കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203

Views : 8229

കരിമഷി കണ്ണുള്ളോള്

Author :ചുള്ളൻ ചെക്കൻ

[ Previous Part ]

 

“എന്നോട് ഇത്രയും ഒക്കെ ചെയ്തിട്ടും നിന്നോട് ഞാൻ ഒന്നും പറയാതെ ഇരുന്നത് രണ്ട് കാര്യങ്ങൾ കൊണ്ട് ആയിരുന്നു…1, നിന്റെ സഹായം അവനു വേണ്ടത് കൊണ്ട് ആയിരുന്നു 2, എനിക്ക് നിന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട്.. പക്ഷെ ഇത്രയും പേരുടെ മുന്നിൽ വെച്ച് എന്നെ അടിച്ചതും പോരാഞ്ഞിട്ട് നീ എന്നെ കളിയാക്കുക കൂടി ചെയ്തു..നീ ദിവസങ്ങൾ എണ്ണി വെച്ചോ ഇതിനെല്ലാം ഞാൻ പ്രരതികാരം ചോദിക്കും ” എന്ന് ഞാൻ ദേഷ്യത്തിൽ അവളോട് പറഞ്ഞിട്ട് താഴെ കിടന്ന അവന്റെ മുതുകത്തു ആഞ്ഞു ഒരു ചവിട്ട് കൂടെ ചവിട്ടി…അവൻ ആ ചവിട്ടിൽ ഒന്ന് പുളഞ്ഞു എന്റെ ശബ്ദം കേട്ടതും ആളുകൾ എല്ലാം എന്റെ അടുത്തേക്ക് ഓടി അടുത്തു… സുക്കു പെട്ടന്ന് വണ്ടി എടുത്ത് ഫ്രണ്ടിൽ കൊണ്ട് നിർത്തിയിട്ട് എന്നെ പിടിച്ചു വണ്ടിയിൽ കയറ്റി… എന്നിട്ട് വണ്ടി സ്പീഡിൽ അന്ന് ഞാൻ പോയി ഇരുന്ന മലമുകളിലേക്ക് പോയി… വണ്ടി നിർതിയിട്ട് അവൻ എന്നോട് ഇറങ്ങാൻ പറഞ്ഞു… ഞാൻ അവിടെ നിന്ന് അനങ്ങിയില്ല… അവൻ അതുവഴി ഇറങ്ങി… ഞാൻ ഒന്നും പറഞ്ഞില്ല അങ്ങനെ തന്നെ ഇരുന്നു…

“എന്താ നിന്റെ ഉദ്ദേശം, നീ എന്ത് ചെയ്യാൻ പോകുവാണ് ” അവൻ എന്നോട് ചോദിച്ചു അവന്റെ മുഖത്തേക്ക് പോലും നോക്കാതെ ഞാൻ ഫ്രണ്ടിലേക്ക് നീങ്ങി ഇരുന്നു… വണ്ടി സ്റ്റാർട്ട്‌ ആക്കി…

“നീ എവിടെ പോകുവാണ് ” അവൻ അടുത്ത ചോദ്യം ചോദിച്ചു…

“നീ വീട്ടിലേക്ക് പോകാൻ വരുന്നെങ്കിൽ കയറ്.. നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നെങ്കിൽ അത് ഇന്നത്തോടെ തീരുകയാണ് ” ഞാൻ അവന്റെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു….

“നീ എന്താണ് പറഞ്ഞു വരുന്നത്?” അവൻ സംശയ ഭാവത്തിൽ എന്നോട് ചോദിച്ചു…

“സ്വന്തം കാര്യത്തിന് വേണ്ടി കൂട്ടുകാരനെ തള്ളി പറയുന്ന നിന്നെ പോലെ ഒരു കൂട്ടുകാരനെ എനിക്ക് വേണ്ട… ഒരു കാര്യം നീ ഓർക്കണമായിരുന്നു നിനക്ക് വേണ്ടി ആണ് ഞാൻ വന്നത്, നിനക്ക് വേണ്ടി ആണ് ഞാൻ അവളോട് സംസാരിച്ചത്, അവൾ എന്നോട് എങ്ങനെ ആണ് സംസാരിച്ചതെന്ന് നീയും കേട്ടതാണ്, അവൾ എന്നെ അടിച്ചത് എന്റെ കയ്യിലെ കുഴപ്പം തന്നെ ആയിരുന്നു. അത് കഴിഞ്ഞ് നീ എന്നോട് സംസാരിച്ചപ്പോൾ എനിക്ക് മനസിലായി. നിനക്ക് എന്നെക്കാൾ വലുത് അവൾ ആണെന്ന് ” ഞാൻ ഓരോന്നായി പറയാൻ തുടങ്ങി…

“ആഹ് ആണ്, എനിക്ക് നിന്നെക്കാൾ വലുത് അവൾ തന്നെ ആണ്, അല്ല ഇതൊക്കെ പറയാൻ നിനക്ക് എന്ത് അവകാശം ഉണ്ട് നിനക്ക് അവളെ ഇഷ്ടമാണെന്ന് ഉള്ള കാര്യം എന്നോട് പറഞ്ഞോ?” അവൻ എന്നെ നാശമാക്കികൊണ്ട് ആണ് ആ ചോദ്യം ഒക്കെ ചോദിച്ചത്…

Recent Stories

The Author

ചുള്ളൻ ചെക്കൻ

9 Comments

  1. Bro still waiting
    For the next part……

  2. Superb story waiting for next part ❤❤❤

  3. Super story next part waiting🥳

  4. 💖💖💖💖💖

  5. Delay കുറക്കാന്‍ നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന്‍ തിരിച്ച് വീട്ടില്‍ പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന്‍ കാത്തിരിക്കുന്നു

  6. nalla kadha bro our good luck

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com