“തേർഡ് ഓർ ഫോര്ത് വീക്ക് ഓഫ് ജാൻ, ദി ഡേറ്റ് ഈസ് യെട് ടു ബി ഫൈനലൈസ്ഡ്, സർ”.
“ഓക്കേ, ദേർ ആർ സെർടൈൻ അസ്സയിൻമെൻറ്സ് പ്രോപോസ്ഡ് ബൈ അമാനുള്ള, ഐ വിൽ അപ്ഡേറ്റ് യു ലെറ്റർ. മേയ് ബി ഡ്യൂറിങ് ജനുവരി, ദി പ്ലാൻസ് ആർ യെട് ടു മെറ്റീരിയലൈസ്, ഓക്കേ ക്യാരി ഓൺ. വെ വിൽ ക്യാച്ച് അപ്പ് ഫോർ ലഞ്ച്.”
“ഓക്കേ സർ”. നാട്ടിൽ പോയിട്ട് വന്നതിൽ പിന്നെ ലഞ്ചും ഡിന്നറും ബാങ്കിന്റെ ചെലവിലാണ്, ചെലവ് കുറഞ്ഞല്ലോ, ഭാഗ്യം. പക്ഷെ ഞായറാഴ്ച ഓർത്താൽ ചങ്കു തകരുന്നു. എന്റെ പാവം ക്രെഡിറ്റ് കാർഡ്. ഞാൻ പിശുക്കി പിശുക്കി വെയ്ക്കുന്നതെല്ലാം ഇങ്ങനെ ചെലവാകുമല്ലോ ഈശ്വരാ. ഞായറാഴ്ച സുഖമില്ലെന്നു പറഞ്ഞു മുങ്ങിയാലോ? വേണ്ടാ, അവന്മാര് കയറി വന്നു പൊക്കിക്കൊണ്ട് പോകും. (ചങ്കു കലക്കുന്ന ഇടി തരാൻ മിടുക്കനാണ് ജോർജ്. അജിയുടെ വിചാരം അവൻ വലിയ ബോക്സർ ആണെന്നാണ്. പക്ഷെ എന്റെയടുത്തേ (പാവം ഞാൻ) അവൻ ഇടിക്കാറുള്ളു – ഞാനാകുമ്പോൾ തിരിച്ചടിക്കില്ലല്ലോ.) അഗസ്റ്റിനും താജുദീനും സമാധാന പ്രിയരാണ്.
ചില ഞായറാഴ്ചകളിൽ രാവിലെ സൂസൻ വരും, ഇവിടെ അടുത്തുള്ള പള്ളിയിൽ പ്രാർത്ഥിയ്ക്കാൻ. ചിലപ്പോഴൊക്കെ ഞാൻ കമ്പനി ചെല്ലണം എന്ന് പറഞ്ഞു വിളിച്ചോണ്ട് പോകും. എനിക്ക് അവിടെ എന്താണ് നടക്കുന്നതെന്നൊന്നും അത്രക്കറിയില്ല (കന്നടത്തിലാണ് പ്രാർത്ഥന). ഒരു മൂലയിൽ കണ്ണടച്ച് ഇരുന്നിട്ട് അവളെ കൂട്ടികൊണ്ടു പോരും. എന്തായാലും ഞാൻ ചെല്ലുന്നതിനു കർത്താവിനു കംപ്ലയിന്റ് ഉണ്ടെന്നു തോന്നിയിട്ടില്ല. ജാതിയും മതങ്ങളും മനുഷ്യർക്കല്ലേ, ദൈവങ്ങൾക്കില്ലല്ലോ? അവിടുത്തെ മേരിയമ്മയെ കാണുമ്പോൾ ഞങ്ങളുടെ കാവിൽ ഭഗവതിയെയാണ് ഓർമ്മ വരിക. (കുറിച്ചിയിലെ പള്ളിക്കും ഭഗവതി ക്ഷേത്രത്തിനും തമ്മിൽ ചില കണക്ഷനുകൾ ഉണ്ട് – ഭഗവതി ചേച്ചിയും, മേരിയമ്മ അനിയത്തിയും ആണത്രേ) അവൾ അച്ചായത്തി കുട്ടിയല്ലേ? (ഒരിക്കലും നമ്മൾ വേരുകൾ മറക്കരുത്. എപ്പോൾ വന്നാലും എന്റെ വീട്ടിൽ വന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടെ പോകൂ. അവളുടെ വീട് കോറമംഗലയിലാണ്. ഞങ്ങൾക്കിടയിൽ ഒരു നല്ല ബോണ്ടിങ് ഉണ്ട്. എനിക്കവൾ പെങ്ങളും നല്ല സുഹൃത്തും ഒക്കെയാണ്. ഞങ്ങൾ തുറന്നു സംസാരിക്കും. വിഷമങ്ങളും കഷ്ടങ്ങളും സന്തോഷങ്ങളും ഒക്കെ.) അവളുടെ വീട്ടിൽ അധികം പോകാറില്ല, രാഷ്ട്രീയക്കാരന്റെ വീട്ടിൽ ഒന്നാമത് തിരക്കൊഴിയല്ലല്ലോ, വെറുതെ എന്തിനു ഇടയ്ക്കു ഞാനും പോയി ഡിസ്റ്റർബ് ചെയ്യണം, അതിനവൾക്കു ഭയങ്കര പരാതി വേറെ.
ദേ പിന്നേം ഞാൻ കാടു കയറി, എന്റെയൊരു കാര്യം – എന്തൊരു തള്ളാണ് ഈ ഓർമ്മകൾ തള്ളുന്നത് (കടലിലെ ഓളവും മനസ്സിലെ ഓർമ്മകളും അടങ്ങുകില്ലോമനേ അടങ്ങുകില്ലാ – എന്ന് എന്റെ ഭാഷ്യം).
“വാട്ട് ഹാപ്പെൻഡ്? ഉ ലോസ്റ്റ് ഇൻ തോട്സ്? എനി ഹണി മൂൺ പ്ലാൻസ്?” അങ്ങനെ പറഞ്ഞുകൊണ്ടുള്ള അമാനുള്ളയുടെ ചിരിയാണ് എന്നെ ചിന്താ സാഗരത്തിലെ നീന്തലിൽ നിന്നും ഉണർത്തിയത്. ഇദ്ദേഹം തമാശയൊക്കെ പറയുമോ? ഞാൻ ചിരിച്ചു. രമേശ് സാറും അതിൽ പങ്കു ചേർന്നു.
“ഓക്കേ പ്രൊസീഡ് വിത്ത് യുവർ വർക്ക്, ലെറ്റസ് സ്റ്റാർട്ട് എറവുണ്ട് ഒൺ തേർട്ടി. അമൻ വാണ്ട്സ് ടു ട്രൈ സം വെജ് ഫോർ ലഞ്ച്. വാട്ട് എബൌട്ട് ദാറ്റ് ഗുജറാത്തി താലി റെസ്റ്ററെന്റ്? ഇറ്റ്കുഡ് ബി ദി റൈറ്റ് ചോയ്സ്. എൽസ് വി ക്യാൻ തിങ്ക് ഓഫ് താജ് റെസി – അവർ ഫേവ് പ്ലസ്” പറഞ്ഞിട്ട് ഉറക്കെ ചിരിച്ചു. പണ്ടത്തെ എന്റെ അബദ്ധം ഓർത്തു ഞാനും.
കാര്യം മനസ്സിലായില്ലെങ്കിലും അമാനുള്ളയും ചിരിയിൽ പങ്കു ചേർന്നു. (ചിരി ആരോഗ്യത്തിനു നല്ലതു എന്ന് എല്ലാവരും ഓർക്കുക).
ഇന്ന് വിചാരിച്ചതിനേക്കാൾ ഒത്തിരി റീലാക്സഡ് ആയ ദിവസമാണ്. അത്രയ്ക്ക് പ്രഷർ ഇല്ല. ഓഡിറ്റർസ് പിന്നെ ഡീറ്റെയിൽസ് ഒന്നും ചോദിച്ചുമില്ല. മറ്റു പണികൾ തീർത്തു. ശ്യാം സാറിനയക്കേണ്ട വീക്കിലി അപ്ഡേറ്റ് അയച്ചു. സെയിൽസ് ടീമിന്റെ റിപ്പോർട് പേയ്മെന്റ് നു അപ്പ്രൂവ് ചെയ്തു. വീക്കിലി കണ്സോളിഡേഷൻ റിപ്പോർട്ട് രമേശ് സാറിനയച്ചു. ഒന്നരക്കെല്ലാം ഞാൻ ഫ്രീ ആയി.
ശ്രീയുടെ ഫോൺ വന്നു. അവർ പാലക്കാടിന് പുറപ്പെട്ടു. മിസ് യു ഏട്ടാ എന്ന് പറഞ്ഞു ഒരു ചെറിയ ഉമ്മ തന്നു (ശനിയാഴ്ച ഇൻസെന്റീവ് കിട്ടുന്നപോലെ ഒരു സുഖം. അക്കൗണ്ടിൽ പൈസ ക്രെഡിറ്റ് ആയി എന്നുള്ള മെസ്സേജും ശ്രീയുടെ ഫോണിൽക്കൂടിയുള്ള ചുംബനവും – രണ്ടു ശബ്ദങ്ങളും എനിക്ക് ഏറ്റവും സന്തോഷം തരുന്നവയാണ് – അന്നും ഇന്നും.)
സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…
ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…
ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..
പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ് ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…
Waiting ❤?
Nandi Nila ?
It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
Thx ?☺️ sis
ഒരു മ്യാരക ട്വിസ്റ്റ് വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.
Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????
Thanks Nithin kutti
Santhosham.
Adutha part innidaanaavum ennu karuthunnu
Adutha part alpam late aavum, please be informed ??
ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ് ചിരിച്ചു നന്നായിട്ട്.
കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️
വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.
???
Thanks Ragendu for the comments.
നന്നായിട്ടുണ്ട് മൂന്ന് പാർട്ട് ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????
I got it, saw the comments
Thanks ???
മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട് മതി…. ???????.
കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
മിക്സ് ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
പിന്നെ ഫുഡ്.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
… Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
ഫുഡ് ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
ശ്രീ യെ മിസ്സ് ചെയ്തു…
പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ് ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
ഒത്തിരി ഇഷ്ടായി ????????❤?❤❤❤
I luv the way you write
Yes, i love making friends, but too choosy.
Chilareyokke oru distance il nirthum
❤️❤️❤️❤️❤️❤️❤️❤️
എനിക്ക് സ്പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.
❤❤❤❤?
????
കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️
???
(പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)
ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്
Sathyam, sathyam thanne
Chinthaye ozhivaakkunnathaanu nallathu ??
Ahh thanks for the correction, miss out ????
വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….
Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???
ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….
Thank you so much.
Onnu randu unpardonable mistakes njaan pinneedu kandu.
Kure cheruthum undu
??
എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം
Nandi
Kuttangalum choondikkaanikkaan, please?
There was a typo ??
Prothsaahanangal pole kuttangal thettukal ivayum kandaal parayane, please
Ok sure
???
നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤
Nandi Zain
Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?
??
Kuttangalo thettukalo kandaal parayane, please
??