ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

ദച്ചുന്റെ വാക്കുകൾ കെട്ട് സ്മൃതി പകച്ചു നിന്നപ്പോഴാണ് ഒരു കുഞ്ഞ് കയ്യടി കേട്ടത് … എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ അന്നു മോളാണ്… എന്താ കാര്യമെന്നൊന്നും അറിയില്ലെങ്കിലും അമ്മേടെ പെർഫോമൻസിന് അന്നു മോള് കയ്യടിച്ചു…. അത്ര നേരം ദേഷ്യത്തോടെ നിന്ന ദച്ചു പോലും ചിരിച്ചു പോയി

“ആഹ് പിന്നെ…. ഇതൊക്കെ കേട്ടിട്ട് ഇവിടുന്നങ്ങ് രാജി വെച്ച് ഉണ്ടാക്കാമെന്ന് രണ്ടും ചിന്തിക്കാൻ പോലും നിൽക്കണ്ട…. ബോണ്ട്‌ കാലാവധി ഇനിയും മൂന്നു വർഷമുണ്ട്….. അതിനു മുന്നേ പോകാനാണ് തീരുമാനമെങ്കിൽ ആയിക്കോ… പക്ഷെ പറയുന്ന പൈസ ഇവിടെ കെട്ടിവെച്ചിട്ട് പൊക്കോ….. അല്ലെങ്കിൽ അഴി എണ്ണിക്കും…. ഓർത്തോ……ആഹ് നീയൊന്ന് വന്നേ “

വിച്ചു പറഞ്ഞു നിർത്തിയിട്ട് നിരഞ്ജനെയുമായി അകത്തെ റൂമിലേക്ക് പോയി…..സ്മൃതി പിന്നെ ഇനിയും കിട്ടാൻ ചാൻസ് ഉള്ളോണ്ട് ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു

വിച്ചു നിരഞ്ജനെയുമായി റൂമിലേക്കു വന്നു…. അങ്ങോട്ട് കേറിയ ഉടനെ തന്നെ അവന്റെ അടി വയറ്റിലേക്ക് ആഞ്ഞു മൂന്നു തൊഴി കൊടുത്തു….. അവനൊന്നു അനങ്ങാൻ പോലുമാകാതെ നിലത്തു കിടന്നു

“ഇതൊരു തുടക്കം മാത്രമാ…. കളി ഞാൻ തുടങ്ങിയിട്ടേ ഉള്ളു… അവളെ വേദനിപ്പിക്കുന്ന ഒന്നിനെയും ഈ ഭൂമിയിൽ വാഴൻ ഞാൻ അനുവദിക്കില്ല…. കൊന്ന് തള്ളും ഞാൻ…. അവളുടെ കുഞ്ഞിനെ നശിപ്പിച്ചു അവളെ ഇല്ലാതാക്കാൻ നോക്കിയിട്ട്…..

നിനക്ക് ഒരു കാര്യം അറിയുമോ നീ അവളെ ചെയ്തതൊന്നും അവളെന്നോട് ഈ നിമിഷം പോലും പറഞ്ഞിട്ടില്ല…. അതവൾ പറയുന്ന നിമിഷം നീ ഈ ലോകത്ത് നിന്നെ ഇല്ലാതെയാകും….. പക്ഷെ കുറെയൊക്കെ എനിക്കും അറിയാടാ …. കല്യാണം കഴിഞ്ഞു അവളുടെ കഴുത്തിൽ നിന്റെ താലി ഉണ്ടായിട്ട് കൂടി നീയവളെ ക്രൂരമായി പീഡിപ്പിച്ചിട്ടില്ലെടാ….അവളുടെ അമ്മയുടെ ജീവനെ വെച്ചു ഒന്നല്ല ഒരുപാട് തവണ ആ പാവത്തിനെ ഭീഷണി പെടുത്തി നീ നശിപ്പിച്ചിട്ടില്ലെടാ അവളെ….. ഒരിക്കൽ നിന്റെ ഒരു &%&* കൂട്ടുകാരന് കാഴ്ച വെക്കാൻ പോലും ശ്രേമിച്ചില്ലെടാ നീ അതിനെ…..”

അത് പറഞ്ഞ അടുത്ത നിമിഷം അവന്റെ മോന്തക്കിട്ട് ഒന്നുടെ കൊടുത്തു…. അവന്റെ മുഖം ഒരു വശത്തേക്ക് കോടി പോയി……

“ചത്താൽ മതിയെന്ന് ഓരോ നിമിഷവും നിനക്ക് തോന്നും…. തോന്നിക്കും ഞാൻ….. വേദന അനുഭവിച്ചു നിന്നെ ഞാൻ കൊല്ലും…. എന്റെ ഈ കൈ കൊണ്ട്…. നീ ചെയ്ത തെറ്റിന് ഈ വിദ്യുതിന്റെ കോടതിയിൽ ഒരു ശിക്ഷയെ ഉള്ളു…. അത് നീ അറിയും… കേട്ടോടാ %&&%₹##₹₹…..”

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.