കലിംഗ (1) [ESWAR] 147

Views : 8479

കൊന്നതാ സാറേ…  ആരെന്നു എല്ലാവർക്കും അറിയാം…. ഇനി എന്തൊക്കെയാ നടക്കുന്നെന്ന് ദൈവത്തിന് അറിയാം…..

 

രാഘവൻ മുകളിലേക്കു നോക്കികൊണ്ട് പറഞ്ഞു. അവർ ഭീതിയോടെ പരസ്പരം നോക്കി.

 

താൻ ആ ഡിജിപി യെ ഒന്നു വിളിച്ചേ

 

സിഎം അടുത്ത് നിന്ന ഒരാളോട് പറഞ്ഞു. അയാൾ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് സിഎം നു നൽകി.മറുവശത്തു നിന്നു ഡിജിപി ആനന്ദ് ശങ്കർ കാൾ എടുത്തു.

 

ആനന്ദ് സാറേ ഇവിടെ എന്തൊക്കെയാ നടക്കുന്നെ?….

 

സിഎം ദേഷ്യത്തോടെ ചോദിച്ചു. ഡിജിപി അറച്ചു കൊണ്ടു പറഞ്ഞു.

 

ഇന്ന് പുലർച്ചെ 3 മണിക്കായിരുന്നു sir കൊല നടന്നത്. അന്തർ സംസ്ഥാന തൊഴിലാളികളായിരുന്നു കൊല നടത്തിയത്. കൊല്ലിച്ചത് ആരെന്ന് താങ്കൾക്കും അറിയാമല്ലോ.6 ബുള്ളറ്റും 4 വെട്ടും ബോഡിയിൽ കണ്ടത്തി. അദ്ദേഹം 5 പേരെ കൊല്ലുകയും ചെയ്തു.അവരുടെ ബോഡിക്കൾ രാഘവൻ സാർ പറഞ്ഞതാനുസരിച്ചു കവർ ചെയ്തിട്ടുണ്ട്. തോമസും രഘുവും ആണ് കൊലക്കു പിന്നിൽ. അവർ രക്ഷപെട്ടന്നാണ് തോന്നുന്നേ. ബോഡി post-mortem അയച്ചു കഴിഞ്ഞു. മീഡിയയെ ക്രൈം സീനിൽ നിന്നും മാറ്റി……

 

ഡിജിപി എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. രാഘവൻ സിഎംന്റെ മുഖത്തേക്ക് നോക്കി.സിഎം പറഞ്ഞു തുടങ്ങി.

 

ഇന്നത്തേക്ക് പോലീസ് പട്രോളിംഗ് കൂട്ടണം. ജോണിന്റെ മക്കൾ ഇനി എന്തൊക്കെയാണ് കാണിച്ചു കുട്ടുന്നത് എന്ന് പറയാൻ പറ്റില്ല. താൻ മീഡിയയുടെ മുന്നിൽ എല്ലാം വിളിച്ചു പറയണ്ട. രഘുവിനെ കിട്ടുന്നെങ്കിൽ അറസ്റ്റ് ചെയ്യണം. അതുപോലെ തോമസിന്റെ കൂടെ ഉള്ളവരെ അറസ്റ്റ് ചെയ്തേക്ക്. മിക്കവാറും തോമസിനെ അവർ പഞ്ഞിക്കിട്ടോളും. ശെരി….

 

അതും പറഞ്ഞു അദ്ദേഹം ഫോൺ കട്ട്‌ ചെയ്തു കൂടെ ഉണ്ടായിരുന്ന ആളിന്റെ കൈയിൽ കൊടുത്തു.എന്നിട്ടു രാഘവനെ നോക്കി പറഞ്ഞു.

 

കോപ്പ്… ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പ്രേശ്നങ്ങൾ ആണോ വരാൻ പോകുന്നെ. താൻ പാർട്ടിയുടെ പ്രതിനിധി ആയി അവിടെ വരെ പോണം…..

 

സിഎം കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ടു പറഞ്ഞു. 

 

പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും, സിനിമ നിർമാതാവും,മാളികക്കൽ ഗ്രൂപ്പ്സ് ഇന്റെ ചെയർമാനുമായി ജോൺ മാളികക്കൽ അന്തരിച്ചു……68 വയ്യസായായിരുന്നു….

Recent Stories

The Author

ESWAR

18 Comments

  1. ചാത്തൻ

    കൊള്ളാം

  2. സൂര്യൻ

    അടുത്ത പാ൪ട്ട് ലേറ്റ് ആക്കരുത്

    1. Bro,ഇപ്പോൾ എക്സാം നടക്കുകയാണ്….so കുറച്ചു late ആകും….

      1. സൂര്യൻ

        Ok

  3. Ithu polikum..nalloru political action thriller anennu karuthunnu❤️❤️❤️❤️❤️

    1. Adipoli waiting for your next part

  4. EKANA🖤FARIDUN😈

    Aaha kollalo nalla thudakkam. Ezhuthum super

  5. അപ്പൊ ഒരു ആക്ഷൻ ത്രില്ലർ കൂടെ സ്റ്റാർട്ട് ആയിട്ട് ഉണ്ടല്ലെ

    1. Keep the support

  6. കൊള്ളാം👍 നല്ല ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ തുടങ്ങുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com