ഒന്നാം 👹 തീയാട്ട് [Sajith] 1402

Views : 17971

സച്ചിൻ്റെ കാര്യത്തിൽ അതുണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം. അജയൻ്റെ രണ്ടാമത്തെ മക്കൾ ഗോകുലിനേയും സാന്ദ്രയേയും നാല് വയസ് തികഞ്ഞതോടെ കളരിയിൽ അഭ്യസിപ്പിക്കാൻ ജയശങ്കർ വിളിച്ചു. സച്ചിനെ മനപൂർവ്വം ഒഴിവാക്കി കളഞ്ഞു. എന്തിനെന്നോ ഏതിനെന്നോ അറിയാത്ത കാലത്ത് സംഭവിച്ച ഒരു അവഗണനയായിരുന്നു അത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് തന്നെ ഒരുപാട് സംഭവങ്ങൾ അരങ്ങേറി. 

മംഗ്ഗലത്തെ കുലദേവതാ ക്ഷേത്രത്തിൽ എല്ലാ മിനമാസവും നടക്കുന്ന പ്രത്യേക ചടങ്ങുകളുണ്ട്. അതിൽ പങ്കെടുക്കാനായി കുടുംബസമേതം ബന്ധുക്കളെല്ലാം പ്രത്യക്ഷപ്പെടുമായിരുന്നു. അവിടെ ചടങ്ങുകളിൽ സച്ചിനെ പ്രവേശിപ്പിക്കാറില്ല. ഒന്നുരണ്ട് പ്രാവശ്യം അജയനും സീമയും ശ്രമിച്ചെങ്കിലും മറ്റുള്ള പ്രമാണിമാർ അത് തടഞ്ഞു. 

മംഗ്ഗലത്തെ പേരക്കുട്ടികളെ അവരുടെ തന്നെ സ്വന്തം സ്കൂളിൽ അയച്ച് പഠിപ്പിച്ചപ്പോൾ സച്ചിനെ അയച്ചത് അടുത്തുള്ള ഒരു സ്കൂളിലേക്കാണ്. 

ശേഖരൻ്റെ മക്കളുമായി സ്ഥിരം ഒരു കലഹം സച്ചിൻ സൃഷ്ടിച്ചിരുന്നു. അതിനെല്ലാം കടുത്ത ശിക്ഷയും തറവാട്ടിൽ നിന്ന് കിട്ടും. 

ഒരുപാട് അവഗണനകൾ കുടുംബത്തിൽ നിന്ന് മാത്രം ലഭിച്ചാണ് അവൻ്റെ ബാല്ല്യകാലം കടന്നു പോവുന്നത്. അഞ്ചിലോ ആറിലോ മറ്റോ പഠിക്കുമ്പോൾ ശേഖരൻ്റെ മൂത്ത മകൻ അശ്വിനുമായി ഉണ്ടായ ചെറിയ വഴിക്കിൻ്റെ പേരിൽ പറമ്പിലെ തെങ്ങിൽ കെട്ടിയിട്ടയാൾ അവനെ തല്ലി. ഒരുപാട് നോവിച്ചു. കുത്തുവാക്കുകളും പറഞ്ഞിരുന്നു. അതൊന്നും മനസിലാക്കാൻ പ്രായമില്ലാതിരുന്നതിനാൽ അതൊന്നും മനസിൽ തങ്ങി നിന്നില്ല. 

യഥാർത്ഥത്തിൽ ഈ സംഭവത്തിന് ശേഷമാണ് സച്ചിൻ്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചത്. കുടുംബത്തിൽ നിന്ന് മാത്രമല്ല അച്ഛനിൽ നിന്നും അമ്മയിൽ നിന്നും വരെ ചെറിയ തോതിൽ അവൻ അകന്ന് കൊണ്ടേ ഇരുന്നു. 

ഇപ്പോൾ സച്ചിൻ തൻ്റെ പ്രീ ഡിഗ്രീ പഠനം പൂർത്തിയാക്കിയിരിക്കുന്നു. ഫലം വളരേ മോശമായിരുന്നു അതിന് വീട്ടിൽ നിന്ന് നല്ലത് പോലെ ചീത്ത കേൾക്കേണ്ടി വന്നു. കൂടുതലും അമ്മയിൽ നിന്നാണ്. അജയൻ ഒന്നും അവനോട് പറഞ്ഞില്ല. 

ഫലം മോശമായിരുന്നെങ്കിലും ബിരുദം നേടുന്നതിനായി സച്ചിനെ അയക്കാൻ തന്നെ അച്ഛൻ തീരുമാനിച്ചു. അവന് എതിർ അഭിപ്രായമില്ല. പക്ഷെ മാർക്ക് കുറവായിരുന്നത് കൊണ്ട് സാമാന്യം ഭേദപ്പെട്ട ഒരു കോളേജുകളിലും അവന് പ്രവേശനാനുമതി നൽകിയില്ല. യോഗ്യതാ പഠനത്തിന് അവൻ അർഹനായിരുന്നില്ല എന്നു തന്നെ പറയാം. ഇനി ഒലു മാർഗ്ഗം ഭരണസമിതി സംവരണം ചെയ്തു വച്ചിരിക്കുന്ന വളരെ തുച്ഛമായ ഒഴുവുകളിൽ പണം നൽകി കയറുക എന്നതാണ്. അതിന് ഉചിതമായ അഞ്ച് ആറ് കോളേജുകൾ നീലിമ്പപുരത്ത് ഉണ്ടായിരുന്നു. 

Recent Stories

The Author

Sajith

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? 🤔

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..💞
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. ◥ H𝓔ART🅻𝓔SS ◤

    Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com