മോനെ അജു എനിക്കറിയാം ആ വടി നിനക്ക് എന്തു മാത്രം വിലപ്പെട്ടതാണെന്നു കാരണം എനിക്ക് എന്റച്ഛൻ മരണത്തിനു തലേ ദിവസം എനിക്കായി തന്ന അച്ഛന്റെ തന്നെ വാച്ചു ഇന്നും ഞാൻ ഒരു നിധി പോലെ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് അതിനൊരു കെടുപാടുകൾ വരാതെ നോക്കുന്നും ഉണ്ട് ആ എനിക്ക് നിന്റെ വിഷമം ആരെ ക്കാളും മനസ്സിലാകും അതേ പോലെ ഇവൻ എനിക്ക് മകനെ പോലെ ആണ് ഇവൻ ഞാൻ ചിരിച്ചു കണ്ടത് നീ വന്നതിനു ശേഷം ആണ് ആ ഒരു സ്നേഹവും നിന്നോട് എനിക്കുണ്ട് എന്നാലും ഇപ്പൊ ഹോട്ടലു വലിയ പ്രശ്നത്തിലാണ് അതിൽ നിന്ന് എന്നെ രക്ഷിക്കാൻ നിനക്കെ പറ്റൂ എന്റെ ഉൾപ്പടെ ഒരുപാട് പേരുടെ ജീവിതമാണ് ഈ ഹോട്ടൽ നിനക്ക് നല്ലൊരു തീരുമാനം എടുക്കാൻ കഴിയും എന്നു തന്നെ യാണ് എന്റെ വിശ്വാസം
എന്താ ഇക്ക എന്തു പറ്റി തെണ്ടിതിരിഞ്ഞു നടന്ന എന്നെയും ദാ ഇവനെയും ഒക്കെ തെണ്ടി നടക്കാൻ സമ്മതിക്കാതെ ഭഷ്ണവും ആരുടേയും മുമ്പിൽ കൈ നീട്ടാതെ ജീവിക്കാൻ തരത്തിൽ ജോലിയും സമ്പളവും തന്നു ഒരു സഹോദരനെന്നപോലെ നമ്മളെ നോക്കുന്ന ഇക്ക ഞങ്ങളോട് അപേഷിക്കാനോ വേണ്ട ആക്ഞ്ജപിച്ചാൽ മതി അനുസരിക്കാം അതു എന്തായാലും
ഒരു നിമിഷം അവന്റെ വാക്കുകൾ കേട്ട അദ്ദേഹം അവരെ രണ്ടു പേരെയും കെട്ടിപിടിച്ചു സാധാരണ കണ്ടാൽ ചിരിക്കും അല്ലെങ്കിൽ വിഷ് ചെയ്യുമ്പോൾ തിരിച്ചു വിഷ് ചെയ്യും ചിലപ്പോഴൊക്കെ ചില്ലറ സാമ്പത്തിക സഹായം ചെയ്യുമെന്നല്ലാതെ അവരിൽ തന്നോട് ഇത്രക്കും സ്ഥാനം ഉണ്ട് എന്നൊരിക്കലും അദ്ദേഹം കരുതിയിരുന്നില്ല കെട്ടിപിടിച്ചുകൊണ്ട് തന്നെ അദ്ദേഹം വിഷമത്തോടെ ആണെങ്കിലും കാര്യം പറഞ്ഞു
തന്റെ കൈവശം ഇരിക്കുന്ന വടി ഇരിക്കുന്നിടം മുടിയും എന്നും ഹോട്ടെലിൽ ആര് വന്നാലും അവർക്കൊക്കെ പതിയെ പതിയെ പ്രശ്നങ്ങൾ വരും എന്നൊക്കെ ആരോ പറഞ്ഞു പരത്തി ഒന്നാതെ നിന്റെ വടി ഫേമസ് ആണ് അതിന്റെ കൂടെ ഇതും കൂടെ വന്നപ്പോൾ സംഭവം കാട്ടുത്തീ പോലെ പടർന്നു പിടിച്ചു ഇന്ന് തന്നെ എല്ലാദിവസത്തിന്റെയും പകുതിപോലും കളക്ഷൻ കിട്ടീല ഇങ്ങനെ പോയാൽ ഇത് ഞാൻ അടച്ചുപൂട്ടേണ്ടി വരും
എനിക്കാണെങ്കിൽ നിങ്ങളെ പിരിച്ചു വിടാനും പറയാൻ പറ്റണില്ല അതും പറഞ്ഞദ്ദേഹം വിഷമത്തോടെ ഞങ്ങൾ രണ്ടുപേരുടെ മുഖത്തോട്ടും നോക്കി
കാര്യം മനസിലായ എനിക്ക് മനസിലായി ഇതൊക്കെ ആരുടെ പണി ആണെന്ന് എന്നാൽ ഞാൻ കാരണം ഈ വലിയ മനുഷ്യന്റെ ഉപജീവനം നഷ്ടപ്പെടാൻ പാടില്ല അതുകൊണ്ട് ഞാൻ നാളെ തന്നെ ഇവിടുന്ന് പോയ്കൊള്ളാം എന്ന് പറഞ്ഞു
അപ്പൊ ഞാനും വരാം എന്ന് അലിയും ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നോക്കി എങ്കിലും അവനു അതൊന്നും പ്രശ്നമല്ല ഞാൻ എവിടെ പോയാലും അവനും കൂടെ വരും എന്നതിൽ അവൻ ഉറച്ചു നിന്നു അങ്ങനെ വേറെ വഴി ഇല്ലാതെ ഞാനും അവനും അവിടെന്നു ഇറങ്ങി
പക്ഷെ അദ്ദേഹം ഞങ്ങൾക്ക് ഒരു സഹായം ചെയ്തു അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വിട്ടിൽ എനിക്ക് ലൈസൻസ് ഉള്ളതുകൊണ്ട് ഡ്രൈവർ ആയും അവനെ അവിടത്തെ കാര്യസ്ഥാനായും ജോലി അദ്ദേഹം തന്നെ റെഡി ആക്കി തന്നു
വർഷങ്ങൾക്കു അവർ നന്ദൻ & രമാദേവി അവർ അമേരിക്കയിലായിരുന്നു എന്നാൽ 24 വയസ്സുള്ള മകന്റെ ആക്‌സിഡന്റ് മരണത്തെ തുടർന്ന് അവർക്കവിടം വിട്ട് കേരളത്തിൽ തന്നെ വീട് വച്ചു അവിടെ എല്ലാ കാര്യവും വിശ്വസ്ഥരെ ഏല്പിച്ചു ഇവിടെബ്രാഞ്ചു തുടങ്ങി വന്നവർറായിരുന്നു അവർക്കതു ആവിശ്യം ആയിരുന്നു ഓർമകൾ പലപ്പോഴും അങ്ങനെ ആണു വിടാതെ പിന്തുടരും.
അങ്ങനെ ജോലിക്ക് പറ്റിയ ആളെ കുറിച്ച് ഇക്കയോട് ചോദിച്ചപ്പോൾ ആണ് ഞങ്ങളെ കുറിച്ച് അദ്ദേഹം മുഴുവനായും പറഞ്ഞത് അപ്പൊ തന്നെ അവരെ അങ്ങോട്ടേക്ക് വിടാൻ പറയുക ആയിരുന്നു
അങ്ങനെ ഞങ്ങൾ പുതിയ മേച്ചിൽപുറം തേടി അവിടെ എത്തി വീട് എന്ന് പറയുന്നതിനേക്കാൾ ഒരു ബംഗ്ലാവ് എന്ന് പറയുന്നതാവും ശരി കൂടാതെ പശുക്കൾ, കോഴികൾ അങ്ങനെ ഓരോന്നു ഒരു സൈഡിൽ മൊത്തം ഏകദേശം ഒരേക്കറിൽ ഒത്ത നടുക്കാണീ ബംഗ്ലാവ് കുറച്ചാപ്പുറം തെങ്ങും തൊപ്പ് ഉണ്ട് ഒപ്പം കുരുമുളക് കൃഷിയും വേറെ ഇതെല്ലാം അവർ ഒന്നോടെ വാങ്ങിച്ചതാണെന്നു കണ്ടാൽ തന്നെ അറിയാം ഇക്കയിൽ നിന്നു ഇവർ ഇവിടെ പുതിയതാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത് അപ്പൊ പിന്നെ ഈ ഗാർഡൻ, കൃഷി ഇതൊക്കെ റെഡി ആക്കാനുള്ള സമയം ആയിട്ടില്ല കുരുമുളക് ഒക്കെ പറിക്കാൻ പാകത്തിന് നിൽക്കുക ആയിരുന്നു എന്തായാലും അവർക്കീ മുതല് മാത്രം നോക്കി നടത്തിയാൽ തന്നെ ജീവിക്കാൻ ഉള്ളത് കിട്ടും എന്തായാലും ആദ്യം ഇവിടെ വന്നപ്പോൾ ഞാൻ കണ്ടത് ചുറ്റുമതിലോട് കൂടിയ വലിയ ഗേറ്റ് ആണു അകത്തു ചെന്ന് ലൈസൻസ് വെരിഫിക്കേഷൻ okk കഴിഞ്ഞു ഞാനും അലിയും നേരെ ഞങ്ങൾക്ക് തന്ന റൂമിലോട്ട് പോയി ഇങ്ങനെ ജോലിക്ക് വരുന്നവരെ താമസിപ്പിക്കാൻ ഒരു ഔട്ട് ഹൌസ് അവക്കുണ്ടായിരുന്നു എന്നാൽ അതെല്ലാം ഒഴിഞ്ഞു കിടക്കുക ആയിരുന്നു എല്ലാവരും വീട്ടിൽ പോയി വരുക ആണു പതിവ് സെക്യൂരിറ്റിട്ടിക്ക് പുറമെ ഒരു ഒത്ത വലിയ നായയും അവിടെ രാത്രി 9മണിക്ക് ശേഷം അതിനെ തുറന്നു വിടും രാവിലെ 8മണിക്കായിരിക്കും അതിനെ വീണ്ടും കൂട്ടിൽ ഇടുന്നത് സത്യത്തിൽ അതു ഒന്നുമാത്രം മതി തണ്ടും തടിയും ഉള്ള ഒരാളെ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ അത് അവിടത്തെ സാറിന്റെ petഡോഗ് ആണു സാറിന്റെ മകന്റെ ഏറ്റവും ഇഷ്ടപെട്ട അവന്റെ കൈസർ ആണിത് അവർ ഇങ്ങോട്ട് വന്നപ്പോ ഇവനെയും കൂടെ കൂട്ടി ഇവനെ നോക്കാൻ വരെ അവിടെ ആൾ ഉണ്ട്
ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.
ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…
ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ് ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️?
പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ?
ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ?, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം?
കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
സ്നേഹം ❤
ഒരു tail end എഴുതിക്കുടെ??
ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ
?? കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ് ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
സ്നേഹം ❤
കഥ ഒടുവിൽ വന്നു അല്ലേ ??????
Yp bro സ്നേഹം ❤
Avasaana athu vannu, ille?
Nalla flow. Nalla ezhuthu
Pakshe conclusion manassilaayilla.
Somewhere not getting connected
ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
പിന്നെ advice തന്നതിനും കമന്റ് ഇട്ടതിനെല്ലാം താങ്ക്സ് സഹോ
സ്നേഹം ❤
എങ്കിൽ അത് കൂടെ എഴുതിക്കുടെ ?
Bro story vannallo
Yp ഒടുവിൽ വന്നു ബ്രോ
കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
നന്ദി സഹോ
സ്നേഹം ❤