ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 956

ഒന്നരക്കു തന്നെ ശാപ്പാടിന് പുറപ്പെട്ടു. ഗുജ്‌ താലി ഭക്ഷണശാലയിലേക്ക് ഞങ്ങളുടെ ഗ്രൂപ്പ്. ഞങ്ങൾ അവിടേക്കു നടന്നു പോയി. ഞങ്ങളുടെ ടീമിലെ എല്ലാപേരും (മിസ്റ്റർ ഞാൻ ഉൾപ്പെടെ – നോട് ദി പോയിന്റ്) വളരെ സിമ്പിൾ ആണ് കേട്ടോ. വലിപ്പച്ചെറുപ്പങ്ങൾ ഒന്നും നോക്കാറില്ല.  ഗുജ്‌ താലി, രാജസ്ഥാനി താലി ഇവരണ്ടും ബിൽകുൽ മസാല നഹി. അതുകൊണ്ടു തന്നെ ഭയങ്കര ഇഷ്ടം ആണ്. പായസത്തിന്റെ കാര്യം പറയുകയും വേണ്ടാ. ഉച്ചക്ക് സമ പോളിങ്.

അമാനുല്ല ഇന്നുവൈകിട്ടു തിരികെ ദുബായിക്ക് പോകും. അതുകൊണ്ടുതന്നെ രണ്ടരക്കെല്ലാം ഞങ്ങൾ കൂട്ടം പിരിച്ചു വിട്ടു. ഞാൻ അവിടുന്ന് നേരെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞു. (വൈകിട്ട് ചില പ്രൊഗ്രാമുകൾ

ഉണ്ടല്ലോ). അമാനുള്ള എനിക്കൊരു ഹഗ് തന്നു, “വിൽ മീറ്റ് എഗൈൻ” എന്ന് പറഞ്ഞു

“യാ അല്ലാഹ്, ഇനിയും ഇദ്ദേഹം ഇവിടെ റിവ്യൂ വിനു വരുമോ? ഒരു ചക്ക വീണു മുയൽ ചത്തെന്നു കരുതി ഇപ്പോഴും അതുണ്ടാകണം എന്നില്ലല്ലോ എന്റെ കൃഷ്ണ”

രമേശ് സാർ എന്റെ മൈൻഡ് വോയിസ് മനസ്സിലാക്കി, അടക്കി ചിരിക്കുന്നത് കണ്ടു  “സാർ യൂ ടൂ” എന്നത് പോലെ ദയനീയമായി അദ്ദേഹത്തെ നോക്കി.

എല്ലാവരോടും ഹാപ്പി വീക്കെൻഡ് പറഞ്ഞിട്ട് ഒരു ഓട്ടോ പിടിച്ചു ഞാൻ വീട്ടിലേക്കു വിട്ടു. സൂസന്റെ കാൾ വന്നു. “ഡാ നാളെ ഞാൻ വരുന്നുണ്ട്. നീ എന്റെ കൂടെ വരണം. അമ്മച്ചി ഇല്ല”.

“ശരിയെടി, ഞാൻ റെഡിയായി നിൽക്കാം. നീ വന്നോളൂ”

അവളെയും ഭർത്താവിനെയും എനിക്ക് ജീവനാണ്. അതുപോലെ തന്നെ അവർക്കും. അവൻ MLA ആകുന്നതിനു മുമ്പ് പാർട്ടിയുടെ യൂത്ത് വിങ് ഹെഡ് ആയിരുന്നു. സാമ്പത്തികമുള്ള ഒരു സരസ്വത ബ്രാഹ്മണ കുടുംബം. ഈ കല്യാണത്തിൽ ഒരു കൗൺസിലർ റോൾ ആയിരുന്നു എനിക്കും. രണ്ടു പേരുടെ മാതാപിതാക്കളും എതിർത്തു നിന്നുകൊണ്ട് കൺവിൻസ്‌ ചെയ്യിക്കാൻ എനിക്ക് കുറെ പാട് പെടേണ്ടി വന്നു. ഞാൻ അവളുടെഅനോഫിഷ്യൽ  ആങ്ങളയും,കുട്ടികളുടെ മാമനും ആണ്. അമ്മാവന്റെ മടിയിലിരുത്തി കുട്ടികൾക്ക് ചെയ്യേണ്ട ചില ചടങ്ങുകൾ എന്റെ മടിയിലിരുത്തിയാണ് ചെയ്യിച്ചത്. (സന്തോഷം കൊണ്ട് കണ്ണ് നിറക്കുന്ന ചില അനുഭവങ്ങൾ).  അവളുടെ മോനും മോളും എന്നെ “മാമൻ” എന്നാണു വിളിക്കുന്നത്. ആ വിളി കേൾക്കാൻ തന്നെ എന്തോ ഒരു സുഖമാണ് കേട്ടോ.

കല്യാണം നടന്ന സമയത്തു ഒരു പ്രാവശ്യം അവൾ അകത്തു എന്തോ ജോലി ചെയ്തുകൊണ്ട് നിൽക്കുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു.  എന്തോ സംസാരിച്ചു അവളുടെ തോളിൽ ഞാൻ കൈ വെച്ചു കൊണ്ട് എന്തോ കുസൃതിയോ തമാശയോ പറഞ്ഞുകൊണ്ടിരുന്നു, അപ്പോഴാണ് അവളുടെ ഭർത്താവ് കയറി വന്നത്. ചമ്മിപ്പോയ ഞാൻ കയ്യെടുത്തു അവനോടു സോറി പറഞ്ഞു. ഉടനെ അവൻ പറഞ്ഞു “നിങ്ങൾ ആങ്ങളയും പെങ്ങളും. നിന്റെ പെങ്ങളുടെ തോളിൽ കയ്യിട്ടതിനു എന്നോടെന്തിനാ സോറി പറയുന്നേ?” ഞാൻ അവനെ കെട്ടിപ്പിടിച്ചു, കണ്ണിൽ നിന്നും കണ്ണീർ വന്നുപോയി. അവളും കരഞ്ഞുകൊണ്ട് ഞങ്ങൾ രണ്ടുപേരോടും ചേർന്നു നിന്നു. (ഇതുപോലെയുള്ള അനുഭവങ്ങൾ പാറക്കെട്ടുകൾ പോലെയാണ്, തകർക്കാനാവാത്ത വിശ്വാസങ്ങൾ).

വീട്ടിൽ വന്നു അകത്തു കയറി. ദേഹശുദ്ധി വരുത്തി ഡ്രസ്സ് കഴുകിയിട്ടു. (ഞാൻ കുറെ തുണി അലക്കുന്നുണ്ട്, അല്ലെ? അല്പം വൃത്തി കൂടുതലാണ് കേട്ടോ – ഇതൊരു മനോരോഗമല്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്).  ഒന്ന് കിടന്നുറങ്ങണം. ഗുജ്‌ താലിയുടെ മേൽ ഒത്തിരി അദ്ധ്വാനിച്ചതല്ലേ?

കാൾ വരുന്നു – ജോർജുമത്തായിയും, അജി നായരും, അഗസ്റ്റിനും, സൂസനും, താജുവും എല്ലാം കൂടി ഒരു കോൺഫ്‌ കാൾ. “ഡേയ് പട്ടർ. ഞങ്ങൾ എത്തി. നാളെ സൂസന്റെ കൂടെ ഇങ്ങു പോര്. ഞങ്ങൾ അവളുടെ ഗസ്റ്റ് ഹാവ്‌സിൽ ഉണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ കാർഡ് എടുക്കാതെ വന്നേക്കരുത്.” എന്ന് പറഞ്ഞു തുടങ്ങി. ദുഷ്ടന്മാർ. ഒരബദ്ധം ആർക്കുവേണേലും പറ്റും. ഓണം കഴിഞ്ഞു എല്ലാവരും കൂടി വന്നു. ഞങ്ങൾ അന്ന് പോയത് നന്ദിനിയിൽ ആയിരുന്നു (ബാർ അറ്റാച്ഡ്). ബിൽ പേ ചെയ്യാമെന്ന് നിർബന്ധം പിടിച്ചു വഴക്കുണ്ടാക്കി ഞാൻ മേടിച്ചു പേ ചെയ്യാൻ നോക്കിയപ്പോൾ ആണ് മനസ്സിലായത് പേഴ്സിൽ കാർഡ് ഇല്ലെന്നു. ബില്ല് അഞ്ചായിരത്തിനു മുകളിൽ ഉണ്ടായിരുന്നു. കയ്യിൽ മൂവായിരമേ ഉണ്ടായിരുന്നുളളൂ. പിന്നെ സൂസന്റെ ഭർത്താവ് ബിൽ പണം കൊടുത്തു. അപ്പോൾ മുതൽ അവരുടെ കളിയാക്കുണ്ട്.

33 Comments

  1. സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…

    ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
    മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…

    ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
    അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..

    പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…

    Waiting ❤?

    1. Nandi Nila ?
      It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
      Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
      Thx ?☺️ sis

  2. ഒരു മ്യാരക ട്വിസ്റ്റ്‌ വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.

    Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????

    1. Thanks Nithin kutti
      Santhosham.
      Adutha part innidaanaavum ennu karuthunnu

  3. Adutha part alpam late aavum, please be informed ??

  4. ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ്‌ ചിരിച്ചു നന്നായിട്ട്.
    കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️

    വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.

    1. ???
      Thanks Ragendu for the comments.

  5. നന്നായിട്ടുണ്ട് മൂന്ന് പാർട്ട്‌ ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????

    1. I got it, saw the comments
      Thanks ???

  6. മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട്‌ മതി…. ???????.
    കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
    നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
    മിക്സ്‌ ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
    പിന്നെ ഫുഡ്‌.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
    … Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
    ഫുഡ്‌ ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
    ശ്രീ യെ മിസ്സ്‌ ചെയ്തു…
    പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ്‌ ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
    ഒത്തിരി ഇഷ്ടായി ????????❤?❤❤❤

    1. I luv the way you write
      Yes, i love making friends, but too choosy.
      Chilareyokke oru distance il nirthum
      ❤️❤️❤️❤️❤️❤️❤️❤️

      1. എനിക്ക് സ്‌പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️

  9. അറക്കളം പീലിച്ചായൻ

    (പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)

    ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്

    1. Sathyam, sathyam thanne
      Chinthaye ozhivaakkunnathaanu nallathu ??

    2. Ahh thanks for the correction, miss out ????

  10. മല്ലുടെക്കി

    വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???

  11. ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….

    1. Thank you so much.
      Onnu randu unpardonable mistakes njaan pinneedu kandu.
      Kure cheruthum undu
      ??

  12. എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം

    1. Nandi
      Kuttangalum choondikkaanikkaan, please?

    2. There was a typo ??
      Prothsaahanangal pole kuttangal thettukal ivayum kandaal parayane, please

      1. Ok sure

  13. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤

    1. Nandi Zain
      Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?

        1. Kuttangalo thettukalo kandaal parayane, please

Comments are closed.