ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 955

ക്യാബിനിൽ പോയി കുറച്ചു ഡിസ്‌കഷൻസ് എല്ലാം നടത്തി എട്ടുമണിയോടെ വെളിയിൽ വന്നയുടനെ ടീമിലെ എല്ലാ മെംബേർസ് നോടും രമേശ് സാർ “പാക്ക് അപ് ആൻഡ് ചലോ ഗയ്‌സ്, ലെറ്റസ്‌ ഗോ ഫോർ ഡിന്നർ. ജോയിൻ അസ് ഡൌൺ സ്റ്റെയർസ് ഇൻ ഫൈവ് മിനുട്സ്” എന്ന് പറഞ്ഞു. എല്ലാരും സന്തോഷത്തോടെ തന്നെ പെട്ടെന്ന് താഴെയെത്തി. സർ ന്റെ കാറിൽ അമാനുള്ളയോടൊപ്പം ഞാനും മറ്റു രണ്ടു പേരും കയറി. ശിവാജി നഗറിൽ ഉള്ള ഒരു ഫേമസ് കാബൂൾ തീം റസ്റ്ററൻറ് ആയിരുന്നു ലക്ഷ്യ സ്ഥലം.

നല്ല ഒരു തീം ഭക്ഷണ ശാല, പഷ്ടൂൺ സംഗീതം ഒഴുകി വരുന്നുണ്ട്. ആംബിയൻസ് കുറച്ചു വ്യത്യാസമുണ്ട്. അല്പം സ്വകാര്യതയോടെ ഇരിയ്ക്കാൻ സാധിയ്ക്കും.  ഞാൻ ചോറും, ദാൽ കറിയും, തൈരും മാത്രമേ കഴിച്ചുള്ളൂ. അഫ്ഘാൻ ഭക്ഷണശാലയിലെ പരിപ്പ് കറിക്കു സാധാരണ പഞ്ചാബി കറിയെക്കാൾ ടേസ്റ്റ് വ്യത്യാസമുണ്ട്.  അമാനുള്ള എന്തൊക്കെയോ സ്പെഷ്യലിറ്റി ഡിഷസ് ഒക്കെ വാങ്ങി കഴിച്ചു (എനിക്ക് NV പേരുകൾ ഒന്നും അത്ര പിടിയില്ല കേട്ടൊ).  ഞങ്ങൾ ടീമിലെ മൂന്ന് പേരും വെജിസ് ആണ്.  അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വരാറുമില്ല. ഇത് അമാനുള്ളയെ ട്രീറ്റ് ചെയ്യാനാണ്.

തമാശകളും പൊട്ടിച്ചിരികളും ചില തള്ളലുകളും ഒക്കെയായിട്ടു സമയം പോയി. തരക്കേടില്ലാത്ത ഭക്ഷണം, എല്ലാവരും ഭക്ഷണത്തേക്കാൾ ആ ഗെറ്റ് ടുഗെതർ കൂടുതൽ ആസ്വദിച്ചു. ഞങ്ങൾക്ക് കോർപ്പറേറ്റ് സ്പെഷ്യൽ ഓഫ്ഫർ ആയി dugh (തൈര്, മിന്റ്, ഉപ്പ് , പനിനീർ മിക്സ് ചെയ്തത്) എന്നൊരു പാനീയവും തന്നു.  സൂപ്പർബ് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു.

എല്ലാം കഴിഞ്ഞു ഞങ്ങൾ ഇറങ്ങുമ്പോൾ ഒന്പതരയോളമായി. അല്പം കൂടി  ബാക്കി ഉണ്ടായിരുന്നതിനാൽ പോകുന്ന വഴിയിൽ ഞാൻ ഓഫീസിനടുത്തിറങ്ങി.  അമാനുള്ള ഞങ്ങളുടെ കമ്പനി ഗസ്റ്റ് ഹൗസിനടുത്തു ഇറങ്ങി. ഞങ്ങളെ ഇറക്കിയിട്ടു സാർ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. മറ്റു രണ്ടുപേരും അവിടുന്നുതന്നെ ഓട്ടോ പിടിച്ചു വീട്ടിൽ പോയിരുന്നു.

ഒരു പത്തു mails മറുപടി അയക്കാതെ കിടന്നിരുന്നു. (നാളെ മറ്റു ചില പ്ലാനുകൾ ഉള്ളതിനാൽ നേരത്തെ  ഇറങ്ങണം.)  പത്തരമണിയോടെ ജോലി തീർത്തു ഞാൻ ഇറങ്ങി. കുറെ നാളുകൾ കൂടി ഇത്രയ്ക്കു സന്തോഷം തോന്നുന്നത്. അമാനുള്ളയെ അത്രപെട്ടെന്നൊന്നും കൺവിൻസ്‌ ചെയ്യാനാവില്ല ഏന്നു സാർ പറഞ്ഞിരുന്നു. (ഹി ഈസ് എ ടഫ് ഓഫീസർ – ഇദ്ദേഹം അടിക്കടി പറഞ്ഞിരുന്നു).

ഭാഗ്യത്തിന് റെസിഡൻസി റോഡിലെ ബസ് സ്റ്റോപ്പിൽ വന്നയുടനെ ഒരു പുഷ്പക് ബസ് കിട്ടി. പതിനൊന്നു മണിക്ക് തന്നെ വീട്ടിലെത്തി. നല്ല ക്ഷീണം. കുളിക്കാൻ തോന്നുന്നില്ല, മടി തന്നെ. താഴത്തെ ബാത്റൂമിൽ തന്നെ കൈ കാൽ മുഖം കഴുകി വന്നു കിടന്നു. നാളെ ബെഡ്ഷീട് കഴുകിയിട്ടാൽ മതി (ക്ഷമിക്കൂ പരദൈവങ്ങളെ, വായനക്കാരെ – ആ കൊട്ടാരം തകർന്നു വീണു എന്ന് വിചാരിച്ചോളൂ – ഒരു ചേഞ്ച് വേണ്ടേ മാഷേ).

കിടന്നതും ഉറങ്ങിപ്പോയി. രാവിലെ കണ്ണ് തുറന്നപ്പോൾ ആറു മണി.  എന്റെ കൃഷ്ണാ ഒത്തിരി ജോലിയുണ്ട്, കൂടെ നിൽക്കണേ. എണീറ്റ് വായും മുഖവും കഴുകി വന്നിട്ട് തൂത്തുവാരി വീട് കഴുകിത്തുടച്ചു, ബെഡ്ഷീറ്റും രണ്ടു ദിവസത്തെ തുണികളും കഴുകിയിട്ടു പിന്നെ ബാത്റൂമിൽ പോയി പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ പോയത് (ചിരിക്കേണ്ട, ചിരിക്കേണ്ട – ഒരു ദിവസമേ ഇങ്ങനെയുള്ളൂ).  വന്നു നോക്കുമ്പോൾ ചേച്ചി വന്നു പണിയെല്ലാം തീർത്തു പാലും കൊണ്ടുവന്നു വെച്ചു. കുറച്ചു നേരമായി നോക്കിയിരുന്നു, പാവം. പെട്ടെന്ന് പാൽ തിളപ്പിച്ചു ഞങ്ങൾ രണ്ടു പേരും കുടിച്ചു. ഇന്ന് പാലാക്കി, ചായ വേണ്ടാ.

ചേച്ചി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. മോന് പനിയാണെന്നും, സ്കൂളിൽ പോയില്ലെന്നും പറഞ്ഞു.       പിന്നെ ചേട്ടന്റെ കച്ചവടം കുറവാണ്, ഒരു പച്ചക്കറി കട തുടങ്ങാൻ പ്ലാൻ ഉണ്ട്, ബാങ്കിൽ നിന്നും ഒരു ലോൺ തരപ്പെടുത്തി തരാൻ സഹായിക്കാമോ എന്നും ചോദിച്ചു. നോക്കാം എന്ന് പറഞ്ഞു, ഉറപ്പു പറയാൻ ആവില്ലല്ലോ – പലരുടെയും വിചാരം ബാങ്കുകൾ ചെന്നയുടനെ കടം കൊടുക്കുമെന്നാണ്. പക്ഷെ ഒത്തിരി നൂലാമാലകൾ ഉണ്ട്.  ബാങ്കുകളെയും കുറ്റം പറയാനാവില്ല. വാങ്ങിക്കൊണ്ടു പോകാനുള്ള ഉത്സാഹം പലർക്കും തിരിച്ചടക്കാനുണ്ടാവില്ല.  (അതൊക്കെ പല കഥകൾ – വിട്ടു കള).

ഇപ്രാവശ്യം ഒത്തിരി കാടു കയറുന്നുവല്ലേ?  ഒരാഴ്ച ആയില്ലേ സുഹൃത്തുക്കളെ?  വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു, എല്ലാം നന്നായി വരട്ടെ. അല്പം ദോശമാവ് എടുത്തു ദോശയുണ്ടാക്കി. ചട്ണി പൌഡർ കൂട്ടി കഴിച്ചു.  ഇനി ഒരുങ്ങിയിറങ്ങണം.  ഇന്ന് ശനിയാഴ്ചയായതുകൊണ്ടു ക്യാഷ്വൽ മതിയാകും – ടി ഷർട്ടു ധരിയ്ക്കാം, ഭാഗ്യം. വീട്ടിലേക്കു വിളിച്ചു എല്ലാവരോടും ഒരു റൌണ്ട് സംസാരിച്ചു. ശ്രീയ്ക്കു ഭയങ്കര പരിഭവം, സംസാരിക്കുവാൻ പറ്റുന്നില്ല, ഏട്ടൻ ഭയങ്കര ബിസിയാണല്ലോ, അങ്ങനെ കുറെ സെന്റിയടിച്ചു. അവർ ഇന്ന് ഉച്ചക്ക് പാലക്കാടിന് പോകുന്നുണ്ട്. കൂടെ അച്ഛനും അമ്മയും കൊച്ചച്ഛനും പോകുന്നുണ്ട്.  എന്തായാലും അവരെല്ലാം സന്തോഷമായിരിക്കുന്നത് എനിക്കും സന്തോഷമേകി.  “ഇനിയെന്ന് കാണും നമ്മൾ” എന്ന പാട്ടും മൂളിക്കൊണ്ടു  ഒരുങ്ങിയിറങ്ങി.

ബസ് സ്റ്റോപ്പിൽ വന്നപ്പോൾ കിട്ടിയ ബസിൽ കയറി എട്ടുമണിയായതേയുള്ളൂ. അരമണിക്കൂർ കൊണ്ട് ഓഫീസിൽ എത്തി. ഇന്നലെ ഓഡിറ്റോറിക്കയച്ച മെയിലുകൾക്കു ചില ക്ലാരിഫിക്കേഷൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒൻപതരയോടെ അതെല്ലാം തീർത്തു. ക്യാന്റീനിൽ പോയി ഒരു ഫിൽറ്റർ കാപ്പി എടുത്തുകൊണ്ടു വന്നു വീണ്ടും വർക് തുടങ്ങി. ഇന്നലെ റിവ്യൂ അസ്സിസ്റ്റിംഗിൽ ഇരുന്നുകൊണ്ട് കുറെ ജോലി പെന്റിങ് ഉണ്ട്. എല്ലാം തീർത്തു. പത്തരക്കാണ് അമാനുള്ളയും രമേഷ് സാറും വന്നത്.  അവർ ഏതോ മീറ്റിങ്ങിൽ ആയിരുന്നു. പതിനൊന്നു മണിക്ക് എന്നെ ക്യാബിനിലേക്കു വിളിപ്പിച്ചു.  “സന്തോഷ് ഇറ്റ് ഈസ് സംതിങ് കേഷ്വൾ.  നൗ വി ആർ ഇൻ ഡിസംബർ ആൻഡ് വെൻ വിൽ ബി യുവർ മാര്യേജ്?”

33 Comments

  1. സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…

    ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
    മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…

    ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
    അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..

    പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…

    Waiting ❤?

    1. Nandi Nila ?
      It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
      Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
      Thx ?☺️ sis

  2. ഒരു മ്യാരക ട്വിസ്റ്റ്‌ വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.

    Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????

    1. Thanks Nithin kutti
      Santhosham.
      Adutha part innidaanaavum ennu karuthunnu

  3. Adutha part alpam late aavum, please be informed ??

  4. ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ്‌ ചിരിച്ചു നന്നായിട്ട്.
    കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️

    വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.

    1. ???
      Thanks Ragendu for the comments.

  5. നന്നായിട്ടുണ്ട് മൂന്ന് പാർട്ട്‌ ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????

    1. I got it, saw the comments
      Thanks ???

  6. മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട്‌ മതി…. ???????.
    കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
    നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
    മിക്സ്‌ ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
    പിന്നെ ഫുഡ്‌.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
    … Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
    ഫുഡ്‌ ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
    ശ്രീ യെ മിസ്സ്‌ ചെയ്തു…
    പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ്‌ ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
    ഒത്തിരി ഇഷ്ടായി ????????❤?❤❤❤

    1. I luv the way you write
      Yes, i love making friends, but too choosy.
      Chilareyokke oru distance il nirthum
      ❤️❤️❤️❤️❤️❤️❤️❤️

      1. എനിക്ക് സ്‌പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️

  9. അറക്കളം പീലിച്ചായൻ

    (പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)

    ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്

    1. Sathyam, sathyam thanne
      Chinthaye ozhivaakkunnathaanu nallathu ??

    2. Ahh thanks for the correction, miss out ????

  10. മല്ലുടെക്കി

    വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???

  11. ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….

    1. Thank you so much.
      Onnu randu unpardonable mistakes njaan pinneedu kandu.
      Kure cheruthum undu
      ??

  12. എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം

    1. Nandi
      Kuttangalum choondikkaanikkaan, please?

    2. There was a typo ??
      Prothsaahanangal pole kuttangal thettukal ivayum kandaal parayane, please

      1. Ok sure

  13. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤

    1. Nandi Zain
      Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?

        1. Kuttangalo thettukalo kandaal parayane, please

Comments are closed.