കൂടെവിടെ? – 5 [ദാസൻ] 162

കിളി: ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്.
ഞാൻ: അത് ഇന്നല്ല പെണ്ണേ. എല്ലാവരും അറിഞ്ഞു ഒരു കൊട്ടിക്കലാശം കഴിഞ്ഞിട്ടാണ്, നമ്മുടെ ഫസ്റ്റ് നൈറ്റ്. രണ്ടാഴ്ച കഴിഞ്ഞ് ഞാൻ ഇവിടെ വരും, എല്ലാവരോടും നമ്മുടെ ബന്ധത്തെക്കുറിച്ച് പറയും. എല്ലാവരും എതിർക്കും, അപ്പോൾ ഞാൻ നിന്നെ വിളിച്ച് ഇവിടെ നിന്ന് പോകും.
ഇതൊക്കെ പറഞ്ഞെങ്കിലും, രാത്രിയിൽ ഒരു പരിധിവരെ നിയന്ത്രണങ്ങൾ ലംഘിച്ചു. അതിര് കവിയുന്ന അതിനുമുമ്പ് ഞാൻ ബോധവാനായി. അർദ്ധനഗ്നയായി അവൾ കിടന്നപ്പോൾ, ഞാൻ കെട്ടിയ താലി മാല അവളുടെ കഴുത്തിൽ എൻറെ സ്വന്തമെന്ന് തെളിയിക്കുന്ന വിധത്തിൽ കിടന്നിരുന്നു. വെളുപ്പിനു തന്നെ എഴുന്നേറ്റ് കുളിച്ച് ഈറൻ മുടിയോടെ എന്നെ വന്നു വിളിച്ചു.
കിളി: എഴുന്നേൽക്ക് നമുക്കൊന്ന് അമ്പലത്തിൽ പോകാം.
ഞാൻ മടിഞ്ഞു കിടന്നപ്പോൾ, അവളുടെ തലമുടിയിലെ വെള്ളം എൻറെ മുഖത്ത് കുടഞ്ഞു. ഞാനെഴുന്നേറ്റ് മുകളിലേക്ക് പോയി, അവൾ പോയി അമ്മുമ്മയെ വിളിച്ചു.
കിളി: ഞാനൊന്ന് അമ്പലത്തിൽ പോയിട്ട് വരാം.
അമ്മുമ്മ: നേരം വെട്ടം വെച്ചിട്ടില്ലല്ലൊ.
കിളി: ഞാൻ ചേട്ടനേയും കൂട്ടി പോകാം.
അമ്മുമ്മ: അവൻ എവിടെ?
കിളി: ഇപ്പോൾ എഴുന്നേല്പിച്ചു വിട്ടിട്ടുണ്ട്.
ഞാൻ കുളിച്ച് വസ്ത്രം മാറി ഇറങ്ങി വന്നു.
കിളി: വാ നമുക്ക് പോകാം.
വെളുപ്പിന് തന്നെയായതുകൊണ്ട് അമ്പലത്തിൽ ആരും ഉണ്ടായിരുന്നില്ല. തിരിച്ചു വരുന്ന വഴി
ഞാൻ: നിനക്ക് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ ഇന്നു പോകാം. അമ്മുമ്മയോട്, ഡോക്ടർ ഇന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാൽ മതി.
കിളി: എനിക്ക് ചേട്ടൻ്റെ കൂടെ സർവ്വസ്വതന്ത്രമായിട്ട് പോകാൻ കഴിയുമ്പോൾ, പോയാൽ മതി. കളവ് പറഞ്ഞ് പോയാൽ അതിൻ്റെ ഒരു ഫീൽ കിട്ടില്ല.
കേട്ടപ്പോൾ ശരിയാണെന്ന് എന്ന് എനിക്കും തോന്നി. തിരിച്ചു വന്ന് ഡ്രസ്സ് മാറി അവൾ അടുക്കളയിലേക്ക് കയറി. ചായയുമായി വരുമ്പോഴും ഞാൻ അതേ ഡ്രസ്സിൽ ഇരിക്കുന്നത് കണ്ട്
കിളി: എന്താണ് ഡ്രസ്സ് മാറാതെ ഇരിക്കുന്നത്? എന്തെങ്കിലും പരിപാടിയുണ്ടൊ?
ഞാൻ: നീ ഇന്നലെ ഉടുത്ത സാരിയും മറ്റും എടുക്കണം. പിന്നെ വീട്ടിലൊന്ന് പോകണം.
കിളി: വേഗം എത്തില്ലെ? നാളെയല്ലെ പോകേണ്ടത്. എനിക്ക് കൂടെ കിട്ടുന്നത് കുറച്ചു സമയമെയുള്ളു, അത് ഇങ്ങിനെയൊക്കെ കളഞ്ഞാൽ……
ഞാൻ: വേഗം എത്തും.
ഞാൻ ആദ്യം പോയത് വീട്ടിലേക്കാണ്, അവിടെ ചെന്ന് എല്ലാവരേയും കണ്ടു തിരിച്ചു പോന്നു. സാജൻ്റെ ബന്ധുവിൻ്റെ വീട്ടിൽ കയറി വസ്ത്രങ്ങളുമെടുത്ത് തിരിച്ച് വീടെത്തുമ്പോൾ 2:00 മണി. എന്നേയും പ്രതീക്ഷിച്ച് കിളി ഭക്ഷണം കഴിക്കാതെ ഇരുന്നിരുന്നു.
അവൾക്ക് എത്രയും പെട്ടെന്ന് എൻ്റെ കൂടെ വരണമെന്ന ആഗ്രഹം കലശലായിരുന്നു.
കിളി: അവിടെ, ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കണം.
ഇവൾ പറയുന്നത് കേട്ടാൽ, എനിക്ക് ഇതൊന്നും അറിയാത്തതുപോലെയാണ്. അവൾ അങ്ങിനെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. തിരുവനന്തപുരത്തേക്ക് തിരിച്ചുപോരാൻ നേരം അവൾ, അമ്മുമ്മ കാണാതെ മുറിയിൽ പോയിരുന്നു കരഞ്ഞു. ഞാൻ പോന്ന ആഴ്ചയിലെ ഞായറാഴ്ച പ്രദീപ് അങ്കിൾ അവളെ കൊണ്ടുപോകാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞ് അവൾ വിളിച്ചിരുന്നു. അമ്മുമ്മ എന്തിനാണ് കൊണ്ടു പോകുന്നത് എന്ന് ചോദിച്ചപ്പോൾ, ഷിജിയുടെ വീടിൻ്റടുത്ത് ഉള്ള അമ്പലത്തിൽ ഉത്സവമാണ്. കൂടെ പോകാൻ അങ്കിളിന് പറ്റില്ല, ഒരു

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part??

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.