കഥയാണിത് ജീവിതം – 4 [Nick Jerald] 220

” അറിയില്ലടാ…പക്ഷേ ഇങ്ങനെ മുമ്പോട്ടു പോകാൻ വല്ലാത്ത ഒരു ഉത്സാഹം…”

” അപ്പോ നിനക്ക് അവളെ ഇഷ്ടമാണോ..? “

” അറിയില്ലടാ…ചിലപ്പോ തോന്നും ഇഷ്ടമാണെന്ന്…ചിലപ്പോ തോന്നും വെറും സൗഹൃദം ആണെന്ന്…അവൾ എന്നെ എങ്ങനെ പോയാലും ഒരു സുഹൃത്ത് ആയി മാത്രമേ കണ്ടിട്ടുള്ളൂ…ഇവിടെ പക്ഷേ ഞാൻ എൻ്റെ ഇഷ്ടത്തേക്കാൾ അവളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്നു…”

” നി ഇപ്പൊ പറഞ്ഞതിന് കൂടെ നിൽക്കാനേ എനിക്കും തോന്ന്ണുള്ളു…നിൻ്റെ ഇഷ്ടം ഒരിക്കലും അവളെ അടിച്ചേൽപ്പിക്കരുത്…ഏറ്റവും ഒടുവിൽ അവൾ പറയട്ടെ…അവൾക്ക് നീ ആരാണെന്ന്…അതാകും ശരി..”

” അത് എന്ത് തന്നെ ആയാലും ഞാൻ ഓക്കേ ആണ് ടാ…പക്ഷേ ജീവൻ ഉള്ള കാലത്തോളം എനിക്ക് അവളുടെ കൂട്ട് വേണം…

ഞാൻ വിചാരിച്ചു..എല്ലാം കേട്ട് കഴിയുമ്പോൾ നീ എന്നെ പൊട്ടൻ ആക്കുമെന്ന്… എന്നാ പറ്റി..? സാധാരണ അങ്ങനെ വരാൻ വഴിയില്ലല്ലോ…”

” ശരിക്കും ഇവിടെ നീ ഒരു പൊട്ടൻ തന്നെ ആണ്…ഒരു മാറ്റവും ഇല്ല…ഈ സമയം കൊണ്ട് അവളുടെ പേരും ഊരും കണ്ടുപിടിക്കാൻ ഉള്ളതിന് പരസ്പരം ഉപദേശം വാരി വിതറുന്നു… വല്ല മോട്ടിവേഷൻ ക്ലാസും നടത്തികൂടെ…?

ഒരു കാര്യത്തിൽ നിന്നെ കുറ്റം പറയാനും കഴിയില്ല… നീ വളർന്നു വന്ന സാഹചര്യം അങ്ങനത്തെ ആണല്ലോ… പ്രതികരിക്കാൻ ഇതുവരെ അറിയില്ല…ആരേലും നിന്നോട് കാര്യം ഇല്ലാത്ത കാര്യത്തിന് ചൂടായാൽ പോലും നി മിണ്ടാതെ അതും കേട്ടോണ്ട് പോകും…തിരിച്ച് ഒരു വാക്ക്…. എവടെ….

എന്നാലും കോളേജിൽ വെച്ച് ഒക്കെ നന്നായെ അല്ലേടാ…അതിൻ്റെ പത്തിലൊന്ന് ഇവിടെ കാണിച്ചായിരുന്നേൽ അവളുടെ സകല വിവരങ്ങളും ഇപ്പൊ നിൻ്റെ കൈയ്യിൽ കണ്ടേനെ…

ഈ സ്വഭാവം കൊണ്ട് ആണ് മോൻ ജോലിയിൽ ഇരിക്കാൻ പോണത് എങ്കിൽ ഒള്ള പണി മുഴുവൻ നിനക്ക് തന്നെ വരും…ഇപ്പഴേ പറഞ്ഞില്ലെന്ന് വേണ്ട..എല്ലാം കൂടെ നിൻ്റെ തലയിൽ കേറി ഇരുന്നു നിരങ്ങും…”

കിട്ടിയോ…? ഇല്ലാ…ചോദിച്ചു വാങ്ങിച്ചു…?

” എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് ദാസാ…നന്നാവാൻ കുറച്ച് സാവകാശം അടിയന് തരൂ…”

” ആഹ്… മേപ്പോട്ട് നോക്കി ഇരുന്നോ…ഇപ്പൊ വെട്ടി ഉരുട്ടി കൈയ്യിൽ കൊണ്ട് തരും സമയം… നിനക്ക് വേണേൽ നി തന്നെ കണ്ടെത്തണം വാഴേ….”

” പാക്കരാ മോനെ..നി ക്ഷമി…ഞാൻ നന്നാവാം… എങ്ങനെ എങ്കിലും അവളുടെ വിവരങ്ങൾ ഞാൻ ചോർത്തി എടുത്തോളാം…പിന്നെ…ആദ്യം പറഞ്ഞ കാര്യം തന്നെ ഒന്നൂടെ പറയുന്നു…വേറെ ആരോടും നി ഇത് പറയരുത്… ത്രേസ്യയോട് പോലും ഞാൻ ഒരു ക്ലൂ മാത്രേ കൊടുത്തിട്ടുള്ളു…”

” ഒന്നു പോടേർക്ക…അല്ലേൽ തന്നെ അങ്ങ് പറഞ്ഞാൽ എല്ലാവരും വിശ്വസിക്കാൻ പോണ കഥ ആണല്ലോ ഇവിടെ നടക്കുന്നത്….പിന്നെ ഇതിന് ഒരു തീരുമാനം ആകുന്നവരെ എൻ്റെ വായിൽ നിന്ന് ആരും അറിയില്ലേ…അത് പോരെ..”

” മതി മുത്തെ…. എൻ ചെല്ലോം…നൻപൻ ടാ….”

” കൂടുതൽ ഒലിപ്പികാതെ…നാളെ നേരത്തെ ചെല്ലണം…കൊറേ പണി ഉള്ളതാണ്…പോരാത്തതിന് ആ സീനിയർ തള്ളയുടെ പ്രഷർ – ഉം സഹിക്കണം… ആറ്റ് നോറ്റു കിട്ടിയ ജോലി ആയൊണ്ട് സഹിച്ച് നിൽക്കുവാ….”

” അപ്പോഴേക്കും സഹനത്തിൻ്റെ പാതയിൽ ആയോ നീ…ഇതൊക്കെ ചീള് കേസ് അല്ലേ മോനെ…ചെയ്യുന്ന ജോലിയോട് ഒരു അർപ്പണബോധം കാണിച്ചുനോക്ക്…നിനക്ക് പിന്നെ അതൊരു കടമ്പ ആയി തോന്നില്ല…”

” ആഞ്ജനേയ സ്വാമി….ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല…വെറുതെ എന്തിനാ വീട്ടിൽ കിടന്നു ഉറങ്ങുന്ന നിൻ്റെ അപ്പനെ തുമ്മിപ്പിക്കുന്നത്…”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

Comments are closed.