കൂടെവിടെ? – 5 [ദാസൻ] 162

കൂടെവിടെ? – 5

Author : ദാസൻ

[ Previous Part ]

 
എപ്പോഴോ ഉറക്കത്തിലേക്ക് അലിഞ്ഞു. കമിഴ്ന്നു കിടന്നിരുന്ന എൻറെ മുതുകിൽ ശക്തിയായ താഢനം ഏറ്റ് ഞാൻ ഞെട്ടിയുണർന്നു. നേരേ കിടന്നു നോക്കുമ്പോൾ ഒരു രൂപം എൻ്റെ പായയിൽ ഇരിക്കുന്നു. സ്ഥലകാലബോധം വന്നപ്പോഴാണ്, അരികിലിരിക്കുന്ന വ്യക്തിയെ മനസ്സിലായത്. പതിയെ എൻറെ കാതിൽ
കിളി: എന്തായിരുന്നു, എന്നോടുള്ള സാരോപദേശം. എന്നോട് കലഹിച്ചു കൊണ്ടുപോകാം എന്ന് കരുതിയോ? അത് കഴിഞ്ഞുള്ള എൻറെ ദിവസങ്ങൾ ഭയം ഉള്ളതായിരുന്നു, എന്തെങ്കിലും സംഭവിച്ചു പോയാൽ എന്താകും നമ്മുടെ സ്ഥിതി എന്നാലോചിച്ച്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്. അടുത്ത ദിവസം എന്നോട് വന്ന് സംസാരിക്കുമ്പോൾ എൻറെ ശരീരം മാത്രമേ ഉണ്ടായിരുന്നൂള്ളു മനസ്സിൽ മുഴുവൻ വേവലാതി ആയിരുന്നു. അതു കൊണ്ടാണ് ഞാൻ അങ്ങനെ നിർജീവമായി നിന്നിരുന്നത്.
ഞാൻ: പിന്നീടുള്ള എൻ്റെ ദിവസങ്ങൾ പശ്ചാതാപ വിവശമായിരുന്നു. അറിഞ്ഞൊ അറിയാതെയൊ ഞാൻ നിന്നെ പങ്കിലമാക്കി. ഒന്നും ഞാൻ ബോധത്തോടെ ചെയ്തതല്ല, എൻ്റെ സുഹൃത്തുക്കൾ ചതിച്ചതാണ്.
കിളി: എന്നാലും എന്നെ …. ഞാനെത്ര എതിർത്തു, എന്തൊരു ആക്രമണമായിരുന്നു.അതൊക്കെ പോകട്ടെ, എന്നാലും എൻ്റെ പിണക്കം തീർക്കാതെ പോകാൻ തയ്യാറായ ആളല്ലെ…….
അവളിൽ നിന്നും ഗദ്ഗദം കേട്ടുവൊ എന്നൊരു സംശയം. അവൾ ലാസ്യ ഭാവേന എൻ്റെ അരികിൽ അമർന്നു.ഞാൻ അവളെ പ്രേമപുരസരം തഴുകി തലോടി പുഞ്ചിരി പൊഴിയുന്ന ചെഞ്ചൊടികളിൽ ചുംബനങ്ങൾ അർപ്പിച്ചു. അതേറ്റ് അവൾ പുളകിതയായി എൻ്റെ മാറിലേക്ക് പൂമാല്യം പോലെ ഇഴുകി ചേർന്നു. ഗദ്ഗദത്തോടെ
കിളി: ഞാൻ വിളിച്ചാലെ ഇനി ഇങ്ങോട്ട് വരികയുള്ളുവല്ലെ?എന്നെ കാണാൻ ഒട്ടും താൽപ്പര്യമില്ലയെന്നല്ലെ അതിനർത്ഥം.
ഞാൻ: ഞാൻ പറഞ്ഞതിനെ ദുർവ്യാഖ്യാനിക്കരുത്. മതി, പറഞ്ഞ് പറഞ്ഞ് വീണ്ടും ….. നല്ല സന്തോഷത്തിൽ ഈ രാത്രി പോട്ടേ. എനിക്ക് ഇനിയും ഒരു വിരഹ കാമുകൻ ആകാൻ വയ്യ.
കിളി: നാളെ പോയാൽ, എന്നാണ് തിരിച്ചു വരുന്നത്?
ഞാൻ: നോക്കട്ടെ അവിടെ ചെന്ന് ജോയിൻ ചെയ്തിട്ട് വേണം മറ്റുള്ള കാര്യങ്ങൾ നോക്കാൻ.
വളരെ നേരം ഞങ്ങൾ രണ്ടു പേരും സംസാരിച്ച് കിടന്നു.

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part??

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.