ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 955

അദ്ദേഹം എനിക്ക് ഷേക്ക് ഹാൻഡ് തന്നു. നല്ല കരുത്തുള്ള കൈകൾ. കുറച്ചു നേരം സംസാരിച്ചതിന് ശേഷം അദ്ദേഹം ചില സംശയങ്ങൾ ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി പറഞ്ഞു. അദ്ദേഹത്തിന് ഇമ്പ്രസ്സ് ആയിത്തുടങ്ങി. എന്റെ ക്യൂബിക്കിളിൽ ഇരുന്നുകൊണ്ട് അദ്ദേഹം ചില പ്രോസസ്സുകൾ കാണിക്കാൻ പറഞ്ഞു, ഞാൻ  കാണിച്ചു.ചില ഗ്യാപ്പുകൾ ചോണ്ടിക്കാണിച്ച അദ്ദേഹത്തിന് ഞാൻ ഇന്നലെ പറഞ്ഞ ആ ഡോക്യൂമെന്റസ് കാണിച്ചു കൊടുത്തു. അത് വാങ്ങി പരിശോധിച്ച അദ്ദേഹം സംതൃപ്തനായെന്നു തോന്നി. ഉച്ചക്ക് ഒരു മാണി വരെ കോഫി ബ്രേക്ക്  പോലും എടുക്കാതെ അദ്ദേഹം റാൻഡം ചെക്കുകളും എല്ലാം ചെയ്തു. ഇടയ്ക്കു രമേശ് സാറിന്റെ ക്യാബിനിലേക്കു പോയി. പിന്നെ തിരികെ വന്നു ചില DOI കളും, SLA കളും മാന്വൽ ആയി വെരിഫിയ ചെയ്തു.  അതിന്റെയൊക്കെ സോഫ്റ്റ് കോപ്പി കമ്പ്യൂട്ടറിൽ നിന്നും വായിച്ചു നോക്കി തൃപ്തിപ്പെട്ടു. ഒന്നരയായപ്പോൾ ഞങ്ങൾ മൂന്നു പേരും കൂടി ലഞ്ചിന്‌ പോയി. അദ്ദേഹത്തിന് ട്രഡീഷണൽ കന്നഡ ഭക്ഷണം വേണമെന്ന് പറഞ്ഞതുകൊണ്ട് ഞങ്ങൾ സുഖ് സാഗർ പോയി. സമ പോളിങ് എല്ലാരും. രമേശ് സാർ ഇന്നലത്തെ ഡയലോഗ് വീണ്ടും. “ഉറങ്ങല്ലേടാ, ഇന്ന് ഈ പണി തീർത്താൽ നിനക്ക് ഞാൻ മൂന്നു ലീവ് എക്സ്ട്രാ തരാം”

“വാട്ട് ഈസ് ദി ഇഷ്യൂ അണ്ടർ ഡിസ്കഷൻ? സംതിങ് ഇന്റെരെസ്റ്റിംഗ്?” എന്ന് ചോദിച്ച അമാനുള്ളയോട് എന്റെ കല്യാണം നിശ്ചയിച്ച സന്തോഷ വർത്തമാനം  രമേശ് സാർ അറിയിച്ചു. അദ്ദേഹത്തിന് സന്തോഷമായി. hand bag-ൽ നിന്നും ചെറിയ രണ്ടു ബോക്സുകൾ എടുത്ത് അദ്ദേഹം എനിക്കും രമേശ് സാറിനും ഓരോന്ന് തന്നു. 2010 മോന്റബ്ലാങ്ക്‌  പേനകൾ. “ദിസ് ഈസ് മൈ ഗിഫ്റ് ഫോർ യു” എന്ന് പറഞ്ഞു.”  ഭക്ഷണം കഴിഞ്ഞു ഞങ്ങൾ വളരെ ഹാപ്പി ആയിട്ടാണ് തിരികെ വന്നത്. വീണ്ടും ചില റിവ്യൂ കൂടി ബാക്കിയുണ്ട്. ചില റിപ്പോർട്ടിങ് കൂടി ചെക്ക് ചെയ്ത അമാനുള്ള അദ്ദേഹത്തിന് ഇരിക്കാൻ അനുവദിച്ച കോൺഫറൻസ് ഹാളിലേക്ക് പോയി.  അഞ്ചു മാണി  ആയിക്കാണും, എന്നെ രമേശ് സാർ വിളിപ്പിച്ചു. ഞാൻ അദ്ദേഹത്തിന്റെ ക്യാബിനിലേക്കു പോയി. അവിടെ ടീം മുഴുവനുണ്ട്.

“കം ലെറ്റസ്‌ ഗോ ടു ശ്യാം’സ് ക്യാബിൻ.  (ശ്യാം സാർ നാഷണൽ ബിസിനസ് ഹെഡ് ആണ്). അവിടെ ചെന്നപ്പോൾ ഞങ്ങളുടെ ഗ്രൂപ്പ് ഫിനാൻസ് റിസ്കിൽ നിന്നുമുള്ള ഒരു സീനിയർ മാനേജരും അമാനുള്ളയും ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.  രമേശ് സാർ അവരുടെ കൂടെ ഇരുന്നു. ഞങ്ങൾ അല്പം പിറകിലായുള്ള കൗച്ചിൽ ഇരുന്നു. അവർ ഏതോ ഒരു ഡോക്യുമെന്റ്  നോക്കുന്നുണ്ട്.അപ്പോഴേക്കും ശ്യാം സാറിന്റെ ഡയറക്റ്റ് ലൈൻ ബെൽ അടിച്ചു. ഞങ്ങളുടെ സിഫ്ഒ ലൈനിൽ ഉണ്ട്. ജസ്റ്റ് കേഷ്വൾ ടോക്ക്. അപ്പോഴേക്കും അവർ ചെക്ക് ചെയ്ത ഡോക്യുമെന്റ്  എല്ലാവരും സൈൻ ചെയ്തു കഴിഞ്ഞു.

ശ്യാം സർ “വെൽ എവെരി വൺ. ഐ ആം പ്രൗഡ് ഓഫ് യു ഓൾ. ആഫ്റ്റർ എ ലോങ്ങ് വയിൽ വി ഗോട് ദിസ് ഗ്രീൻ ടിക്ക്.” ഇതിനു കാരണം നമ്മുടെ ഫിനാൻസ് (രമേശ് സാറും ടീമും) ആണെന്നും അതിനു എല്ലാവര്ക്കും നന്ദി പറയുന്നെന്നും അദ്ദേഹം ആഡ് ചെയ്തു. ഉടനെ സിഫ്ഒ അതിനെ സെക്കന്റ് ചെയ്തു. ഞങ്ങളുടെ റിസ്ക് മാനേജരും സംസാരിച്ചു. അമാനുള്ള എഴുനേറ്റു എന്നെ വിളിച്ചു “മീറ്റ് ദിസ് ഗൈ ഹു സപ്പോർട്ടഡ് മൈ റിവ്യൂ. ഹി കെപ്ട് എവെരിതിങ് ഇന്റാക്ട്.  ഐ ഡിഡന്റ് ഹാവ് ടു വെയിറ്റ് ഫോർ എനിതിങ്. മിസ്റ്റർ രമേഷ് ക്ലിയർലി നോവ്സ് ദി സ്ട്രെങ്ത് ഓഫ് ഹിസ് ഗയ്‌സ്. താങ്ക്സ് മാധവൻ, താങ്ക്സ് രമേശ്. ഐ ഹാർഡ്‍ലി ഹാവ് കെയിം അക്രോസ്സ്  സച് ഡിലൈട്ഫുൾ, യെട് ചലഞ്ചിങ് റിവ്യൂ ഇൻസ്റ്റൻസസ്. ഓൾ ദി ബേസ്ട്”

എല്ലാവരും എന്നെയും രമേശ് സാറിനെയും അഭിനന്ദിച്ചു. പിയർ റിവ്യൂ ബൈ റിസ്ക് ടീമിൽ ഗ്രീൻ കിട്ടുന്നത് ഒരു വലിയ കാര്യമാണ്. ഞങ്ങൾക്കെല്ലാം സന്തോഷമായി. രമേശ് സാർ എന്റെ കല്യാണം നിശ്ചയിച്ച കാര്യം അവിടെയും പറഞ്ഞു. എല്ലാവരും കൺഗ്രാട്സ് പറഞ്ഞു.  കേരളത്തിൽ നിന്നും ഒന്നും കൊണ്ടുവന്നില്ലേ എന്നായി അടുത്ത ചോദ്യം. ഞാൻ ഉടനെ പോയി സ്നാക്സ് ചിപ്സ് എല്ലാം കൊണ്ടുവന്നു. അപ്പോഴേക്കും ശ്യാം സാർ PA യോട് പറഞ്ഞു കുറച്ചു സമോസ ജിലേബി കാപ്പി ഒക്കെ ഓർഡർ ചെയ്യിച്ചിരുന്നു. മല പോലെ വന്നത് എലിപോലെ പോയ സന്തോഷത്തിൽ എല്ലാവരും ഭക്ഷണവും ഞാൻ കൊടുത്ത സ്‌നാക്‌സും കഴിച്ചു.

സിഫ്‌ഒ ഉടനെ എന്നെ ദൂരെ ഇരുത്തിക്കൊണ്ടു നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന് ഫോണിൽ കൂടി പറഞ്ഞു, ഞങ്ങൾ ചിരിച്ചു. എല്ലാവര്ക്കും  നല്ല വാരാന്ത്യം ആശംസിച്ചുകൊണ്ട് അദ്ദേഹം കാൾ ഡിസ്  കണക്ടാക്കി. മറ്റു ചില ഡിസ്‌കഷനുകളും സൈൻ ഓഫുകളും കഴിഞ്ഞ ശേഷം കൂട്ടം പിരിച്ചു വിട്ടു. ഞങ്ങൾ എല്ലാം സന്തോഷത്തോടെ ഞങ്ങളുടെ കുബിക്കിളുകളിൽ പോയി ബാക്കി ജോലി നോക്കി. രമേശ് സാറും അമാനുള്ളയും വന്നത് ഏഴുമണിക്കാണ്.

33 Comments

  1. സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…

    ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
    മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…

    ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
    അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..

    പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…

    Waiting ❤?

    1. Nandi Nila ?
      It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
      Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
      Thx ?☺️ sis

  2. ഒരു മ്യാരക ട്വിസ്റ്റ്‌ വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.

    Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????

    1. Thanks Nithin kutti
      Santhosham.
      Adutha part innidaanaavum ennu karuthunnu

  3. Adutha part alpam late aavum, please be informed ??

  4. ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ്‌ ചിരിച്ചു നന്നായിട്ട്.
    കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️

    വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.

    1. ???
      Thanks Ragendu for the comments.

  5. നന്നായിട്ടുണ്ട് മൂന്ന് പാർട്ട്‌ ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????

    1. I got it, saw the comments
      Thanks ???

  6. മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട്‌ മതി…. ???????.
    കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
    നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
    മിക്സ്‌ ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
    പിന്നെ ഫുഡ്‌.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
    … Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
    ഫുഡ്‌ ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
    ശ്രീ യെ മിസ്സ്‌ ചെയ്തു…
    പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ്‌ ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
    ഒത്തിരി ഇഷ്ടായി ????????❤?❤❤❤

    1. I luv the way you write
      Yes, i love making friends, but too choosy.
      Chilareyokke oru distance il nirthum
      ❤️❤️❤️❤️❤️❤️❤️❤️

      1. എനിക്ക് സ്‌പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️

  9. അറക്കളം പീലിച്ചായൻ

    (പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)

    ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്

    1. Sathyam, sathyam thanne
      Chinthaye ozhivaakkunnathaanu nallathu ??

    2. Ahh thanks for the correction, miss out ????

  10. മല്ലുടെക്കി

    വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???

  11. ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….

    1. Thank you so much.
      Onnu randu unpardonable mistakes njaan pinneedu kandu.
      Kure cheruthum undu
      ??

  12. എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം

    1. Nandi
      Kuttangalum choondikkaanikkaan, please?

    2. There was a typo ??
      Prothsaahanangal pole kuttangal thettukal ivayum kandaal parayane, please

      1. Ok sure

  13. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤

    1. Nandi Zain
      Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?

        1. Kuttangalo thettukalo kandaal parayane, please

Comments are closed.