ഒന്നാം 👹 തീയാട്ട് [Sajith] 1402

Views : 17971

“”എനിക്ക് BMMC എടുത്താൽ കൊള്ളാമെന്ന്ണ്ട് അമ്മാ…”””

“”അതെന്ത് കോഴ്സാ…””,

“”അത് ദിഗ്രി കോഴ്സ് തന്നെയാണ്..””,””നല്ല സ്കോപ്പൊക്കെ ഉള്ള ഒര് കോഴ്സാണ്…””

“”എന്ത് ജോലിയാ കിട്ടുക…””

“”അത് നല്ല ജോലി ഒക്കെ കിട്ടും…”””

“””എന്താ അതിന് പേരില്ലേ…””

“””അത് ഫോടോഗ്രഫിയൊക്കെയാണെന്നാ കേട്ടത്….”

സീമ ചെയ്തോണ്ടിരുന്ന പണി അവടെ നിറുത്തി അവൻ്റെ നേരെ തിരിഞ്ഞു.

“””ഫോട്ടോ എട്ത്ത് നടക്കാനാണോ ഇല്ലാത്ത പൈസ മൊടക്കി അവടെ അഡ്മിഷൻ എടുത്ത് തന്നത്…””,””ഇനി അത് ഞാൻ പോയി അച്ഛനോട് പറയണമായിരിക്കും നടക്കൂല മോനെ…””,

സച്ചിൻ്റെ അവസാന പ്രതീക്ഷയും കൈവിട്ട് പോയി.

“”അമ്മാ പ്ലീസ്…””

“”നീ ആ കോഴ്സന്നെ എടുത്തോ പക്ഷേ സെമ്മിന്റെ ഫീ അടക്കാൻ കൈയ്യും നീട്ടി ഇവടെ വരരുത്…””,

“”പിന്നെ..?””

“””പിന്നെന്താ സ്വന്തം ഇണ്ടാക്കി ഫീസടച്ചോളണം…””,””അച്ഛൻ പഠിപ്പിക്കുമ്പൊ അച്ഛൻ പറയണത് കേക്കണ്ടി വരും..””,

സച്ചിന് ഒന്ന് മൂളി തിരികെ മുറിയിലേക്ക് നടന്നു. ഒരു പ്രതീക്ഷയും ഉണ്ടായിട്ടല്ല ചോദിച്ചത് വെറുതേ ഒരു പാഴ് ശ്രമം നടത്തിയതാണ്. അവസാനം കിട്ടിക കോഴ്സ് തന്നെ എടുക്കാമെന്ന് അവൻ തീരുമാനിച്ചു. ആഗ്രഹിച്ചത് കിട്ടിയില്ലങ്കിൽ കിട്ടിയത് വച്ച് തൃപ്തിപ്പെടുക. ഇനി മറ്റൊരു കോഴ്സിന് അഡ്മിഷൻ ഏടുക്കണങ്കിൽ ഏകദേശം ഇരുപതിനായിരം ചിലവുണ്ട്. അതിനായി ഇനി അച്ഛൻ്റെ കൈയ്യിൽ നിന്ന് നയാ പൈസ കിട്ടാൻ പോവുന്നില്ല. കൈയ്യിലാണേൽ ഒറ്റ പൈസയും ഇല്ല അതൊരു വിദൂര സാധ്യതയാണെന്ന് സച്ചിന് ബോധ്യപ്പെട്ടു.

അന്ന് രാത്രി നെടുവീർപ്പോടെ തലയിടയിൽ ചേർന്ന് കണ്ണുകളടച്ചു. ഇനി മൂന്ന് കൊല്ലം എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. നാളെയാണ് അവൻ്റെ ഫസ്റ്റ് ഡേ. First impression is the best impression എന്നാണല്ലോ. 

നിദ്രയുടെ ഏതോയാമത്തിൽ ഇന്ന് കോളേജിൽ വച്ച് കണ്ട മൂക്കുത്തി പെണ്ണ് അവൻ്റെ അബോധ തലത്തിലൂടെ മിന്നിമറഞ്ഞു. ഒരു പ്രത്യേക ആകർഷണവും മനോവികാരവും അവളോട് തോന്നുന്നത് പോലെ. സച്ചിൻ്റെ ഉള്ളൊന്ന് തുടിച്ചു.

തുടരും

രണ്ടാം തീയാട്ട് 

 

 

 

 

 

 

 

 

 

 

Recent Stories

The Author

Sajith

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? 🤔

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..💞
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. ◥ H𝓔ART🅻𝓔SS ◤

    Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com