കണ്ണുതുറന്നപ്പോൾ എവിടെയോ (പട്ടിക്കാടെന്നോ മറ്റോ ആരോ പറയുന്നത് കേട്ടു) ഇറങ്ങിനോക്കുമ്പോൾ ഒരു ഭക്ഷണശാലയുടെ മുമ്പിൽ വണ്ടി നിർത്തിയിരിക്കുന്നു. തത്കാലം ഇറങ്ങി മൂത്രാശങ്കയ്‌ക്കൊരു അറുതി വരുത്തി, വായയും മുഖവും കഴുകി വന്നു (അല്പം തലവേദനയുണ്ടായിരുന്നതിനാൽ) ഒരു കാപ്പിയും കുടിച്ചിട്ട് കയറിയിരുന്നു. എൻറെ സഹസീറ്ററും ഇറങ്ങിയിരുന്നു. അദ്ദേഹം ഇറങ്ങിയത് ഞാൻ അറിഞ്ഞില്ല.
ബസ്സിൽ ഏതോ ഒരു പാട്ടു ഓടിക്കൊണ്ടിരുന്നു, ഏതോ അടിച്ചുപൊളി പാട്ട്, സമയം പതുക്കെ ഓടിക്കൊണ്ടിരുന്നു, എല്ലാവരും ഭക്ഷണം കഴിച്ചു വന്നു, വീണ്ടും കൂർക്കം വലികൾ ഉയർന്നു. എന്റെ സഹ സീറ്ററും വന്നു കയറിയിരുന്നു. ആ ബോട്ടിൽ ഇടക്കിടക്ക് സിപ് ചെയ്യുന്നുമുണ്ട്. കുറച്ചു കഴിഞ്ഞു “അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളെ” എന്ന പാട്ടു കേട്ടു, ഇദ്ദേഹം പാടുകയാണ്. വണ്ടി വീണ്ടും ഓടാൻ തുടങ്ങിയതിനാൽ ലേശം തണുപ്പ് തുടങ്ങി. പാട്ടിന്റെ മൂഡു മാറി “താഴമ്പൂ മണമുള്ള, തണുപ്പുള്ള രാത്രിയിൽ, തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ ഇഇഇ …” ആ ചെറുപ്പക്കാരിയുടെ ബുദ്ധിമുട്ടോർത്തോ എന്തോ അദ്ദേഹം കുറച്ചു നേരം കണ്ണുകളടച്ചു എന്തോ ആലോചിക്കുന്നത് പോലെ തോന്നി. “ഇലവന്നൂർ മഠത്തിലെ ഇണക്കുയിലെ, വിയർപ്പുണ്ടോ, ഉറക്കമുണ്ടോ” എന്നൊക്കെ സ്വന്തമായി വരികളെ മാറ്റി മാറ്റി പാടാൻ തുടങ്ങി. ആ ഗാന സുധയിൽ മുങ്ങി അദ്ദേഹമുറങ്ങുന്നതിനുമുമ്പേ ഞാനുറങ്ങിപ്പോയി.
പിന്നെ കണ്ണ് തുറന്നപ്പോൾ വണ്ടി സേലം കഴിഞ്ഞിരുന്നു എന്ന് അടിച്ച തണുപ്പുകാറ്റിൽ നിന്നും മനസ്സിലായി. മൂന്നു മണിയൊക്കെ കഴിഞ്ഞു കാണും. വണ്ടി നല്ല സ്പീഡിലാണ് പോകുന്നത്. രാവിലെ ഏഴുമണിക്കൊക്കെ മടിവാള എത്തുമായിരിക്കും. മുഷിച്ചിൽ തോന്നി. പാട്ടു ഓഫ് ചെയ്തിരിക്കുന്നു. വെറുതെ കണ്ണടച്ച് ചാരിക്കിടന്നു. വീട്ടിൽ എല്ലാവരും നല്ല ഉറക്കമായിരിക്കും. മൂന്നു നാല് നാളുകൾ പോയതറിഞ്ഞേയില്ല. നല്ല രസമായിരുന്നു. ഇതുവരെയാരോടും തോന്നാത്ത പ്രേമം അവളോട് തോന്നാൻ കാരണം എന്താണെന്ന് മനസ്സിലാവുന്നില്ല. ആ മനോഹരമായ ചിരിയോ, അതോ അവളുടെ നിഷ്കളങ്കതയോ, അതോ അടക്കവും ഒതുക്കവും ഉള്ള സ്വഭാവമോ? മനസ്സിലാവുന്നില്ല. ചിലപ്പോൾ ഇവയെല്ലാമാവും. അല്ലെങ്കിൽ അവളോട് തുടക്കത്തിൽ തോന്നിയ സഹതാപമോ? ഛെ, അതാവില്ല. പക്ഷെ അവൾ എന്നെ ഒത്തിരി വിശ്വസിക്കുന്നു, സ്നേഹിക്കുന്നു എന്നുറപ്പാണ്.
ഞാൻ ഫാഷൻ സാവിയോ, ബ്രാൻഡ് സാവിയോ അല്ല, തികച്ചും സാധാരണക്കാരൻ. പിശുക്കൻ, കൺട്രി എന്നൊക്കെ ചിലപ്പോൾ കൂട്ടുകാർ കളിയാക്കും. അച്ഛനെയും അമ്മയെയും ഒരു കാര്യത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ല, പോക്കറ്റ് മണി പോലും ചോദിക്കാറില്ലായിരുന്നു. അത്യാവശ്യത്തിനല്ലാതെ പണം തന്നു പഠിപ്പിച്ചിട്ടില്ല, ചെലവാക്കാറുമില്ല.
അച്ഛന്റെ അപ്പൂപ്പൻ ആ നാട്ടിലെ ഏറ്റവും വലിയ ജന്മിയായിരുന്നു. പക്ഷെ ഗവണ്മെന്റിന്റെ ചില ഭൂമി പിടിച്ചെടുക്കൽ, മരുമക്കത്തായം ഒക്കെ മൂലം സ്വത്തെല്ലാം പോയി. എന്റെ അപ്പൂപ്പൻ നിലനിൽപ്പിനായി ഒത്തിരി കഷ്ടപ്പെട്ടു. ജോലി ഒക്കെ ചെയ്യേണ്ടി വന്നു. പിന്നെ ഇപ്പോൾ ഉള്ള സ്വത്തെല്ലാം അദ്ദേഹം കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. ആ കഥകൾ ഒക്കെ കേട്ട് വളർന്നതിനാൽ പണം ചെലവാക്കാൻ തോന്നില്ല, പണം, ഭക്ഷണം ഇവയോട് ബഹുമാനം കാണിക്കണം എന്ന് പറഞ്ഞാണ് വളർത്തിയത് (അതിന്നും പാലിക്കുന്നുമുണ്ട്). കൂടെ ജോലി ചെയ്യുന്നവർ പലരും പബ്ബ്കളിലും, ബാറുകളിലും, ഡിസ്‌കോത്തെക് നും ഒക്കെ പോകാറുണ്ട്, അതൊന്നും ഇതുവരെ സ്വാധീനിച്ചിട്ടില്ല. ഞാൻ ചെയ്യുന്നത് ശരിയോ തെറ്റോ, അറിയില്ല. ശരിയാവാം. “അടിച്ചു പൊളിച്ചു ജീവിക്കണം” എന്നിതുവരെ തോന്നിയിട്ടേയില്ല.
ആലോചനകൾ തീരുന്നതേയില്ലല്ലോ എന്നോർത്തു. (പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?) ഇങ്ങനെയൊന്നും സാധാരണ ആലോചിച്ചു കാടുകയറാറില്ല, ഞാൻ. ഇതുവരെ ആരെയും പ്രേമിക്കാത്ത, ആകർഷണം തോന്നാത്ത എനിക്ക് പെട്ടെന്ന് പ്രേമമുണ്ടായി, അതിപ്പോൾ കല്യാണം വരെ എത്തി. ജീവിതം ഇങ്ങനൊക്കെയാണോ എല്ലാർക്കും?
എന്റെ കൊച്ചച്ഛനെ പറ്റിയോർത്തു. എന്തെ ഇത്രയും വര്ഷങ്ങളായി നാടും നഗരവും തീർത്ഥാടന ചുറ്റിയിട്ടും അദ്ദേഹം സ്വന്ത ജീവിതത്തെ പറ്റി ചിന്തിച്ചില്ല.മാസം തോറും പെൻഷൻ ഉണ്ട്, റിട്ടയർമെൻറ് ബെനെഫിറ്സ് വേറെ ബാങ്കിലുണ്ട്. പള്ളത്തെ വീടിനടുത്തു അദ്ദേഹം വാങ്ങിയിട്ട സ്ഥലം വേറെ. ഒരു കോടിയോ അതിലധികമോ വില വരുന്ന കുടുംബസ്വത്തുക്കൾ ഇതല്ലാതെയുണ്ട്. ആർക്കാണിതൊക്കെ? ഇത്രനാൾ സമ്പാദിച്ചു കൂട്ടിയതിനൊരു അവകാശിയില്ല. എന്തേ അദ്ദേഹം ഒരു കല്യാണം കഴിച്ചില്ല? അമ്മയും അച്ഛനും അദ്ദേഹത്തെ തീർച്ചയായും നിര്ബന്ധിച്ചിട്ടുണ്ടാവും. സംശയം വേണ്ട. പേഴ്സ് തുറന്നു ഞങ്ങളുടെ കുടുംബ ഫോട്ടോ എടുത്തു നോക്കി. അച്ഛനും, അമ്മയും, കൊച്ചച്ഛനും പിന്നെ ഒരു പതിനഞ്ചോളം വയസ്സുള്ള ഞാനും. (പത്തിരുപതു വര്ഷം പഴക്കമുള്ള ഫോട്ടോ). എന്റെ ഫേവ് ഫോട്ടോ ആണിത്.
ആലോചിച്ചിരുന്നു ഹൊസൂർ എത്താറായി, ഒരു മോട്ടൽ മുൻപിൽ ബസ് നിർത്തി. ആളുകൾ മൂത്രവിസർജനം ചെയ്യാനും ചായ / കാപ്പി കുടിക്കാനും ഒക്കെയായി ഇറങ്ങി. ഞാൻ അടുത്തിരുന്ന അദ്ദേഹത്തിനെ വിളിച്ചു “സാർ, ഇറങ്ങുന്നുണ്ടോ? ബസ് നിർത്തി. ചായ കുടിക്കാം”
സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…
ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…
ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..
പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ് ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…
Waiting ❤?
Nandi Nila ?
It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
Thx ?☺️ sis
ഒരു മ്യാരക ട്വിസ്റ്റ് വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.
Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????
Thanks Nithin kutti
Santhosham.
Adutha part innidaanaavum ennu karuthunnu
Adutha part alpam late aavum, please be informed ??
ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ് ചിരിച്ചു നന്നായിട്ട്.
കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️
വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.
???
Thanks Ragendu for the comments.
നന്നായിട്ടുണ്ട് മൂന്ന് പാർട്ട് ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????
I got it, saw the comments
Thanks ???
മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട് മതി…. ???????.
കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
മിക്സ് ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
പിന്നെ ഫുഡ്.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
… Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
ഫുഡ് ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
ശ്രീ യെ മിസ്സ് ചെയ്തു…
പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ് ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
ഒത്തിരി ഇഷ്ടായി ????????❤?❤❤❤
I luv the way you write
Yes, i love making friends, but too choosy.
Chilareyokke oru distance il nirthum
❤️❤️❤️❤️❤️❤️❤️❤️
എനിക്ക് സ്‌പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.
❤❤❤❤?
????
കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️
???
(പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)
ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്
Sathyam, sathyam thanne
Chinthaye ozhivaakkunnathaanu nallathu ??
Ahh thanks for the correction, miss out ????
വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….
Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???
ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….
Thank you so much.
Onnu randu unpardonable mistakes njaan pinneedu kandu.
Kure cheruthum undu
??
എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം
Nandi
Kuttangalum choondikkaanikkaan, please?
There was a typo ??
Prothsaahanangal pole kuttangal thettukal ivayum kandaal parayane, please
Ok sure
???
നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤
Nandi Zain
Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?
??
Kuttangalo thettukalo kandaal parayane, please
??