ഒന്നും ഉരിയാടാതെ 18 [നൗഫു] 4386

ഒന്നും ഉരിയാടാതെ 18

Onnum uriyadathe

Author : നൗഫു |||<Previuse part

സുഹൃത്തുക്കളെ ടയർഡ്‌ ആണ്.. വണ്ടി കിട്ടിയപ്പോൾ അതിന്റെ പിറകെ ഉള്ള ഓട്ടം.. നാട്ടിലെ പോലെ ഒന്നും അല്ല…

 

ഈ പാർട്ട്‌ ഇച്ചിരി ചെറുതാണ്.. അത് കൊണ്ട് തന്നെ ഒറ്റ പേജിൽ വിടുന്നു…

കഥ ഇങ്ങനെ തന്നെ എഴുതാൻ കഴിയുന്നുള്ളു.. ബാവു വാണ് മനസിൽ ഉള്ളത്.. അവന്റെ ഓരോ ഭാഗവും നല്ല വെടിപ്പായി തന്നെ നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു…

ദിവസവും വിടുന്നത് കൊണ്ടാണെന്നു തോന്നുന്നു.. പെട്ടന്ന് മുന്നോട്ട് പോകാത്തത് പോലെ നിങ്ങൾക് തോന്നുന്നത്..  പേജ് കൂട്ടിയാൽ കുറച്ചു മുന്നോട്ട് പോകുമെന്ന് അറിയാം.. ബട്ട്‌.. ഡെയിലി എന്നുള്ളത് മാറ്റേണ്ടി വരും.. ഇനി നിങ്ങളുടെ ഇഷ്ടം ❤❤❤

 

ഈ കഥ യോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഒരു ദിവസം രണ്ടെണ്ണം ആയാലും മൂന്നെണ്ണം ആയാലും നിങ്ങൾ തരാൻ പറയുന്നത്… അന്നേരം ഒരു സീൻ മാത്രമേ എഴുതാൻ പറ്റു.. അത് ചിലപ്പോൾ ലാഗ് ആയി തോന്നുകയും ചെയ്യും..  എനിക്ക് ഈ കഥയിൽ നിങ്ങളോടെ ഒരുപാട് കാര്യം പറയാൻ ഉണ്ട്..

 

എന്നാൽ thu

 

http://imgur.com/gallery/WVn0Mng

 

 

സമയം പോയതറിഞ്ഞില്ല… പതിനൊന്നു മണി ആയിട്ടുണ്ട്…

 

“എന്താടി മുഖത്തിന്‌ ഒരു വാട്ടം…” 

 

നാജി ബൈക്കില്‍ നിന്നും ഇറങ്ങിയപ്പോൾ ഒരു ക്ഷീണം പോലെ തോന്നിയത്  കണ്ടു ഞാൻ ചോദിച്ചു…

 

“പണി പാളി..

 

“എന്തെ എന്ത് പറ്റി…”

 

“ബ്ലീഡിങ് ആണെന്ന് തോന്നുന്നു.. നല്ല നനവുണ്ട്…”

 

“എവിടെ നോക്കട്ടെ…”

 

“പോടാ.. നീ പോയി ബെല്ലടിച്ചെ..”

 

നാജി പറഞ്ഞത് കേട്ടു ഞാൻ വീടിന്റെ ബെല്ലടിച്ചു ഉമ്മ വരുന്നതും കാത്തു നിന്നു…

 

“ആ.. നിങ്ങൾ നേരം വൈകി അല്ലെ..”

 

“ആ ഉമ്മ.. അവളുടെ ഫ്രണ്ട്സിനെ കണ്ടു ഇരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല..”

 

“ഇനി രാത്രി മഴ പെയ്യുമോ എന്നുള്ള പേടിയിലായിരുന്നു ഞാൻ ..  ഭാഗ്യം.. എന്റെ കുട്ടികള്‍ എത്തിയല്ലോ..” 

 

ഉമ്മ വീണ്ടും പറഞ്ഞു നാജിയെ നോക്കി..

 

“എന്താ മോളെ… എന്ത് പറ്റി.. നിനക്ക് നടക്കാൻ കഴിയുന്നില്ലേ…”

 

പിറകിലേക് നോക്കിയ ഞാൻ കണ്ടത് ഉള്ളിലേക്കു കയറാൻ പറ്റാതെ  വീടിന്റെ ചാരു പടിയിൽ ചാരി നിൽക്കുന്ന നാജിയെ ആണ്.. ഉമ്മ ഉടനെ അവളുടെ അടുത്തേക്കെത്തി..

 

“എന്ത് പറ്റി മോളെ..”

 

“ഉമ്മ.. അത്.. മാസമുറ ആയിട്ടുണ്ട്..”

 

“അതിന് എന്താ നിനക്ക് ഇത്ര തളർച്ച…”

 

“ഉമ്മ എനിക്ക് ഉള്ളിൽ നിന്നും എന്തോ പോകുന്നത് പോലെ.. കൂടെ എന്റെ കാൽ ഉയർത്തി വെക്കാന്‍ പറ്റുന്നില്ല.. നല്ല വേദന ഉണ്ട്…”

 

“ടാ മോളെ പിടി… നീ ഇവളുമായി വരുന്ന സമയം ഒന്നും കണ്ടില്ലേ ബാവു…”

 

“അവനെ പറയണ്ട ഉമ്മ.. ബൈക്കിൽ നിന്നും ഇറങ്ങിയത് മുതലാണ് അസ്വസ്ഥത തുടങ്ങിയത്…”

 

“ഞാൻ വേഗം നാജിയുടെ അടുത്തേക്ക് പോയി അവളെ ഒരു സൈഡിലും മറ്റേ സൈഡിൽ ഉമ്മയും നിന്നു വീടിന്റെ ഉള്ളിലേക്കു നടന്നു…”

 

“ബൈക്കിൽ ഇരുന്നിട്ടാവും..”

 

ഉമ്മ തന്റെ അഭിപ്രായം പറഞ്ഞു…

 

“ഹേയ് അല്ല ഉമ്മ എനിക്ക് ഇങ്ങനെ ഇടക്ക്  വരാറുണ്ട്.. അതാ..”

 

“ഹോസ്പിറ്റലിൽ പോണോ മോളെ..”

 

“വേണ്ട ഉമ്മ.. ഓവറായി ഒന്നും ആയിട്ടില്ല അഞ്ചിൽ കൂടുതൽ ആയാൽ പോയാൽ മത…”

 

ഞങൾ അവളെ റൂമിലേക്കു കൊണ്ട് കിടത്തി..

 

“ആ കാർ ഉണ്ടായിരുന്നില്ലേ മോളെ.. അല്ലേലെ പുറത്ത് നല്ല തണുത്ത കാറ്റ് അടിക്കുന്നുണ്ട് ഇനി രണ്ടിനും എന്താണാവോ ഉണ്ടാക്കുന്നത്…”

 

ഞാനും നാജിയും ഉമ്മയെ നോക്കി ചിരിച്ചു…

 

“നീ ചിരിക്കേണ്ട…” 

 

ഉമ്മ എന്റെ മുഖത്തു നോക്കി കൃത്രിമ ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു..

 

“നിങ്ങൾ ഇനി എന്തേലും കഴിക്കണേ…”

 

“ഹേയ് വേണ്ട ഉമ്മ.. ഞങ്ങൾ കഴിച്ചു..”

 

“എന്നാ ഞാൻ കുറച്ചു ഉലുവ തിളപ്പിക്കാം…”

 

“അതൊന്നും വേണ്ട ഉമ്മ.. ഉമ്മ പോയി കിടന്നോ..” 

 

ഇത് കിടന്നാൽ കുറയുമെന്ന് പറഞ്ഞ് ഉമ്മയെ നാജി റൂമിൽ നിന്നും പറഞ്ഞു വിട്ടു..

 

“ടാ.. അവൾക് എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ വിളിക്കണം..” 

 

അങ്ങനെ  പറഞ്ഞു ഉമ്മ റൂമിൽ നിന്നും ഇറങ്ങി..

 

“ബാവു.. നീ പോയി മാറ്റിക്കോ..” 

 

ഞാൻ ഒന്ന് കിടക്കട്ടെ നാജി അതും പറഞ്ഞു ബെഡിലേക് കിടന്നു..

 

പടച്ചോൻ എല്ലാ സ്ത്രീകളേയും സൃഷ്ടിച്ചത് ഒരു പോലെ തന്നെ ആണ്.. പക്ഷെ അവർക്ക് വരുന്ന ഈ മാസമുറ തന്നെ പലർക്കും പല രീതിയിൽ ആണ് വരുന്നത്.. ചില പെൺകുട്ടികൾക്കു അത് വരുന്നത് തന്നെ അറിയില്ല.. ഒരു പ്രശ്നവും ഉണ്ടാവില്ല അവർ കൂളായി തന്നെ പോകും..

 

മറ്റ് കൂട്ടർക്ക് നല്ല വേദന ഉണ്ടാവും കുറച്ചു സമയം.. ആ സമയം അവർ വയർ പൊത്തി പിടിച്ചു കിടക്കും.. അതും ജോലികിടയിൽ.. മക്കളെ നോക്കുന്നതിന് ഇടയിൽ.. എന്തേലും ഭക്ഷണം പാകം ചെയ്യുന്നതിന് ഇടയിൽ..

 

വേറെ ഒരു കൂട്ടരുണ്ട്.. അവർക്ക് നാജിയെ പോലെ വേദനയും ഉണ്ടാവും കൂടെ കാലു കടച്ചിലോ നല്ല പുറം വേദനയോ കാണും… എല്ലാം സഹിക്കാൻ ഇവരെ പോലെ പുരുഷന് കഴിയില്ല.. അവൻ മല പൊക്കിയെടുത്തു നടന്നെന്ന് വരാം.. പക്ഷെ ഒരു സ്ത്രീ അനുഭവിക്കുന്ന വേദനയുടെ ഒരു അംശം.. ഇല്ല സഹിക്കാൻ പറ്റില്ല.. ഞാൻ ഓരോന്നോർത്ത് കൊണ്ട് ഫ്രഷായി ഇറങ്ങി വന്നു…

 

ബെഡ് ലാമ്പിന്റെ വെളിച്ചത്തില്‍ നാജി കാലുകൾ ചുരുട്ടി വെച്ച് കിടക്കുന്നുണ്ട്… എന്താ ചെയ്യുക.. ഞാൻ അവളെ തന്നെ കുറച്ചു നേരം നോക്കി നിന്നു..

 

“നാജി..” 

 

അവളെ മെല്ലെ വിളിച്ചു നോക്കി..

 

ഇല്ല ഉറങ്ങിയിട്ടില്ല.. കണ്ണ് നിറഞ്ഞിട്ടുണ്ട്.. അള്ളാഹ്.. ആദ്യമായിട്ട് ആണ് എനിക്ക് ഇങ്ങനെ ഒരു അനുഭവം.. ഇന്നലെ തൊട്ട് തുടങ്ങിയത് ആണല്ലോ… പതിയെ അവൾ കണ്ണ് തുറന്നു എന്നെ നോക്കി പുഞ്ചിരിച്ചു.. ഇവൾക്ക് എങ്ങനെ കഴിയുന്നു വേദനക്കിടയിൽ പോലും മനോഹരമായി ചിരിക്കാന്‍…

 

ഡ്രസ്സ്‌ ഒന്നും മാറ്റിയിട്ടില്ല.. അതൊന്ന് മാറ്റി കൊടുക്കാന്‍ എന്റെ മനസ് വെമ്പുന്നുണ്ട്.. കുറച്ചു വലിയ കുറേ വള്ളികളും മറ്റുമുള്ള ഒരു വസ്ത്രം ആണ് അവൾ ധരിച്ചിരിക്കുന്നത്.. അതൊന്ന് മാറ്റിയാൽ തന്നെ കുറച്ചു കാറ്റോട്ടം കിട്ടും..

 

“നാജി.. ഇത് മാറ്റണ്ടേ..”

 

അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു…

 

കുറച്ചു നേരം മുന്നേ മാത്രം എത്ര നല്ലത് പോലെ വർത്തമാനം പറഞ്ഞു വന്നതാണ് ഞങ്ങൾ… ഇപ്പോൾ വാടിയ ചേമ്പിൻ  തണ്ട് പോലെ ആയി..

 

“നാജി..” 

 

ഞാൻ വീണ്ടും അവളെ വിളിച്ചു..

 

അവൾ പതിയെ വീണ്ടും കണ്ണുകൾ തുറന്നു..

 

“ഈ ഡ്രസ്സ്‌..” 

 

ഞാൻ അവളുടെ വസ്ത്രത്തിലേക് നോക്കി ചോദിച്ചു..

 

“ബാവു.. നീ എന്നെ ബാത്‌റൂമിലേക് ഒന്ന് കൊണ്ട് പോകുമോ…”

 

“എന്തെ…”

 

“ഹേയ് ഒന്നുമില്ല.. ടാ.. ഈ ഡ്രസ്സ്‌ മാറ്റാൻ തന്നെ ആണ്..”

 

ഞാൻ സത്യത്തിൽ പേടിച്ചിട്ടുണ്ട്.. ഈ ബ്ലീഡിങ് എന്ന് പറഞ്ഞാൽ രക്തം ഉള്ളിലൂടെ പുറത്തേക്ക് വരുന്നതാണെന്ന് അറിയാം.. പക്ഷെ കൂടുതലായി ഒന്നും അറിയില്ല.. ഇനി അവൾക് വീണ്ടും ബ്ലീഡിങ് തന്നെ ആണോ എന്ന് ഞാൻ സംശയിച്ചു..

 

ഞാൻ അവളെ എന്റെ കൈകളിൽ ഉയർത്തി നിർത്തി..

 

“നാജി ഉമ്മയെ വിളിക്കണോ…”

 

“പോടാ.. എനിക്ക് നീ ഇല്ലേ.. എല്ലാത്തിനും..” 

 

അവളുടെ വാക്കുകൾക്ക്  തെളിച്ചമില്ലേലും ആ ശബ്ദം എന്റെ ഹൃദയത്തില്‍ സുഗന്ധം പരത്തി..

 

“എനിക്ക് നീ ഇല്ലേ…”

 

ഉണ്ട്.. ഞാൻ ഉണ്ട്.. ഏതു പ്രതിസന്ധി  ഘട്ടങ്ങളിലും തന്റെ ഇണയെക്കാൾ വലിയ തുണ വേറെ ആര്…

 

അവളെ ബാത്‌റൂമിലേക് കയറ്റി ഞാൻ അവൾക് മറുവാനുള്ള ഒരു ത്രീ ഫോർത്തും ബനിയനും എടുത്തു.. അവൾ ചോദിച്ചപ്പോള്‍ ഞാൻ ഡോറിന്റെ ഇടയിലൂടെ നീട്ടി കൊടുത്തു..

 

“എടാ.. ഇതല്ല.. നൈറ്റി എടുക്ക്.. ഇതൊക്കെ ഇട്ടു ഞാൻ എങ്ങനെയാ കിടക്കുക.. കുറച്ചു കാറ്റോട്ടം കിട്ടിക്കോട്ടേ….”

 

ഹോ ഇനി അത് എടുത്തിട്ട് ഏതു കാറ്റു കിട്ടുവാൻ ആണാവോ.. ഇനി ഇതിലൂടെ വല്ല കത്രീനയും പോകുന്നുണ്ടോ ആവോ… ഞാൻ അലമാരയിൽ ഡ്രസ്സ്‌ തിരയുന്നതിനിടെ ആലോചിച്ചു…

 

“ഇന്നാ.. ഇത് ഇട്ടോ..” 

 

ഞാൻ അവളുടെ നേർക് ഒരു പിങ്ക് നൈറ്റി നീട്ടി കൊണ്ട് പറഞ്ഞു..

 

“ഇനി മോൻ പൊയ്ക്കോ ഞാൻ വിളിക്കുമ്പോള്‍ വന്നാൽ മതി..” 

 

ഡോർ അടക്കാതെ തന്നെ നാജി എന്നെ അവിടെ നിന്നും പറഞ്ഞു വിട്ടു..

 

❤❤

 

ബെഡിലേക് കൊണ്ട് ഇരുത്തിയപ്പോൾ അവളുടെ കാലിന്റെ മസിൽ കൂടെ കയറിയിട്ടുണ്ട്…

 

“ബാവു.. എനിക്ക് വയ്യ ടാ.. കാൽ പൊന്തിക്കാൻ പറ്റുന്നില്ല.. നീ എന്തേലും ഒന്ന് ചെയ്തു കൊണ്ട…” 

 

അവൾ കരയാൻ തുടങ്ങി..

 

ഞാൻ ഇപ്പോ എന്താ ചെയ്യുക എന്നറിയാതെ നിലത്തേക്കിരുന്നു.. പിന്നെ മെല്ലെ ആ കാലിന്റെ അടിയിൽ നിന്നും നൈറ്റി കുറച്ചു ഉയർത്തുവാനായി തുടങ്ങി… ചുവന്നു തുടുത്ത നാജിയുടെ കാൽ പാദവും.. അതിലെ സ്വർണ പാദസരവും കണ്ടു മെല്ലെ മുകളിലേക്കു ഉയർത്തി…

 

“എവിടെയാണ് വേദന…” 

 

ഞാൻ അവളുടെ കാലിന്റെ എടുപ്പിൽ പിടിച്ചു കൊണ്ട് ചോദിച്ചു…

 

ഇതാ ഇവിടെ ആണെന്ന് കാണിച്ചു അവൾ വലതു കാലിന്റെ മുട്ടിനു താഴെ  ഉള്ള മസിലുകളിൽ തൊട്ടു കാണിച്ചു തന്നു…

 

“എന്താ ചെയ്യാ…”

 

“മുട്ടികുളങ്ങര തൈലം ഉണ്ടോ.. അല്ലേൽ കൊട്ടൻ ചുക്കാദി..” 

 

രണ്ടും എന്റെ റൂമിൽ ഇല്ല.. ഇനി ഉമ്മയുടെ റൂമിൽ പോയി തിരഞ്ഞാൽ അവർ അറിയും വെറുതെ ഉറങ്ങുന്നവരെ ശല്യ പെടുത്തിയിട്ട് എന്ത് കാര്യം…

 

ആ… കിട്ടി… ഫുട്ബോള്‍ൾ കളിക്കാൻ പോകുമ്പോൾ അടി കുടുങ്ങി വീഴുമ്പോഴും മറ്റും ഉപയോഗിക്കുന്ന മൂവ് ഉണ്ട് അലമാരയിൽ.. ഞാൻ ഉടനെ തന്നെ അവിടെ  നിന്നും എഴുന്നേറ്റ് കൊണ്ട് ആ മൂവ് എടുത്തു വന്നു..

 

വീണ്ടും നിലത്തേക്കിരുന്നു കൊണ്ട് നാജിയുടെ കാലുകൾ എന്റെ മടിയിലേക് കയറ്റി വെച്ചു… അവളുടെ നൈറ്റി മുട്ടിന്റെ മുകളിലായി കയറ്റി വെച്ചു കൊണ്ട് മൂവ് കുറച്ച് വിരലിൽ പുരട്ടി മസിലുകളിലേക് തേച്ചു കൊണ്ട് നല്ലത് പോലെ തടവാൻ തുടങ്ങി…

 

കുറച്ചു നിമിഷങ്ങള്‍ കൊണ്ട് നാജിയുടെ മുഖത്തു ഞാൻ കുറച്ചു ആശ്വാസം കണ്ടു… കാലിന്റെ വേദന പോയത് പോലെ… അവൾ തന്നെ എന്നോട് മതി എന്ന് പറഞ്ഞു കൊണ്ട് കാലുകൾ ബെഡിലേക് കയറ്റി കിടന്നു..

 

ഞാൻ മൂവ് എടുത്തു വെച്ച്.. കൈ നല്ലത് പോലെ കഴുകി ബെഡിലേക് വന്നു.. നാജി ഞാൻ വരുന്നതും നോക്കി ചരിഞ്ഞു കിടക്കുന്നുണ്ട്… ഞാൻ അവളെ ഒന്ന് നല്ലത് പോലെ നോക്കി ആ കട്ടിലിലേക് കിടന്നു…

 

“എന്താ..” 

 

എന്റെ നോട്ടത്തിന്റെ വശപിശകോ എന്തോ അവൾ എന്നെ നോക്കി ചോദിച്ചു..

 

“ഹേയ് ഒന്നുമില്ല…”

 

“ഒന്നുമില്ല..” 

 

നാജി വീണ്ടും ചോദിച്ചു.. എന്നിൽ നിന്നും എന്തോ എന്ന് കേൾക്കാൻ കൊതിക്കുന്നത് പോലെ…

 

“ഒന്നൂല്യടി.. നീ ഉറങ്ങിക്കോ… സമയം ഒരുപാട് ആയിട്ടുണ്ട്..”

 

അല്ല… ഇന്നെന്തേ ഒന്നും വേണ്ടേ നിനക്ക്…” 

 

നാജി വീണ്ടും ചോദിച്ചു..

 

“എന്ത്…”

 

“അല്ല.. രണ്ട് ദിവസമായി മോൻ മണത്തു നടക്കുന്നുണ്ടല്ലോ അത് തന്നെ…”

 

“ഹേയ്.. ഇന്ന് എനിക്ക് വേണ്ട.. ഞാൻ അവളുടെ മുഖത്തു നോക്കി തന്നെ പറഞ്ഞു…”

 

“അത് എന്തെ…”

 

“വേണ്ടാത്തത് കൊണ്ട്.. അത്ര തന്നെ…”

 

“ബാവു.. ഞാൻ ഒരു സാധനം ചോദിക്കട്ടേ..”

 

“എന്ത് സാധനം…”

 

“ആദ്യം നീ എനിക്ക് തരുമോ എന്ന് പറ.. എന്നാലേ ചോദിക്കൂ…”

 

“എന്താന്നറിയാതെ എങ്ങനെയാ…”

 

“നിനക്ക് ബുദ്ധിമുട്ട് ഇല്ലാത്ത ഒരു സാധനം ആണ്.. ചോയ്ക്കട്ടെ..”

 

“ആ.. ചോയ്ക്ക്…”

 

“തരുമല്ലോ…”

 

“തരും..”

 

“ഉറപ്പ് തന്നെ അല്ലെ…”

 

“ആടി പെണ്ണെ.. എന്നെ വെറുതെ ചൂട് കേറ്റാതെ നീ ചോദിക്കുന്നുണ്ടോ..”

 

“ഹോ.. എന്റെ ചെക്കന്റെ ചൂട് ഞാൻ അങ്ങട് സഹിച്ചു.  അയ്യട.. ഇവിടെ ഒരു ചൂടുകാരൻ വന്നിരിക്കുന്നു… നീ പോടാ.. അവിടുന്ന്.. ഞാൻ ചോദിക്കുന്നില്ല…”

 

“നാജി കളിക്കല്ലേ.. നീ ചോദിക്ക്…”

 

“നീ… എനിക്ക്… ഒരു.. ഉമ്മ തരുമോ…”

 

http://imgur.com/gallery/mBi6RK8

 

തുടരും…

 

എന്നത്തെയും പോലെ ഇന്നും ചോദിക്കുന്നു.. കഥയെ കുറിച്ച് രണ്ട് വാക്.. എനിക്ക് വേണ്ടി ❤❤❤

 

ബൈ

 

നൗഫു…❤❤❤

 

94 Comments

  1. Vandi kittiyo adipoli ✌ bhai tme pole etto story engakk parayanullath oke parayanam…. nalla flow aanu epm ullath …✌

    1. താങ്ക്യൂ baj ❤❤❤

  2. ഡാ നൗഫു..

    ഈ ഒറ്റപ്പേജ് പരിപാടി നിർത്തണം… മഹാ ബോറു പരിപാടിയാണ്.. പബ്ലിഷ് ചെയ്യാൻ നിനക്കെളുപ്പമുണ്ടാകും എന്ന് വെച്ച് ഇങ്ങനെ ചെയ്യരുത്… എത്ര ചെറിയ കഥകളായാലും ആരും വലിയ ന്യൂസ്പ്രിന്റിൽ അടിച്ചിറക്കാറില്ലല്ലോ… അതൊക്കെ ഒന്നോർക്കണം…

    ഇനി ഒറ്റപ്പേജിൽ വരുന്ന ഒരു കഥകളും വായിക്കില്ല എന്നാണ് എന്റെ തീരുമാനം.. സ്വന്തം കഥയെ വൃത്തിയായും വെടിപ്പായും മനോഹരമായും പബ്ലിഷ് ചെയ്യാൻ മടിയുള്ള ഒരാളുടെ കഥയും വായിച്ചു ഞാനെന്റെ വിലപ്പെട്ട സമയം കളയുന്നില്ല..???

    പിന്നെ ഈ കഥയെ വിശകലനം ചെയ്യാൻ സമയമായിട്ടില്ല, നൂറാം എപ്പിസോഡിൽ ചെയ്യാം എന്ന് കരുതുന്നു ???

    1. ക്ഷമിക്കണം കുട്ടേട്ടൻ.. അറിഞ്ഞിരുന്നില്ല.. ആരും പറഞ്ഞില്ല മുതലാളി ക് ഇത് നഷ്ടം ആണെന്ന്.. സോറി..

      എന്റെ പൊന്നു മുത്തേ.. ഇന്നത്തേക്ക് മാത്രം നീ ക്ഷമിക്കു..❤❤❤

  3. നിധീഷ്

    കുറച്ചേയുള്ളു എങ്കിലും ദിവസവും വരുന്നത്കൊണ്ട് വായിക്കാൻ ഒരു സുഖമുണ്ട്… ❤❤❤❤

    1. താങ്ക്യൂ നിധീഷ് ❤❤❤

  4. Phone complaint ayado.athu kondu randu partum ippozha vayichae പൊളിച്ചു.ജാബിർ പണി കൊടുക്കണ്ട.അവൻ ഉള്ളൊണ്ടല്ലെ നാജിയെ kittiyae

    1. ഇപ്പൊ നന്നയില്ലേ ഫോൺ.. നിന്റെ യൊക്കെ പ്രോത്സാഹനം ആണ്.. ഈ കഥ. എന്നും വരുന്നത് തന്നെ ❤❤❤

  5. രണ്ട് വാക്കല്ല അതിൽ കൂടുതൽ പറയാം ….
    നീ െപാളി ആണ് െെന ഫു …
    ഒരു രക്ഷയും ഇല്ല….
    ആദ്യമായ് ആണ് നിനക്ക് കമന്റ് ഇടുന്നത് :
    അത്രയ്ക്കും ഇഷ്ടമായ് നിന്റെ ഈ കഥ :
    പറ്റുമെങ്കിൽ മാത്രം കുറച്ചു കൂടെ കൂടുതൽ എഴുതൂ ..
    വായിച്ച് േവഗം തീരുന്നു. :
    All The best dear

    1. നോക്കാം ബ്രോ.. കുറച്ചു തിരക്കിൽ ആണ്.. റൂമിൽ എത്തിയാൽ ഒരു സമയം ആകും.. അതാണ് കുറഞ്ഞു പോയത് ❤❤❤

  6. Kadha ithu pole thanne potte ikka… ingalu bejaaravanda
    Innu thanne undako adutha part

    1. നാളെ.. ഒന്നിൽ കൂടുതൽ എഴുതാൻ കഴിഞ്ഞാൽ രണ്ടെണ്ണം തരും ❤❤❤

  7. കൊള്ളാം. പ്രണയം അതിൻ്റെ മനോഹാരിതയിൽ അവതരിപ്പിച്ചതിന് നന്ദി. ❤️❤️

    1. താങ്ക്യൂ ❤❤❤

  8. ♥️♥️♥️

    1. ഇഷ്ടപ്പെട്ടു…
      ഒത്തിരി ഇഷ്ടപ്പെട്ടു…

      1. താങ്ക്യൂ ❤❤❤

  9. മല്ലു റീഡർ

    ???

  10. ആഹാ super ❤️❤️❤️

    1. താങ്ക്യൂ ❤❤❤

  11. ആർക്കും വേണ്ടാത്തവൻ

    അടിപൊളി ആണ് ഇക്കാ

    1. താങ്ക്യൂ ❤❤❤

  12. ഇങ്ങന്നെ ഇളങ്കാറ്റ് പോലേ പോകട്ടെ വണ്ടി കിട്ടിയെന്നറിഞ്ഞതിൽ സന്തോഷം

    1. താങ്ക്യൂ ❤❤❤

  13. ഇങ്ങള് ഡെയിലി തരീൻ ഇക്ക
    കഥ കിടു അല്ലെ ലാഗ്‌ ഒന്നും ഇല്ല ഒരേ കാത്തിരിപ്പു ആണ്
    Naji❤️unais

    Noufukka ?

    1. ദിവസവും ഉണ്ടാവും ❤❤❤

  14. ????❤️?????????❣️?

  15. പേജ് കുറവു ആരെങ്കിലും ഇത് വായിക്കുന്നതു ഒരു പ്രത്യേക അനുഭൂതി ആണ്…
    ??

    1. താങ്ക്യൂ റാമോസ് ❤❤❤

  16. ഹീറോ ഷമ്മി

    കലക്കി ???
    സംഭവം കളറാകുന്നുണ്ട്…
    ഡെയിലി ഇങ്ങിനെ പോന്നോട്ടെ…
    ഇതൊരു സ്ലോ പോയ്സൺ സാധനമാണ്….
    ❤❤❤❤

    1. നാജി ആണോ.. വ
      ബാവു ആണോ ടാ പോയ്സൺ ❤❤❤

      1. ഹീറോ ഷമ്മി

        ????
        കഥ ഉഷാറാകുന്നുണ്ട്…

  17. അബ്ദു

    ഒരു പേജ് എങ്കിൽ ഒന്ന് എന്നും വേണം ഇതാ രസം കഥ ഇങ്ങന്നെ ഇളങ്കാറ്റ് പോലേ പോകട്ടെ വണ്ടി കിട്ടിയെന്നറിഞ്ഞതിൽ സന്തോഷം

    1. താങ്ക്യൂ അബ്ദു ❤❤❤

  18. കുറച്ച് ആയാലും കുഴപ്പമില്ല daily വന്നോട്ടെ

    1. വരും…❤❤❤

  19. അവസാനം. അങ്ങോട്ടു കൊടുക്ക് ഷാജി ഏട്ടാ ……..????

    1. ??? എന്താടാ.. നോമ്പ് മാസമാണ് ??

  20. റസീന അനീസ് പൂലാടൻ

    കുറച്ചായാലും വേണ്ടില്ല ,എന്നും വേണം

    1. നാളെ രാവിലെ കൃത്യ സമയത്ത് ഉണ്ടാവും ❤❤❤

    1. താങ്ക്യൂ ❤❤❤

  21. ❤️❤️❤️❤️

  22. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ♨♨ അർജുനൻ പിള്ള ♨♨

      കിടുകാച്ചി ആയിട്ടുണ്ട് ??. ബാവു നിന്നെ പോലെ ആണ് അല്ലെ ?. മഞ്ഞുരുകി അല്ലെ ?.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️♥️♥️. സ്‌നേഹം മാത്രം ??????

      1. മഞ്ഞു ഉരുകുമോ മല ഉരുകുമോ ആർക് അറിയാം ??

  23. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

Comments are closed.