കലിംഗ (1) [ESWAR] 147

പോയി തീർക്കടാ…..

 

രഘു ദേഷ്യത്തിൽ വിളിച്ചു.ബാക്കി ഉണ്ടായിരുന്നവർ എല്ലാം അയാൾക്ക് നേരെ ഓടി. ജോൺ ആദ്യം വന്നവനെ ചവിട്ടി വിഴ്ത്തി. അവൻ റോഡിലെ വെള്ളത്തിൽ മുങ്ങി. ഇത് കണ്ടുകൊണ്ട് ഒരാൾ അയാളുടെ സൈഡിലുടെ വന്നു കുത്താൻ നോക്കി. പക്ഷെ അയാൾ അവന്റ കൈയിൽ കേറി പിടിച്ചു കത്തികൊണ്ട് അവന്റെ വയറിൽ കുത്തി.

 

പിറക്കിന്നു കുത്തടാ….

 

ഇത് കേട്ടുകൊണ്ട് ഒരാൾ അയാളുടെ പിറകിൽ കത്തി കൊണ്ടു വരഞ്ഞു. ജോണിന്റെ ഷർട്ട്‌ കിറി രക്തം പുറത്തു വന്നു. അവൻ  വീണ്ടും പുറകിൽ നിന്നും കുത്താൻ വന്നപ്പോൾ അയാൾ കത്തി അവന്റെ കൈയിൽ കുത്തി ഇറക്കി. അവിടെ നിന്നും വലിച്ചുരി അവന്റെ കഴുത്തിൽ കുത്തി ഇറക്കി. അപ്പോൾ 4 പേർ അയാൾക്ക്‌ ചുറ്റും വന്നു നിന്നു. അവർ നാലുപേരും ഒരുമിച്ചു അയാളെ കുത്താൻ ഒരുങ്ങി.പക്ഷെ മുന്നിൽ ഉണ്ടായിരുന്നു ആളുടെ ചങ്കിൽ കത്തി കുത്തിറക്കി അയാൾ ഇടതു സൈഡിൽ നിന്ന ആളിന്റെ കത്തി പിടിച്ചു വലതു സൈഡയിൽ നിൽക്കുന്നവന്റെ കഴുത്തിൽ കുത്തി ഇറക്കി. എന്നാൽ പിറക്കിൽ നിന്നവൻ അയാളെ അപ്പോൾ കുത്തിയിരുന്നു. അയാൾ പിടഞ്ഞുകൊണ്ട് പിടിച്ചു വച്ചിരുന്നവനെ കറക്കി പിറകിൽ നിൽക്കുന്നവന്റെ അടുത്തേക്ക് എറിഞ്ഞു. അയാൾ ആ കത്തി വലിച്ചുരി അയാൾക്ക്‌ നേരെ ഓടി വരുന്നവന്റെ നേരെ എറിഞ്ഞു. അയാൾക്ക്‌ തല ചുറ്റുന്നതായി തോന്നി.ജോൺ മുട്ട് കുത്തി താഴേക്കു വീണു.മുന്നിൽ വന്നവൻ അയാളുടെ തലക്ക് നേരെ കത്തി ഓങ്ങിയതും അയാൾ താഴെ കിടന്ന ഒരു കത്തി അവന്റെ കാലിൽ കുത്തി ഇറക്കി. പക്ഷെ രഘു അങ്ങോട്ട്‌ വന്ന് ജോണിനെ ചവിട്ടി തറയിലേക്ക് തെറിപ്പിച്ചു. അവൻ അയാളുടെ വയറിൽ ചവിട്ടി. അയാളുടെ രക്തം ആ വെള്ളത്തിൽ ചേർന്നു. രഘു തന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ നോക്കി.

 

പിടിച്ചു വയ്യടാ അയാളെ….

 

അവർ വന്ന് അയാളെ മുട്ടിൽ ഇരുത്തി. രണ്ടുപേരും അയാളുടെ രണ്ടു കൈകൾ പിടിച്ചു വച്ചു. രഘു പിറകിലേക്ക് നടന്നു അവൻ ഇറങ്ങിയ കാറിന്റെ പിൻവാതിൽ തുറന്നു. അതിൽ നിന്നും ഒരു വെള്ള ഷർട്ടും വെള്ള മുണ്ടും ഇട്ട 60 വയസിൽ മുകളിൽ പ്രായമുള്ള അൾ ഇറങ്ങി വന്നു. അയാളെ കണ്ടതും ജോണിന്റെ മുഖത്തു ഒരു ചിരി വന്നു.അയാൾ അവനു മുന്നിൽ വന്നു നിന്നു.

 

നിന്നെ ഇതു പോലെ ഒന്ന് കിട്ടാൻ എത്ര നാളായി കാത്തിരിക്കുകയായിരുന്നെന്നോ?

ഇനി എല്ലാ കടങ്ങളും വിട്ടണം….

18 Comments

  1. ചാത്തൻ

    കൊള്ളാം

  2. സൂര്യൻ

    അടുത്ത പാ൪ട്ട് ലേറ്റ് ആക്കരുത്

    1. Bro,ഇപ്പോൾ എക്സാം നടക്കുകയാണ്….so കുറച്ചു late ആകും….

      1. സൂര്യൻ

        Ok

  3. Ithu polikum..nalloru political action thriller anennu karuthunnu❤️❤️❤️❤️❤️

    1. Adipoli waiting for your next part

  4. Aaha kollalo nalla thudakkam. Ezhuthum super

  5. അപ്പൊ ഒരു ആക്ഷൻ ത്രില്ലർ കൂടെ സ്റ്റാർട്ട് ആയിട്ട് ഉണ്ടല്ലെ

    1. Keep the support

  6. കൊള്ളാം? നല്ല ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ തുടങ്ങുന്നു

Comments are closed.