കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203

“അച്ഛൻ ഉണ്ട് ഗൾഫിൽ എവിടെയോ ആണ് മസാമാസം ചിലവിന് ക്യാഷ് അയച്ചു തരുന്നുണ്ടെന്നേ ഉള്ളു വേറെ വിവരം ഒന്നും ഇല്ല ” അവർ ആ കൊച്ചിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കികൊണ്ട്‌ പറഞ്ഞു..
പക്ഷെ അവൾ അപ്പോഴും മുഖം താഴ്ത്തി ഇരുന്നു കരയുകയാണ്… അപ്പോഴാണ് ഞങ്ങളുടെ ബാലെനോ വന്ന് നിന്നതും ഡോർ തുറന്ന് എന്റെ പൊന്നുമ്മ കരഞ്ഞുകൊണ്ട് ഓടി വരുന്നത്, ആ കാഴ്ച കണ്ട് എന്റെ ചങ്ക് പൊട്ടി പോയി… ഉമ്മ ഓടി വന്നെന്നെ കെട്ടി പിടിച്ചു എന്റെ മുഖത്തെ ചോരയെല്ലാം ഉമ്മാടെ കയ്യിൽ ഉണ്ടായിരുന്ന ടവൽ കൊണ്ട് തുടച്ചു… എന്നിട്ട് ഉമ്മ എന്നെ നെഞ്ചോട് ചേർത്ത കരയാൻ തുടങ്ങി, ആ കരച്ചിലിൽ ഞാനും ചേർന്നു… കരച്ചിലിനിടയിൽ ഉമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷെ ഒന്നും എനിക്ക് വ്യക്തമായില്ല… ഉമ്മാടെ പുറകെ വന്ന വാപ്പ പോലീസുകാരോട് എല്ലാം ചൂടായി…

“നിങ്ങൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് എന്റെ മോനെ ഇവിടെ പിടിച്ചിട്ടിരിക്കുന്നത് ” വാപ്പ ഒരു പോലീസുകാരനോട് ചൂടായി ചോദിച്ചു…

“ചൂട് ആയിട്ട് ഒന്നും കാര്യമില്ല mr., ആ കുട്ടിയുടെ മൊഴി ആണ് പ്രധാനം ആ കുട്ടി പറഞ്ഞിരിക്കുന്നത് അവർ തമ്മിൽ പ്രണയത്തിൽ ആണെന്നാണ് ” അവളെ ചൂണ്ടി കാണിച്ചുകൊണ്ട് ആ പോലീസുകാരൻ പറഞ്ഞപ്പോൾ എന്നെ കെട്ടി പിടിച്ചു നിന്നിരുന്ന ഉമ്മ തല തിരിച്ചു അവളെ ഒന്ന് നോക്കി..

“ആ പുറത്ത് നിക്കുന്ന ആളും പറഞ്ഞു ഇവർ തമ്മിൽ പ്രേമത്തിൽ ആണെന്ന് ആണ്, നിങ്ങൾ സമ്മതിച്ചാൽ ഇത് ഈ കല്യാണത്തിൽ തീർക്കാം, അല്ല എന്ന് ഉണ്ടെങ്കിൽ ഇത് കേസ് ആകും പിള്ളേർ രണ്ടും കോടതി കേറും ” അത് കേട്ട് നിന്ന Si പറഞ്ഞു…

“എന്താ നിങ്ങളുടെ തീരുമാനം ” ആരും ഒന്നും പറയാതെ ഇരുന്നപ്പോൾ Si ചോദിച്ചു…

“എനിക്ക് സമ്മതമാണ് സാറെ, വെറുതെ എന്തിനാ ഈ കൊച്ചിനെ കോടതി കേറ്റുന്നത് ” ആ കൊച്ചിന്റെ ആൾ പറഞ്ഞു… അത് കേട്ട് ഉമ്മയും വാപ്പയും എന്നെ നോക്കി… ഞാൻ തല താഴ്ത്തി തന്നെ ഇരുന്നു, എനിക്ക് ഒരു ഉത്തരം ഇല്ലായിരുന്നു…

“ഞങ്ങൾക്കും കുഴപ്പം ഇല്ല ” ഉമ്മയാണ് പറഞ്ഞത്…ഉമ്മ അത് പറഞ്ഞപ്പോൾ എതിർക്കാൻ ആർക്കും കഴിഞ്ഞില്ല… ഉമ്മ അത് പറഞ്ഞപ്പോൾ Si യുടെ മുഖത്ത് ഒരു ചിരി വിടർന്നു…അവർ ഒട്ടും താമസിക്കാതെ എന്നെയും അവളെയും പോലീസ് വണ്ടിയിൽ കയറ്റി രജിസ്റ്റർ ഓഫീസിലേക്ക് കൊണ്ട് പോയി.. ഉമ്മയും വാപ്പയും ഞങ്ങളുടെ വണ്ടിയിലും,അവളുടെ ബെന്തുകൾ അവരുടെ വണ്ടിയിലും ആണ് വന്നത്…
രെജിസ്റ്റർ ഓഫിസിൽ ചെന്ന് കല്യാണ രെജിസ്ട്രേഷൻ കഴിഞ്ഞു പോലീസുകാർ സ്ഥാലം വിട്ടു…എന്ത് ചെയ്യണേമെന്ന് അറിയത്തെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു… അവൾ ആണേൽ ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല…

“മതി മോളെ കരഞ്ഞത് വാ ഇനി വീട്ടിലേക്ക് പോകാം ” എന്റെ അടുത്ത് നിന്ന അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ഉമ്മ പറഞ്ഞു… അവൾ ഉമ്മയുടെ അടുത്തേക്ക് പോയി ഉമ്മ എന്റെ കയ്യിൽ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു… ഞങ്ങളെ കാറിനകത്തേക്ക് കയറ്റി… അവൾ അപ്പോഴും എങ്ങി കരയുകയാണ് ഞാൻ ഒരു സൈഡിലും അവൾ മറ്റേ സൈഡിലും ആയിട്ട് ആണ് ഇരിപ്പ്… വാപ്പയും ഉമ്മയും ഫ്രണ്ടിൽ കയറി വണ്ടി വീട്ടിലേക്ക് വിട്ടു… ഇങ്ങനെ ഒരു പ്രേശ്നത്തിൽ പോലീസ് പിടിച്ചെന്ന കാര്യം ആരെങ്കിലും അറിഞ്ഞാൽ അത് നിമിഷ നേരം കൊണ്ട് കാട്ട് തീ പോലെ ആളി പടരും… അത് തന്നെ ഇവിടെയും സംഭവിച്ചു… നാട്ടുകാർ മുഴുവൻ അറിഞ്ഞു… വീട്ടിലേക്ക് ചെല്ലുമ്പോൾ അടുത്തുള്ള വീടുകളിൽ എല്ലാം ആളുകൾ കൂടി നിക്കുന്നു… അവരെ ആരെയും ശ്രെദ്ധിക്കാതെ ഉമ്മ വന്ന അവളെ വിളിച്ചിറക്ക് കൊണ്ട് പോയി… ഞാൻ പുറത്തേക്ക് ഇറങ്ങി തല കുനിച്ചു തന്നെ അകത്തേക്ക് പോയി… ഹാളിലെ സോഫയിൽ തന്നെ ഇരുന്നു…

“ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ, ഞാൻ നടത്തി തന്നേനെ. ഇതിപ്പോ നാട്ടുകാരുടെ എല്ലാം മുൻപിൽ നാണം കെടുത്തിയിട്ട്, ച്ചെ ” എന്ന് പറഞ്ഞിട്ട് വാപ്പ എന്റെ മുന്നിൽ നിന്ന് പോയി… എനിക്ക് അങ്ങനെ ചത്താൽ മതി എന്ന് ആയി പോയി…
ഞാൻ എഴുനേറ്റ് റൂമിലേക്ക് പോകുമ്പോൾ അവിടെ അവളും ഉമ്മയും ഇരിപ്പുണ്ട്.ഉമ്മ അവളെ സമാധാനിപ്പിക്കുവായിരുന്നു . അവൾ ഉള്ളത് കൊണ്ട് ഞാൻ അകത്തേക്ക് കയറാൻ നിന്നില്ല… ഇരുന്ന ഇടത്തു തന്നെ പോയി ഇരുന്നു.. വിവരം അറിഞ്ഞ ബന്ധുക്കൾ എല്ലാം കാണാൻ ആയി വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട് ഇരുന്നു… മടിച്ചു നിന്നിരുന്ന നാട്ടുകാരും ഞങ്ങളെ കാണാൻ ആയി വീട്ടിലേക്ക് കയറി വന്നുകൊണ്ടിരിക്കുന്നു… ഹാളിൽ ഇരുന്ന എന്നെ എല്ലാരും ഒരു പരിഹാസത്തോടെ ആണ് നോക്കിയിരുന്നത്… ഗെത്തികെട്ട ഞാൻ എങ്ങോട്ടെങ്കിലും പോകാമെന്നു വെച്ച് വണ്ടിയുമെടുത്ത നേരെ ആ മലയുടെ മുകളിൽ തന്നെ പോയി ഇരുന്നു… പലരുടെയും കാളുകൾ മാറി മാറി വന്നുകൊണ്ടിരിക്കുന്നു, അതൊരു ശല്യമായി മാറിയപ്പോൾ ഞാൻ ഫോൺ സ്വിച് ഓഫ്‌ ആക്കി വെച്ചു… ഞാൻ ആ പാറയിൽ തല ചെയ്ച്ചു കിടന്നു… ഒറ്റ ദിവസം കൊണ്ട് ജീവിതം മാറി മറിഞ്ഞു… എന്ത് തെറ്റാണോ ഞാൻ ചെയ്തത് എന്ന് പടച്ചവനോട് ചോദിച്ചു… അത്രയും ഇടി കൊണ്ട് പല സ്ഥാലങ്ങളിലും നല്ല വേദന ഉണ്ടായിരുന്നു… പല സ്ഥാലങ്ങളിലും നീര് വന്നിട്ടുണ്ടായിരുന്നു, വേദയിൽ നിന്ന് ഒരു ശമനത്തിനായി ഞാൻ കാണുകൾ അടച്ചു പതിയെ ഉറക്കത്തിലേക്ക് പൊയി..

ഉറക്കത്തിൽ എന്റെ മനസിലേക്ക് ഒരു സന്ദേശം വന്നു…

‘ഇന്ന് നിന്നെ സ്നേഹിച്ചവരെ നാളെ നിനക്ക് നഷ്ടമാകും, അവരെ നിനക്ക് തിരിച്ചു കിട്ടുമ്പോൾ അവിടെ ഒരു മരണം സംഭവിക്കും ’ എന്നായിരുന്നു ആ സന്ദേശം..

9 Comments

  1. Bro still waiting
    For the next part……

  2. Superb story waiting for next part ❤❤❤

  3. Super story next part waiting?

  4. ?????

  5. Delay കുറക്കാന്‍ നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന്‍ തിരിച്ച് വീട്ടില്‍ പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന്‍ കാത്തിരിക്കുന്നു

  6. nalla kadha bro our good luck

Comments are closed.