കഥയാണിത് ജീവിതം – 4 [Nick Jerald] 220

” ടോണി..താൻ ഇമോഷണൽ ആവല്ലേ…ഞാൻ തനിക്ക് ഭാവിയിൽ ഏത് തരത്തിലും ഒരു ബാധ്യത ആകരുത് എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ…എൻ്റെ കൂട്ട് ഉള്ള ഒരു ചീത്ത പെണ്ണിൻ്റെ സൗഹൃദം എന്തിനാടോ…എൻ്റെ ഈ ജീവിതം ഞാൻ എങ്ങനെ ഒക്കെയോ ജീവിച്ചു തീർക്കുകയാണ്…”

” താൻ എന്തൊക്കെ ഒഴിവ് കഴിവുകൾ പറഞ്ഞാലും ഞാൻ അതൊന്നും ചെവിക്കൊള്ളില്ല… എനിക്ക് തൻ്റെ ഒരു കാര്യവും അറിയണ്ട…ഇപ്പൊൾ ഉള്ള ഈ ചങ്ങാത്തം എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ…”

കുറേ സമയം അവളുടെ ചിന്തക്ക് വിട്ടുകൊടുത്ത് ഞാൻ അവിടെ ഇരുന്നു…
പലരും അവളുടെ പ്രൊഫൈലിൽ വന്ന് ടിപ് കൊടുക്കുന്നതും അവളോട് മിണ്ടുന്നതും ഞാൻ കണ്ടു.പക്ഷേ അതിനൊന്നും എനിക്ക് ശ്രദ്ധ കൊടുക്കാൻ ഒക്കുമായിരുന്നില്ല…
അവസാനം അവൾ പോകുന്നതിന് മുൻപ് എനിക്ക് അവളുടെ ടെലഗ്രാം ഐടി അയച്ച് തന്നു…കൂടെ ഒരു കുറിപ്പും…

” ഇയാളെ ഒഴിവാക്കാൻ ഉള്ള എല്ലാ വഴികളും ഞാൻ ആലോചിച്ചു…ഒന്നും എൻ്റെ മനസ്സിൽ വന്നില്ല…അതുകൊണ്ട് ഞാൻ ഇത് തനിക്ക് തരുന്നു…ഞാനും ഇപ്പൊൾ ഇങ്ങനെ ഒരു സുഹൃത്തിനെ ആഗ്രഹിക്കുന്നു…”

അക്ഷരാർത്ഥത്തിൽ ഞാനും അത് ആഗ്രഹിച്ചിരുന്നു…അത് തന്നെ നടക്കുകയും ചെയ്തു..
തമ്മിൽ കാണാതെ…ഒരു വിവരവും പരസ്പരം കൈമാറാതെ സംസാരിക്കുന്ന ഒരു അപൂർവ സന്ദർഭം…
അതും വേറിട്ട ഒരു അനുഭവം അല്ലേ…

മെസ്സേജ് അയച്ചു അവൾ പോയെങ്കിലും അവിടുന്ന് ഇറങ്ങുമ്പോൾ എനിക്ക് പണ്ടത്തെ പോലെ വിഷമം ഒന്നും തോന്നിയില്ല…ഇനി എപ്പോൾ വേണമെങ്കിലും എനിക്ക് മിണ്ടാലോ…

കർത്താവേ…കൂടെ കട്ടയ്ക്ക് സപ്പോർട്ട് ആയി കാണണെ…

ടെലഗ്രാം കേറി സെർച്ച് ചെയ്തപ്പോൾ അവളുടെ അക്കൗണ്ട് കിട്ടി…
ഡിപി നോക്കിയപ്പോൾ ഒരു കുഞ്ഞുകൊച്ചിൻ്റെ പടം… സ്വാഭാവികം…?

ഇതിന് ഒരു മാറ്റം ഇനി എന്ന് വരുമോ ആവോ…എങ്ങനെ പോയാലും പെൺപിള്ളേരുടെ ഡിപി മിക്കവാറും ഒരു റോസാപ്പൂ…അല്ലെങ്കിൽ ചിത്രശലഭം… അതും ഇഷ്ടപ്പെട്ടില്ലേൽ മാത്രം കൊച്ചുങ്ങളെ പിടിച്ച്  ഇടും…

അപ്പോഴാണ് എൻ്റെ ഡിപി ഞാൻ ശ്രദ്ധിക്കുന്നത്…ഒന്നും ഇട്ടിട്ടില്ല…അല്ലേലും നമ്മൾ ഒക്കെ ടെലഗ്രാം ഉപയോഗിക്കുന്നത് തന്നെ വരുന്ന പടങ്ങൾ എല്ലാം ഡൗൺലോഡ് ചെയ്ത് കാണാൻ വേണ്ടി മാത്രം..???
ഇതുവരെ അതിൽകൂടി അധികം ആരോടും ചാറ്റ് ചെയ്തിട്ടില്ല…

സമയം കളയാതെ ഞാൻ അവൾക്കു മറുപടി അയച്ചു…

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

Comments are closed.