ഒന്നാം 👹 തീയാട്ട് [Sajith] 1402

Views : 17971

ആന്റണി: പിന്നെ എന്താണ് കൊഴപ്പം കോളേജാവുമ്പൊ അടിപിടിയൊക്കെ സാധാരണയല്ലേ.

കോൺസ്റ്റബിൾ: അതായിരിക്കാം പക്ഷെ ഏഴ് കേസിന്റെ കാര്യം കൊറച്ച് തലവേദനയല്ലെ. ഓരോന്നും അന്വേഷിച്ച് കണ്ട് പിടിച്ച് ഫൈനടപ്പിക്കണം. പിന്നെ എല്ലാം വെളവ് പിടിച്ച വർഗ്ഗാണ് സാറേ. അടി ഇണ്ടാക്കുമ്പൊ കോളേജിലെ ക്യാമറയിൽ പതിയാതിരിക്കാൻ അവമ്മാര് കോളേജിന്റെ താഴെ മെയിൻ റോട്ടിൽ കിടന്നാണ് അഭ്യാസം. റോഡ് ബ്ലോക്കാക്കി ഇടും അയലോക്കത്തുള്ളോർക്കൊന്നും പൊറത്തേക്ക് കൂടി എറങ്ങാൻ പേടിയാ പത്തും ഇരുപത്തഞ്ചും വയസുള്ളവന്മാരാണ് പഠിക്ക്ണെ. പകൽ സമയത്ത് അതിലെ വണ്ടിക്ക് പോവാൻ വരെ നാട്ട്കാർക്ക് പേടിയാ.

ആന്റണി: ഇത് വല്ല്യ കഷ്ട്ടമാണല്ലോ, എന്താ ഇപ്പൊ ചെയ്യാൻ കഴിയാ.

ലേഡി കോൺസ്റ്റബിൾ: CI സർ പോയിട്ട്ണ്ട്, പിന്നെ നമ്മുക്ക് എടപെടുന്നതിന് ഒരു പരുതിയില്ലേ സർ.

ആന്റണി: മ്മം…

പിന്നെ ഒന്നും ചോദിക്കാതെ അയാൾ തിരികെ ഇരുപ്പിടത്തിലിരുന്നു.

***…………………………………….***

പാലക്കേത്തറ

***

“ടാ പോലീസ് വര്ണ്ട് ഒരു കാരണവശാലും കോമ്പോണ്ടിന്റെ ഉള്ളിലവര് കേറര്ത്”

ദൂരെ നിന്നും പോലീസ് സൈറൺ കേട്ടപ്പഴാണ് കുട്ടം വിട്ട് എല്ലാരും വേർ പെട്ടത്. അപ്പഴും ടാറിട്ട റോഡിൽ കിടന്ന് മുഖം ഇടിച്ച് പൊളിക്കുന്നവർ അകന്ന് മാറിയില്ല ഒരു വിധത്തിൽ എല്ലാവനേയും പിടിച്ച് മാറ്റി. അടി കൊണ്ട് ഒരുത്തൻ നിലത്ത് കിടക്കുന്നു. തേർഡ് ഇയറിലെ ഒരു പയ്യൻ കല്ലുകൊണ്ട് തലക്ക് അടിച്ചതാണ് മുറിഞ്ഞിട്ടുണ്ട് ചെറുതല്ലാത്ത ഒരു മുറി ചോരയും ഒലിക്കുന്നുണ്ട് അത് അവന്റെ ഷർട്ടിലാകെ ആയിരിക്കുന്നു. അടികൊണ്ട് നിലത്ത് കിടന്നത് സെക്കന്റ് ഇയറിലെ ഒരു പയ്യനാണ് അവന്റെ കൂട്ടുകാരൻ ബൈക്കെടുത്ത് അവനെ അവിടെ നിന്ന് മാറ്റി. പോവുമ്പോൾ അവനെ അടിച്ച ആളെ നോട്ടം ഇട്ടിരുന്നു. സെക്കന്റിയറും തേർഡിയറിലെ സീനിയർ സ്റ്റുഡൻസും തമ്മിലുള്ള ഒരു കൂട്ടത്തല്ലാണവിടെ നടന്നത്. അത് കണ്ട് കൊണ്ടിരുന്ന നാട്ട്കാരിലൊരാൾ ഫോൺ ചെയ്ത് സ്റ്റേഷനിൽ പറഞ്ഞിരുന്നു. അത് പ്രകാരം പോലീസെത്തി. 

സൈറന്റെ സൗണ്ട് കേട്ട ഉടനെ എല്ലാവന്മാരും ഓടി കോമ്പൗണ്ടിൽ കയറി ആജാന വലിപ്പമുള്ള ഇരുമ്പിന്റെ ഗേറ്റ് അകത്ത് നിന്ന് അടയപ്പെട്ടു. പോലീസ് വണ്ടി അതിന് മുന്നിൽ നിറുത്തി CI പുറത്തിറങ്ങി. 

CI: ഗേറ്റ് തൊറക്കടാ നായിന്റെ മക്കളേ. 

മുനവർ(3rd year): സർ ചുമ്മാ, കോമ്പോണ്ടിനകത്ത് കേറിയാ കളിമാറും സാറേ.

CI: ടാ ടാ നിന്റെ ഒക്കെ തന്തമാര് ഒണ്ടാക്കിയതാണോ ഗേറ്റ് തോറന്നില്ലങ്കിൽ

തൊറകാനുള്ള പണിയൊക്കെ എനിക്കറിയാം. വെറ്തെ എന്നെ കൊണ്ട് ഒന്നും ചെയ്യിക്കണ്ട നല്ലതിനല്ല നായിന്റെ മക്കളേ.

സുഹൈൽ(3rd year): സറെ വർത്താനം പറയാതെ ചെയ്ത് കാണിക്ക് പൊറത്ത്ന്ന് ഒരുത്തൻ കോമ്പോണ്ടിന്റകത്ത് കേറിയാ നാളെ റെജിസ്റ്ററിൽ ഒപ്പിടാൻ ബാക്കി കാണൂല. 

Recent Stories

The Author

Sajith

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? 🤔

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..💞
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. ◥ H𝓔ART🅻𝓔SS ◤

    Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com