എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75

എന്റെ കഥ നിന്റെ ജീവിതം 3 (ക്ലൈമാക്സ്‌)

Author : Sachin sachi | Previous Part

 

ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇപ്പോ ലക്ഷ്മി ഏത് സമയവും രവിയുടെ കൂടെയാണ്. രവി തന്റെ ഇഷ്ട്ടം അവളോട്‌ പറഞ്ഞില്ല. ഏത് കാര്യത്തിനായാലും അവളെ വഴക്ക് പറയും. അവളോട്‌ സ്‌നേഹത്തോടെ പെരുമാറിയില്ല. എല്ലാവരും അവനെ കുറ്റപ്പെടുത്തുമ്പോൾ അവൾ പറയും. 

 

” എനിക്ക് അറിയാം രവിയേട്ടന് എന്നെ ഒത്തിരി ഇഷ്ട്ടമാണ്. അത് പുറത്ത് കാണിക്കാൻ അറിയില്ല. ” 

 

അങ്ങനെ കോളേജ് ഡേ എത്തി. കോളേജ് മൊത്തം ആഘോഷത്തിൽ. എല്ലാവരും ഓഡിറ്റോറിയത്തിൽ. രവിയും കൂട്ടരും ക്ലാസ്സിൽ. 

 

” അതെ അവളുടെ ഡാൻസ് പ്രോഗ്രാം ഉണ്ട്. ” ശ്രേയ എല്ലാവരോടുമായി പറഞ്ഞു. 

 

” ആരുടെ. ” രവി സംശയത്തോടെ ചോദിച്ചു. 

 

അഞ്ജു അവന്റെ തലക്ക് കൊട്ടി. ” ടാ ലക്ഷ്മിയുടെ. ” 

 

” ബ്രേക്ക് ഡാൻസ് ആണോ. ” ബാലു ചാടിയിറങ്ങി ചോദിച്ചു. 

 

” പോടാ.. ഭരതനാട്യം ആണ്. അതിനവൾക്ക് പ്രൈസ് കിട്ടിയതാ. നിനക്ക് അറിയില്ലെടാ ഇതൊന്നും. ” ശ്രേയ രവിയോട് ചോദിച്ചു. 

 

” ആ എനിക്കറിയില്ല. ” രവി താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. 

 

അഞ്ജു അവനെ പുച്ഛത്തോടെ നോക്കി. ” നിനക്ക് പിന്നെ എന്താ അറിയാവുന്നെ. അവളെ കുറെ വഴക്ക് പറയാൻ അല്ലെ. നീ വരുന്നോ അവളുടെ പ്രോഗ്രാം ആണ് അടുത്തത്. ” അഞ്ജു പോകുവാനായി എഴുന്നേറ്റുകൊണ്ട് രവിയെ നോക്കി ചോദിച്ചു. 

9 Comments

  1. ? sangadayi korachelum snehichu jeevippichoodarnno??

  2. Super!!!
    Ennalum sad ending akkikalayandayirunnu. Athmarthamayi pranayikkunnavare onnippikkamayirunnu….

    Thanks

    1. ജീവിതം പലപ്പോഴും അങ്ങനെ ആണ്

  3. Oh god ! Life is unexpected always athanallo life….? ee part korach emotional aaki nicely done brother ✌

  4. Eth vendiyirunillaa…enikk pande sad story eshtamila…sad aaki kalanju…kannu niranju poyi…adutha oru happy ending story ayitte varavu

    1. RkD വിധി അങ്ങനെ ആണ് നമ്മൾ കരുതുന്നത് ഒന്നും അല്ല നടക്കുക.. നല്ലൊരു stry ആയി വീണ്ടും വരാം.

  5. കൈലാസനാഥൻ

    വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഒറ്റ യടിക്ക് തീർക്കാമായിരുന്നു വെറുതേ മോഹിപ്പിച്ചത് മാത്രം അതോ മോഹിക്കാൻ തോന്നിയവരുടെ കുറ്റമോ ?

    1. ഒന്നും അങ്ങനെ മോഹിക്കരുത്.. അത് നടക്കണം എന്ന് ഇല്ലലോ

Comments are closed.