ഒന്നാം 👹 തീയാട്ട് [Sajith] 1402

Views : 17971

തീയാട്ടം ആരംഭിക്കുന്നു.

ഭാരതം ഒരു മഹാത്ഭുതമാണ്. ധരണിയുടെ ഒരു മണ്ഡലത്തിൽ ഭൂമിശാസ്ത്രപരമായി എല്ലാം തികഞ്ഞ ദേശമാണവൾ. കലാവസ്ഥ മറ്റെങ്ങും ലഭിക്കാത്തത് പോലെ മിതോഷ്ണം. 

ഭീമാകൃതിയിൽ ഗിരികളും അതിൽ നിന്ന് ഉത്ഭവിച്ച് വരുന്ന ബൃഹത്തായ നദികളും ഇവരെ ആശ്രയിച്ച് ജീവിതം കെട്ടിപടുത്ത ഒരു കൂട്ടം മനുഷ്യരും. 

കൂട്ടം പലതായി പെരുകുന്നു അവ കുലങ്ങളാവുന്നു സമൂഹമാവുന്നു. ഭൂമിയിൽ ആകൃഷ്ടരായി ചേക്കേറിയ ലക്ഷക്കണക്കിന് മനുഷ്യരും അവരിൽ നിന്ന് ഉരുതിരിഞ്ഞ് വന്ന നൂറ് കോടിയിലധികം വരുന്ന ജനങ്ങളും അടങ്ങി അതി വിശിഷ്ഠമായൊരു പുണ്യഭൂമിയാണവൾ. 

ഭാരതത്തിന്റെ ചെറിയൊരു പങ്ക്പറ്റി കാലക്ഷേപം ചെയ്ത് പോരുന്ന ഭൂമികയാണ് ചാലി നദിയുടെ തീരത്തെ നീലിമ്പപുരം

അറബിക്കടലിൽ നിന്ന് 54 മൈലുകൾ താണ്ടി വന്നെത്തേണ്ടുന്ന ഒരു മലയോര പ്രദേശമാണ് നീലിമ്പപുരം. മണ്ണിനോടും കാട്ട്മൃഗങ്ങളോടും പൊരുതി ഒരു സാമ്രാജ്യം സൃഷ്ടിച്ച ജനതയാണിവിടെ ജീവിച്ച് പോരുന്നത്. 

ബേപ്പൂർ തുറമുഖത്തെ തീരങ്ങളെ തൊടുന്നത് നീലിമ്പപുരത്ത് നിന്നും വെട്ടിയെടുത്ത തേക്കിൻ തടികളാണ്. വിശിഷ്ടമായ തേക്കിൻ തടികൊണ്ട് നിർമ്മിച്ച ഉരുകൾ നൂറ്റാണ്ടുകളോളം കാതങ്ങൾ താണ്ടി കച്ചവടം നടത്തി പോന്നിരുന്നു. 

സാമൂതിരിയുടെ സാമന്തരായി നിലകൊണ്ടവരാണ് നീലിമ്പപുരത്തെ നായർ ഭരണാധികാരികൾ. അവരുടെ അധീനതയിലുള്ള പ്രദേശമായിരുന്നു ഭൂരിഭാഗവും. മുഴുവൻ എന്നല്ല ഭൂരിഭാഗം, ഭാക്കി കൈവശം വച്ചത് മംങ്കലത്ത് കുടുംബമാണ്. 

ഏകദേശം മൂന്ന് നൂറ്റാണ്ട് മുൻപ് വരെ മാവൂരിനപ്പുറം മുതൽക്കേ തുടങ്ങി ഗൂഡല്ലൂർ കാടുകൾ വരെ പരന്നുകിടക്കുന്നതായിരുന്നു നായർഭരണാധികാരികളുടെ ഭൂപ്രദേശം. കാലാന്തരത്തിൽ അതിൽ ഭൂരിഭാഗവും കൈവിട്ടു പോയി. പ്രധാനമായി ചാലി നദി കടന്ന് നീലഗിരി വരെയുള്ള പ്രദേശത്തിൻ്റെ അധീനത കൈവശം വയ്ക്കുന്നതിൽ അവർക്ക് പരാചയം സംഭവിച്ചു.

നീലിമ്പപുരത്ത് ചാലി നദിക്ക് ഇക്കരെ വരെ കോവിലകം കൈയ്യടക്കി വച്ചപ്പോൾ ചാലിക്ക് അക്കരെ മംങ്കലത്ത് കുടുംബക്കാർ സ്വന്തമാക്കി. 

കൊല്ലവർഷം 1800 കളോടെ മലബാറിലേക്ക് കുടിയേറിയ മംഗ്ഗലത്ത് കാർണ്ണവർമാർ നദിക്ക് അക്കരെ കടന്ന നീലഗിരിയിലെ ചോലനായ്ക്കരുമായി ഒരു സൗഹൃദമുണ്ടാക്കിയെടുത്തു. അസാധാരണ വേട്ട അടവുകൾ കൈവശമുള്ളവരാണ് നായ്ക്കന്മാരുടെ വംശക്കാർ. 

തേക്കിൻ തടി കൊണ്ടുപോവുക എന്ന ഉദ്ദേശത്തോടെ ഷൊർണൂർ നിന്ന് വെള്ളക്കാർ ബ്രോഡ്ഗേജ് ലൈനുകൾ നിർമ്മിച്ചിട്ടു. എന്നാൽ അതിന് പിന്നിൽ തടി കടത്തൽ മാത്രമായിരുന്നില്ല ഉദ്ദേശം. 1840 കളിൽ മാത്രമായിരുന്നു തേക്ക് നട്ട് പിടിപ്പിച്ചത്. അതിനും മുൻപ് പൊന്നു വിളയും നീലഗിരി കുന്നുകൾ വെള്ളക്കാരുടെ കണ്ണിൽ പെട്ടിരുന്നു അതുകൂടി ലക്ഷ്യം വച്ചാണ് ബ്രോഡ്ഗേജിൻ്റെ നിർമ്മാണം. ആരും അത് അറിഞ്ഞില്ലെന്ന് തന്നെ അവർകണക്ക് കൂട്ടി. 

Recent Stories

The Author

Sajith

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? 🤔

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..💞
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. ◥ H𝓔ART🅻𝓔SS ◤

    Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com