ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

“ദച്ചു നിനക്ക് ടീച്ചിങ് ഇഷ്ടമായിരുന്നോ…”

വിച്ചന്റെ ചോദ്യം കേട്ട് അവൾ അവനെ നോക്കി

“അല്ല നിനക്ക് ബിസിനെസ്സൊക്കെ ചെയ്യാൻ നല്ല ഇഷ്ടമല്ലായിരുന്നോ…”

“അതൊക്കെ അപ്പൊ അല്ലെ വിച്ചു… സാഹചര്യം അന്ന് അതായോണ്ട് ടീച്ചിങ് എടുത്തു….”

“എന്നാലൊരു കാര്യം ചെയ്യ്… എന്റെ കൂടെ മറ്റെന്നാൾ മുതൽ ഓഫീസിലേക്ക് വാ… നീ കോളേജിലെ ജോലി റിസൈൻ ചെയ്തേക്ക്… ഓഫീസിൽ എന്റെ കൂടെ നിന്ന് നോക്ക്… പറ്റുന്നില്ലെങ്കിൽ നമ്മുടെ കോളേജിൽ തന്നെ ജോയിൻ ചെയ്തോ…”

ദച്ചൂന് അത് കേട്ട് സന്തോഷം തോന്നി… ബിസിനസ് ചെയ്യണോന്ന് വലിയ ആഗ്രഹമായിരുന്നു… പിന്നെ അതൊക്ക പോയി

“വിച്ചു നമ്മൾ രണ്ടും പോയാൽ മോളോ…”

“അന്നുക്കുട്ടിയെ നാളെ നമ്മൾ പ്ലേ സ്കൂളിൽ ചേർക്കും… മറ്റെന്നാൾ മുതൽ അവളും പോയി തുടങ്ങട്ടെ… മൂന്ന് വയസ്സാകും അടുത്ത മാസം…ഇല്ലെടി കുറുമ്പി…”

വിച്ചു മോൾടെ കുഞ്ഞിക്കാലിൽ ചെറുതായി കടിച്ചോണ്ട് ചോദിച്ചു

“ആണ് പപ്പേ…”

അവൾ ഗെയിം കളിക്കുന്ന തിരക്കിൽ മറുപടി കൊടുത്തു…. മോളെ പിരിഞ്ഞിരിക്കുന്ന കാര്യത്തിൽ ദച്ചൂന് സങ്കടം തോന്നിയെങ്കിലും വിച്ചു അതെല്ലാം പറഞ്ഞു മാറ്റി… കുറച്ചു സമയത്തെ കാര്യമല്ലേ ഉള്ളു… കുറുമ്പിടെ പിറകെ ഓടാൻ ദാദിക്ക് പറ്റില്ല.. വേറെ ആരെങ്കിലും പറഞ്ഞാൽ അവൾ അനുസരിക്കേം ഇല്ല…

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.