോയി, കുറച്ചു കഴിഞ്ഞ് കിളി ഒരുങ്ങി വന്നു. വണ്ടി സ്റ്റാർട്ട് ചെയ്തു, കിളി വന്ന് ഒരു സൈഡായി ഇരുന്നു. അപ്പോഴും അവർ രണ്ടു പേരും ഒച്ച ഇട്ടു കൊണ്ടിരുന്നു. എന്നെ തൊടാതെയാണ് അവൾ ഇരുന്നത്. അവരുടെ ഭാഗം കഴിഞ്ഞ് കുറച്ചു മുന്നോട്ട് പോയി പോക്കറ്റ് വഴി കയറി. ഓട്ടത്തിനിടയിൽ രണ്ടു പേരും സംസാരിച്ചില്ല. വീടെത്തി വണ്ടി സ്റ്റാൻ്റിൽ വെച്ച് വാതിൽ തുറന്നു അകത്തു കയറി. അവൾ മടിച്ചു നിന്നപ്പോൾ, അവളുടെ കൈയ്യിൽ പിടിച്ച് അകത്തേക്ക് കയറ്റി.
ഞാൻ: എന്താടി നിൻ്റെ ഉദ്ദേശം? നീ ആരുടെയൊക്കെ മുമ്പിൽ കഴുത്ത് നീട്ടികൊടുക്കും. ആദ്യം നീ, ഈ കഴുത്തിൽ കിടക്കുന്ന താലി അഴിച്ചുമാറ്റു.
അത് പറഞ്ഞ് അവളുടെ കഴുത്തിൽ തപ്പി, അത് അവിടെയില്ല. ഞാൻ പെട്ടെന്ന് സ്തബ്ധനായി നിന്നു പോയി. ഒരു നിമിഷം, ഞാൻ പരിസരബോധം വീണ്ടെടുത്തു. അവൾ നിർവികാരമായി അങ്ങിനെ നില്ക്കുകയാണ്. ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി വണ്ടിയുമെടുത്ത് ഗേറ്റ് കടന്നു പോയി. ടൗണിൽ പോയി ചിറ്റയുടെ കുട്ടികൾക്ക് പലഹാരവും, അമ്മൂമ്മയ്ക്കും അവൾക്കും കഴിക്കാൻ ഭക്ഷണവും വാങ്ങി ചിറ്റയുടെ വീട്ടിലേക്കു ചെന്നു. അമ്മൂമ്മയോട് കിളി വന്നിട്ടുണ്ട് എന്ന് പറഞ്ഞു, അമ്മുമ്മയെ കൂട്ടി വീട്ടിലേക്ക് പോന്നു. വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു, ഹാളിലെ സെറ്റിയിൽ അവൾ ഇരിപ്പുണ്ട്. അമ്മൂമ്മ വന്ന ഉടനെ ഡ്രസ്സ് മാറാൻ അകത്തേക്ക് കയറി അവൾക്ക് കഴിയ്ക്കാനുള്ള ആഹാരം ഒരു പ്ലേറ്റിൽ ആക്കി, ഡൈനിംഗ് ടേബിളിൽ കൊണ്ടുവന്ന് വെച്ചു. ഞാൻ അവളെ പിടിച്ചുകൊണ്ടുവന്ന് ടൈംടേബിളിൻറെ കസേരയിലിരുത്തി.
ഞാൻ: ഭക്ഷണത്തോട് ശത്രുത കാണിക്കേണ്ട. അത് കഴിക്കാൻ നോക്ക്.
അപ്പോൾ അമ്മുമ്മ അങ്ങോട്ട് വന്നു.

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part??

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.