കാലം കരുതി വെച്ചത് [അജു ഭായ്] 104

തുറക്കുമ്പോൾ കാണുന്നത് നേർമുകളിൽ കറങ്ങുന്ന fan ആയിരുന്നു… ഞാൻ എഴുനേക്കാൻ നോക്കി… തല പൊക്കാൻ പറ്റുന്നില്ലായിരുന്നു എന്തോ ഭാരം പോലെ… കൈ തലയിലേക്ക് കൊണ്ട് വരാൻ നോക്കുമ്പോൾ രണ്ട് കയ്യിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു… ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു… ഹോസ്പിറ്റൽ ആണ്… എനിക്ക് നേരെ വലതു വശത്തെ ബെഡിൽ അവനും ഉണ്ട് വിവേക്… അവന്റെ തല കെട്ടി പൊതിഞ്ഞു വെച്ചിരിക്കുന്നു… ഒരു കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. ഒരു കാലും…തല ഇടത്തോട്ട് ചരിച്ചു നോക്കിയപ്പോൾ അവിടെ ഉമ്മി,ആഫിയും ഇരിക്കുന്നു… കരഞ്ഞു കരഞ്ഞു രണ്ട് പേരുടെയും കണ്ണുകൾ ചുവന്നിട്ടുണ്ട്… ഞാൻ നോക്കുന്നത് കണ്ടതും ആഫി മുഖം തിരിച്ചിരുന്നു… അത് കണ്ടപ്പോൾ അവന്മാർ എന്നെ അങ്ങ് കൊന്നാൽ മതിയായിരുന്നു എന്ന് ഞാൻ ചിന്തിച്ചു…

“മോളെ… അ.. ആഫി.. സൊ ” എനിക്ക് അത് കണ്ട് വിഷമമായി… ഞാൻ വിളിച്ചു അല്ല കരഞ്ഞുകൊണ്ട് വിളിച്ചു…
അത് കേട്ടതും അവൾ ഓടി വന്നെന്റെ വാ പൊത്തി…

“എന്തിനാ എന്നോട് രാവിലെ അങ്ങനെ ഒക്കെ പറഞ്ഞെ… അത് കൊണ്ട് അല്ലെ ഇപ്പൊ ഇങ്ങനെ കിടക്കുന്നെ ” സോറി പറയാൻ സമ്മതിക്കാതെ അവൾ പറഞ്ഞു…

“അപ്പൊ നീ പ്രാകിയത് ആണ് അല്ലെ ”അവൾ വന്ന് സംസാരിച്ചപ്പോൾ ഉള്ള സന്ദോഷം കൊണ്ട് ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

“ദേകൈ മാത്രമേ ഒടിഞ്ഞിട്ടുള്ളു.. ആവശ്യം ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ… ഈ കാല് കൂടെ ഞാൻ തല്ലി ഓടിക്കും ”നിറഞ്ഞിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു…

“അല്ല ഞങ്ങളെ ആരാ ഇവിടെ കൊണ്ട് വന്നത് ”

“അത് ഇല്ലേ ഒരു നീല കണ്ണുള്ള കൊച്ച്.. ഇവിടെ കൊണ്ട് വന്ന് ആക്കി എന്നാണ് നേഴ്സ് പറഞ്ഞത്… ഒരു നമ്പറിൽ നിന്ന് കാൾ വന്നപ്പോഴാ ഞങ്ങൾ കാര്യം അറിഞ്ഞത്… ഞങ്ങൾ അപ്പോഴേ ഇങ് വന്നു”
ഉമ്മി ആണ് മറുപടി പറഞ്ഞത്..

“അത് ഇല്ലേ ഇക്കു.. അത് മറ്റേ ഐഷ ഇത്തി ആണെന്നാണ് തോന്നുന്നത് ”എന്റെ ചെവിയിൽ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… അവൾ അത് പറഞ്ഞപ്പോൾ ഞാനും ഒന്ന് ചിരിച്ചു…

“അല്ല എന്ന് പോകാൻ പറ്റും വീട്ടിലേക്ക് ”

“ആദ്യം ഇതൊക്കെ ഒന്ന് ശെരിയാകട്ടെ എന്നിട്ട് വിട്ടാൽ മതി എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട് ” ഉമ്മി പറഞ്ഞു…
ഞാൻ ഉമ്മിയെ ദയനീയമായി നോക്കി… നടക്കില്ല എന്ന് ഉമ്മ തലയാട്ടി…

7 Comments

  1. വിരഹ കാമുകൻ???

    അടുത്തഭാഗം എന്ന് ആണ് ഇനി

  2. കിടു ??

  3. നിധീഷ്

    ♥♥♥

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  5. Nannayittund

Comments are closed.