എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ[ഫ്ലോക്കി കട്ടേകാട്] 64

പതിയെ അമ്മയോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിലെ അമർഷം ശിവജയിലും ഞാൻ കണ്ടു തുടങ്ങി…

 

“നിങ്ങൾക്കെന്നെക്കാൾ കാര്യം അമ്മയല്ലേ, ഇപ്പോഴും അമ്മയുടെ വാവായല്ലേ… “

 

അയൽവക്കത്തെ ദമ്പതികളിൽ അടക്കിപ്പിടിച്ച ഈ സംസാരം നിങ്ങൾ ഇടക്കെങ്കിലും കേട്ടു കാണില്ലേ??? അല്ല നമ്മളിൽ പലരും ഇങ്ങനെ പറഞ്ഞു കാണില്ലേ….???

 

ആദ്യമൊന്നും ഇത് കാര്യമായി എടുത്തിരുന്നില്ല…. എന്നാൽ പിന്നീട് എപ്പോഴോ കാര്യങ്ങൾ കൂടുതൽ വഷളായി….

 

തിരിച്ചൊന്നു ചിന്തിച്ചു നോക്കിയാൽ, രണ്ട് പേർക്കും എന്നോടുള്ളത് സ്നേഹമാണ്. ഒന്ന് മകൻ എപ്പോഴും കൂടെ വേണമെന്നുള്ള അമ്മയുടെ സ്നേഹം. മറ്റൊന്ന് തന്റെ പ്രിയതമൻ എപ്പോഴും തന്റേത് മാത്രമാണെന്ന  ഭാര്യയുടെ സ്നേഹം….

 

രണ്ട് പേരും മത്സരിച്ചു സ്നേഹിക്കുകയാണ്…. ആരെയെന്നറിയുമോ????

 

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന,  കഷ്ടപ്പാടുകൾ ഈ രണ്ടു പേരെയും അറിയിക്കാതെ സ്വയം ഉരുകിതീരുന്ന ഈ പാവം യുവാവിനെ. നിങ്ങൾ സ്നേഹിച്ചു പരസ്പരം മത്സരിച്ചു തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുണ്ടാക്കുന്ന വഴക്കിനിടയിൽ തോറ്റു പോകുന്നത്  ഞാനെന്ന ഈ പാവമായിരുന്നു….  എന്റെ ആ തോൽവിയെ മാത്രം നിങ്ങൾ കാണാതെ പോയി !!!!

 

“അവനു വീട്ടുകാരെയും പെണ്ണിനേയും നോക്കാനറിയില്ലന്നെ, അല്ലങ്കിൽ ആ വീട്ടിൽ എന്നും വഴക്കുണ്ടാകുമോ???  അവനൊരു കഴിവില്ലാത്തവനാ “

 

ഈ പറഞ്ഞതും നിങ്ങൾ പലപ്പോഴായി  കേട്ടതല്ലേ????  നിലക്കാത്ത തിരമാല കണക്കെന്നു നിങ്ങൾ വിശ്വസിക്കുന്ന, നിങ്ങൾ നൽകുന്ന ആ സ്നേഹം,  പക്ഷെ പേമാരിയിൽ കുതിച്ചു പൊങ്ങി, ആർത്ഥിരമ്പുന്ന വേലിയേറ്റ തിരയായാണ് എനിക്ക് അനിഭവപ്പെടുന്നത്, ആ തിരയിൽ തുഴയില്ലാത്ത കൊച്ചു വഞ്ചിയായി  മറ്റൊന്നും ചെയ്യാനില്ലാതെ  നിങ്ങൾക്കു മുന്നിൽ  പരസ്പരം കേഴുമ്പോൾ അത് കേൾക്കാൻ ഒരു തവണയെങ്കിക്കും എന്തെ നിങ്ങൾ തയ്യാറായില്ലാ…..

 

9 Comments

  1. Pavam molu ottaykaayillo …. makkale safe aakkathe aathmahathya eppozhayalum beeruthwam aanu….☹️

  2. അമ്മയും ഭാര്യയും പോയി
    അയാളും പോയി
    പക്ഷേ മകള്‍ ,,,,,,,,,,,,,
    അതൊരു ചോദ്യചിഹ്നം ആയല്ലോ ,,,
    അവളുടെ ജീവിതം

  3. ചിന്തിക്കുന്നവനു ദൃഷ്ടാന്തം ഉണ്ട്, സ്നേഹം അത് അധികമായാൽ വിഷം തന്നെ…
    ആത്മരോഷം കൊണ്ട് എഴുതിയ വരികൾ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നിസ്സഹായനായി ഇരിക്കാൻ മാത്രമേ കഴിയു… നല്ല എഴുത്ത്…

  4. മന്നാഡിയാർ

    കണ്ണ് നിറയുന്നു.വളരെ നല്ല കഥ.

  5. മന്നാഡിയാർ

    ????

  6. ❤❤❤❤

  7. ❤❤❤

Comments are closed.