മുൻപ് പറഞ്ഞ യവ്വനം അടുക്കുമ്പോൾ, ചുമലിലെ ഭാരം കൂടുന്ന ഈ പാവങ്ങൾക്കും ചില ആഗ്രഹങ്ങൾ വരും. എന്നും ജോലി കഴിഞ്ഞു വരുമ്പോൾ തനിക്കരികിൽ ഇരുന്നു കുശലം ചോദിക്കാനും, ഒഴിവു ദിവസങ്ങളിൽ എണ്ണയിട്ട് തലയിൽ മസ്സാജ് ചെയ്തു തരാനും, വൈകുന്നേരങ്ങളിൽ തേക്കാത്ത ചുമരുള്ള വീടിന്റെ പൂമുഖത്തു അവളുടെ മടിയിൽ തലവെച്ചു കിടക്കാനും, മനസ്സിന് വിഷമം വരുമ്പോൾ തളരാതെ, വീണുപോവാതിരിക്കാൻ ആശ്വസം വാക്കുകൾ ചൊരിയാനും. നിലാവ് പെയ്യുന്ന രാത്രിയുടെ യാമങ്ങളിൽ സ്നേഹം പങ്കുവെക്കാനും കൂട്ടിനൊരു പെണ്ണ്…
പത്ത് വർഷം മുൻപായിരുന്നു എന്റെ വിവാഹം!
ശിവജ!!!!
“നല്ല കുട്ടിയാ……”
എല്ലാവരും പറഞ്ഞു…. അതേ അവൾക്കൊരു കുറവും ഇല്ലായിരുന്നു. നല്ല കുട്ടി തന്നെ!!!
എന്നെ സ്നേഹിക്കുന്ന നല്ല കുട്ടി…. പെണ്ണുകാണലും കല്യാണവും എല്ലാം പെട്ടന്ന് നടന്നു…. ഒരു വർഷം വളരെ നല്ല രീതിയിൽ ആയിരുന്നു. വല്ലാതെ സ്നേഹിക്കുന്ന ശിവജ. കൂട്ടുകാർക്കെല്ലാം എന്നോട് അസൂയ ആണ്…. അവൾക്കെന്നോടുള്ള സ്നേഹം അങ്ങനെയുള്ളതായിരുന്നു….
പിന്നീട് എവിടെ ആണ് പിഴച്ചത്, എന്താണ് കാരണം!!!!
“അവനെപ്പോഴും ആ പെണ്ണിന്റെ വാലിൽ തൂങ്ങി നടപ്പാണ്. ഇങ്ങനെ ഒരു പെൺകോന്തൻ “
അമ്മയുടെ ഈ വാക്കുകൾ കേട്ടു തുടങ്ങിയാ ആദ്യ നാളുകളിൽ ഞാൻ വല്ല്യ കാര്യമാക്കിയിരുന്നില്ല. അച്ഛൻ മരിച്ച ശേഷം ബാധ്യതകൾ ഓരോന്നായി ചെയ്തു തീർക്കുമ്പോഴും അമ്മക്ക് ഞാൻ അടക്കമുള്ള, കാര്യപ്രാപ്തിയുള്ള മോനായിരുന്നു… എന്നാൽ പിന്നീട് ശിവജയോടൊപ്പം ഒന്ന് പുറത്തു പോയി വന്നാലും, അവൾക്കൊപ്പം ഇരുന്നു കുറച്ചു നേരം സംസാരിച്ചാലും, അമ്മയുടെ കണ്ണിൽ ഞാൻ ഒരു പെങ്കോന്തനായി….
“പാവം വയസ്സായില്ലേ, ഈ കാലത്ത് അമ്മയ്ക്കു, മകൻ കുറച്ചു നേരം കൂടെ ഇരിന്നു സംസാരിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ???? “
Pavam molu ottaykaayillo …. makkale safe aakkathe aathmahathya eppozhayalum beeruthwam aanu….☹️
അമ്മയും ഭാര്യയും പോയി
അയാളും പോയി
പക്ഷേ മകള്‍ ,,,,,,,,,,,,,
അതൊരു ചോദ്യചിഹ്നം ആയല്ലോ ,,,
അവളുടെ ജീവിതം
ചിന്തിക്കുന്നവനു ദൃഷ്ടാന്തം ഉണ്ട്, സ്നേഹം അത് അധികമായാൽ വിഷം തന്നെ…
ആത്മരോഷം കൊണ്ട് എഴുതിയ വരികൾ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നിസ്സഹായനായി ഇരിക്കാൻ മാത്രമേ കഴിയു… നല്ല എഴുത്ത്…
കണ്ണ് നിറയുന്നു.വളരെ നല്ല കഥ.
????
❤❤❤❤
❤❤❤
❣️
♥️♥️