കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203

“നിന്നെ ഇവിടെ കൊണ്ട് ആക്കിയ ആൾ തന്നെ ആണ്, അയാളുടെ വീടിന്റെ മുകളിലെ റൂം റെന്റിനു കൊടുക്കുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു ” അത് എനിക്കും ഒരു ആശ്വാസം ആയിരുന്നു… ഞാൻ അവിടെ നിന്ന് അയാളുടെ ഷോപ്പിലേക്ക് പോയി…

“ആ ഇയ്യാൾ ആണോ , താൻ എന്താ റൂമിൽ പോകുന്നില്ലേ ” എന്റെ കയ്യിലിരുന്ന ബാഗ് കണ്ട് അയാൾ ചോദിച്ചു…

“ഇല്ല, എനിക്ക് ആ റൂം ശെരിയാകില്ല, എനിക്ക് ഒരു റൂം കിട്ടുമോ റെന്റിനു ”ഞാൻ അയാളോട് ചോദിച്ചു…

“ഒരു റൂം ഇണ്ട്, ഇവിടെ അടുത്ത് തന്നെ അങ്ങനെ മാസം 6,000 ആകും, ഓക്കേ ആണോ ” അയാൾ ചോദിച്ചു…

“ആ ഓക്കേ ” ഞാൻ പറഞ്ഞു, അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ വീട്ടിലേക്ക് പോയി…

വീടിന്റെ മുറ്റത്ത് എത്തി

“സാവിത്രി, സാവിത്രി മുകളിലത്തെ റൂമിന്റെ ചാവി ഇങ്ങ് കൊണ്ട് വാ ” അയാൾ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു…

അപ്പോൾ ഒരു സ്ത്രീ കൈയിൽ താക്കോലുമായി പുറത്തേക്ക് വന്നു… എന്നെ കണ്ടവർ ആംഗ്യഭാഷയിൽ ഇത് ആരാണെന്ന് അയാളോടു ചോദിച്ചു…

“ മുകളിൽ പുതിയതായി താമസിക്കാൻ വന്ന ആളാണ് ” അയാൾ മറുപടി കൊടുത്തു
എന്നിട്ട് അയാൾ എന്നെയും കൊണ്ട് സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി…
ഒരാൾക്ക് സുഖമായി താമസിക്കാൻ പറ്റിയ സ്ഥലമായിരുന്നു അത്… ഒരാഴ്ചയ്ക്ക് അകത്ത് എപ്പോഴും വൃത്തിയാക്കി റൂം ആയിരുന്നു അത്…

“ നീ കുളിച്ചു ഫ്രഷ് ആയി ഇരിക്ക് ഞാൻ ഭക്ഷണം ആയിട്ട് വരാം ” അയാൾ പറഞ്ഞിട്ട് താഴേക്ക് പോയി… ഒരുപാട് സന്ദോഷവും ക്ഷീണവും ഉണ്ടായിരുന്നു… ഞാൻ നേരെ ബാത്ത് റൂമിലേക്ക് കയറി അറ്റാച്ച്ഡ് ബാത്റൂം ആയിരുന്നു.. കുറച്ചധികം നേരം ഷവറിനു താഴെ ഞാൻ നിന്നു… തല ഒന്ന് തണുത്തത് പോലെ…

ഞാൻ കുളിച്ചു ഇറങ്ങി ബെഡിലേക്ക് കിടന്നു… വല്ലാത്ത തലവേദന കണ്ണൊന്നു അടഞ്ഞു തുടങ്ങിയപ്പോഴേക്കും ടക് ടക് ടക് എന്ന് ആരോ ഡോറിൽ കൊട്ടുന്നത് കേട്ടു… ഞാൻ ക്ഷീണത്തോടെ എഴുനേറ്റ് ഡോർ തുറന്നു അവിടെ ഹൌസ് ഓണർ ആയിരുന്നു അയാളുടെ കയ്യിൽ ഫുഡ് ഇരിപ്പുണ്ട്…

“ ഇതൊന്നും വേണ്ടായിരുന്നു ഞാൻ പുറത്തു നിന്ന് കഴിച്ചോളാം ആയിരുന്നു ” ഞാൻ ഭക്ഷണം സ്വീകരിച്ചുകൊണ്ട് പറഞ്ഞു

“ ആ ഇവിടെ ആദ്യത്തെ ദിവസമല്ലേ അതുകൊണ്ട് കുഴപ്പമില്ല ഇത് കഴിച്ചോളൂ ” എന്ന് പറഞ്ഞിട്ട് അയാൾ താഴേക്കിറങ്ങി പോയി… ഞാനാ ഭക്ഷണം കഴിച്ചിട്ട് ഉറക്കത്തിലേക്ക് വീണു…

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

അടുത്ത ദിവസം രാവിലെ തന്നെ ഞാൻ എഴുന്നേറ്റു.. പല്ലു തേച്ചു കുളിച്ചു ഒരു ടീഷർട്ട് എടുത്തിട്ട് ഹോട്ടലിലേക്ക് പോയി… അപ്പോഴേക്കും ഹോട്ടൽ തുറന്നിരുന്നു.. ഞാൻ അകത്തേക്ക് കയറി.. മുതലാളി എന്നെ അയാളുടെ അടുത്തേക്ക് വിളിച്ചു.. എന്നിട്ടും ഞാൻ എന്തൊക്കെയാണ് ഇവിടെ ചെയ്യേണ്ടത് എന്ന് അയാൾ എനിക്ക് പറഞ്ഞു തന്നു… «കസ്റ്റമർ വരുമ്പോൾ ഓർഡർ എടുക്കണം അവർക്ക് ഫുഡ് എത്തിച്ചു കൊടുക്കണം അവരോട് ഇനിയും എന്തെങ്കിലും വേണോ എന്ന് ചോദിക്കണം അവർക്ക് ബില്ലു കൊടുക്കണം അവർ കഴിച്ച് പ്ലേറ്റ് കിച്ചണിലേക്ക് കൊണ്ടുപോയി കൊടുക്കണം » ഇത് ഇത്രയും ആയിരുന്നു എന്റെ അവിടുത്തെ ജോലി… മുതലാളി മറ്റേ വെയിറ്ററെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു.. രമേശ് എന്നായിരുന്നു അയാളുടെ പേര്… വർക്കേഴ്സിന് മൂന്നു നേരത്തെയും ഫുഡ് ഹോട്ടലിൽ നിന്ന് തന്നെയായിരുന്നു.. അങ്ങനെ ഞങ്ങൾ എല്ലാവരും വരുന്ന ഫുഡ് കഴിച്ചു… കഴിച്ചു കഴിഞ്ഞപ്പോൾ കസ്റ്റമേഴ്സ് വന്നു തുടങ്ങി

9 Comments

  1. Bro still waiting
    For the next part……

  2. Superb story waiting for next part ❤❤❤

  3. Super story next part waiting?

  4. ?????

  5. Delay കുറക്കാന്‍ നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന്‍ തിരിച്ച് വീട്ടില്‍ പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന്‍ കാത്തിരിക്കുന്നു

  6. nalla kadha bro our good luck

Comments are closed.