കഥയാണിത് ജീവിതം – 4 [Nick Jerald] 220

എനിക്ക് നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല…നിന്നോട് പറയാനും എനിക്ക് ഇപ്പൊൾ യാതൊരു മടിയും തോന്നുന്നില്ല…പക്ഷേ അത് അറിഞ്ഞു കഴിഞ്ഞ് ഉള്ള നിൻ്റെ പ്രതികരണം ഞാൻ ഭയപ്പെടുന്നു…

ഒന്നുങ്കിൽ നീ തന്നെ എന്നെ ഒഴിവാക്കും..അല്ലെങ്കിൽ എന്നെ രക്ഷിക്കാൻ നീ പല വഴികളും നോക്കും…അതിൽ നീ പരാജയപ്പെടും…നിൻ്റെ കുടുംബത്തിന് ഞാൻ കാരണം ഒരു നഷ്ടം കൂടെ ഉണ്ടാകും…ഇതിൽ എന്ത് തന്നെ നടന്നാലും തോൽവി എനിക്ക് തന്നെയാടാ…

എനിക്ക് ഇനി ഇതിൽ നിന്നും ഒരു തിരിച്ചുവരവ് ഇല്ലടാ…ആഗ്രഹങ്ങൾ ഒന്നും ഇനി ബാക്കി ഇല്ല..ആകെയുള്ള ലക്ഷ്യം ഇനി എങ്ങനെ എങ്കിലും ഈ ജീവിതം മുമ്പോട്ടു ജീവിച്ചു തീർക്കുക…ഒരുപക്ഷേ അതിനിടയിൽ ഒരു കൊച്ച് സന്തോഷം… അല്ലാ…ഒരു വലിയ സന്തോഷമായി തന്നത് ആണ് നിന്നെ…നിന്നോട്  സംസാരിക്കുമ്പോൾ ഞാൻ ഇച്ചിരി നേരത്തേക്കെങ്കിലും എല്ലാം മറക്കും….വീണ്ടും ജീവിക്കാൻ ഉള്ള കൊതി തോന്നും…കുറച്ച് കഴിഞ്ഞാൽ വീണ്ടും പഴയ കാര്യങ്ങൾ ഓർമ വരും…

മരിക്കാൻ പലവട്ടം തോന്നിയതാണ്…പക്ഷേ ഒരു ചെറിയ കൈയ്യബദ്ധത്തിൽ ജീവൻ എങ്ങാനും പോകാതെ ഇരുന്നാൽ പിന്നിട് നരകിച്ചുള്ള ജീവിതം ഓർക്കാൻ വയ്യാത്തത് കൊണ്ട് ആണ്… മറ്റുള്ളവർക്ക് ഒരു ഭാരം ആയി ഈ ഭൂമിയിൽ എന്നെ ശേഷിപ്പിക്കരുത് എന്ന് മാത്രമേ ഉള്ളൂ ഇപ്പൊൾ എൻ്റെ പ്രാർത്ഥന…”

കരഞ്ഞു കൊണ്ടാണ് അവൾ പറഞ്ഞ് അവസാനിപ്പിച്ചത്…ആര് കേട്ടാൽ പോലും ഒരു തുള്ളി കണ്ണീർ താനേ പൊഴിഞ്ഞു വീഴും..അപ്പോ പിന്നെ എൻ്റെ അവസ്ഥ ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ…
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് ഒരു ഇതും പിടിയും കിട്ടുന്നില്ല… നെഞ്ചിൽ ഒരു പാറ എടുത്ത് വെച്ചപൊലെ ഒരു അനുഭവം…

” എടി പെണ്ണേ…പ്രശ്നങ്ങൾ ഇല്ലാത്ത ആരാ ഈ ലോകത്ത് ഉള്ളത്..?ഈ പറയുന്ന ഞാൻ അടക്കം പല പ്രയാസങ്ങളിൽ കൂടി കടന്നു പോകുന്നത് ആണ്…

സമ്പാദ്യം കൂടുതൽ ഉള്ളവന് അത് എങ്ങനെയും വർദ്ധിപ്പിക്കാം…പിന്നെ എങ്ങനെ  അത് സൂക്ഷിക്കാം എന്ന് ചിന്തിച്ച് തല  പുകയ്ക്കുന്നു……സമ്പാദ്യം ഇല്ലാത്തവന് അത് എങ്ങനെയും ഉണ്ടാക്കാൻ ഉള്ള വഴി ചിന്തിക്കുന്നു…

ഓരോരുത്തരുടെ ജീവിതം എടുത്താലും എന്തെങ്കിലും പ്രശ്നങ്ങൾ വന്ന് കൊണ്ടിരിക്കും…അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകുമ്പോൾ കുറച്ച് സമാധാനം കിട്ടും…വീണ്ടും പ്രശ്നങ്ങൾ …ഇത് തന്നെ തുടർന്ന് കൊണ്ടിരിക്കും…പക്ഷേ ഇതിൽ നമ്മൾ ചിന്തിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്…
സങ്കടം സന്തോഷം അങ്ങനെ തുടങ്ങി എന്ത് വികാരം തന്നെ ആണെങ്കിലും ഇതൊന്നും എല്ലാ കാലത്തേക്കും നിലനിൽക്കില്ല…

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

Comments are closed.