കാലം കരുതി വെച്ചത് [അജു ഭായ്] 104

“ആദ്യം നാത്തൂനെ ഒന്ന് കാണണം ” അവൾ പറഞ്ഞു…

“മോളെ കല്യാണം ഉറപ്പിച്ച ശേഷം കല്യാണം കഴിയാതെ അവിടേക്ക് ചെല്ലുന്നത് ശെരിയല്ല ”

“അത് എനിക്ക് അറിയാം… വീട്ടിൽ ഞാൻ കയറുന്നില്ല…ഞാൻ അവളോട് ഇക്കാക്ക് നല്ലൊരു ആളെ കണ്ട് പിടിക്കാൻ പറഞ്ഞിരുന്നു.. അവൾ ആരെയോ കണ്ട് വെച്ചിട്ടുണ്ട് ഇന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ”

“എനിക്ക് ഇപ്പോഴേ കല്യാണം ഒന്നും വേണ്ട”
ഞാൻ എടുത്ത വാക്കിൽ പറഞ്ഞു…

“അത് ഒറ്റക്കങ്ങു തീരുമാനിച്ചാൽ മതിയോ” അവൾ വിടുന്ന ലക്ഷണം ഇല്ല

“എന്റെ ജീവിതം അല്ലെ എനിക്ക് തീരുമാനിക്കാൻ അവകാശം ഇല്ലേ ” ഞാൻ അവളോട് ചോദിച്ചു…

“ സോറി അത് ഞാൻ ചിന്തിച്ചില്ല.. ഇനി ഇക്കാക്ക് ഇഷ്ടം പോലെ ജീവിക്കാം.. ഞാൻ ഒന്നും വരുന്നില്ല ” എന്ന് പറഞ്ഞു അവൾ കൈ കെട്ടി പുറത്തേക്ക് നോക്കി ഇരുന്നു…

‘ശേ അങ്ങനെ പറയണ്ടായിരുന്നു… ഒന്നുമില്ലേലെങ്കിലും എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.. എന്റെ പെങ്ങൾ അല്ലെ ’ പെട്ടന്ന് ഒരു വണ്ടി ഹോൺ അടിച്ചു സ്പീഡിൽ പോയി… അപ്പോഴാണ് എനിക്ക് ബോധം വീണത്… ഞാൻ പെട്ടന്ന് വണ്ടി സൈഡിലേക്ക് വളച്ചു മാറ്റി…

“ അതെ ഇക്കാക്ക് കല്യാണം വേണ്ടന്ന് പറഞ്ഞു എന്നെ കൂടെ കൊല്ലരുത്… എനിക്ക് ഇനിയും ജീവിക്കണം ” അവൾ എന്നെ നോക്കാതെ പറഞ്ഞു…

“അത് ഞാൻ പഴയതൊക്കെ ഓർത്തുപോയി ”

“എന്തിനാ ഇപ്പൊ അതൊക്കെ ഓർക്കാൻ പോണേ… അതൊക്കെ മറക്കാൻ വേണ്ടി ആണ് ഞാൻ ഒരു കൊച്ചിനെ കണ്ട് പിടിച്ചു തരാം എന്ന് പറഞ്ഞത്… അപ്പൊ കല്യാണം വേണ്ട പോലും ”
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല പിന്നെ നിശബ്ദത ആയിരുന്നു…
അവളുടെ ചെക്കന്റെ വീട്ടിലോട്ട് പോണ വഴിയിൽ വെച്ച് അവൾ ആ നിശബ്ധത ബേധിച്ചു സംസാരിച്ചു…

“വണ്ടി ഇവിടെ നിർത്തിയാൽ മതി ഇക്ക.. അവൾ ഇങ്ങോട്ട് വരും ” എന്ന് പറഞ്ഞു അവൾ ഫോൺ എടുത്ത് അവളുടെ നാത്തൂനെ വിളിച്ചു…

“നീ എന്ത് ഉദ്ദേശത്തില വീണ്ടും ആ കൊച്ചിനെ വിളിച്ചേ.. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോഴേ കല്യാണം വേണ്ടന്ന്” ഞാൻ ചോദിച്ചു…

7 Comments

  1. വിരഹ കാമുകൻ???

    അടുത്തഭാഗം എന്ന് ആണ് ഇനി

  2. കിടു ??

  3. നിധീഷ്

    ♥♥♥

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  5. Nannayittund

Comments are closed.