എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75

 

” ശ്യാം ഒന്ന് വേഗം വിട്. ചോര ഒഴുകികൊണ്ടിരിക്കാ. ഒന്ന് വേഗം വിട്. ” അഞ്ജു ശ്യാമിനോട് പറഞ്ഞു. 

 

ലക്ഷ്മി രവിയുടെ കണ്ണുകൾ തുടച്ചു. ” ഏട്ടാ.. ഏട്ടൻ കര.. കരയരുത്. ഈ ജന്മം.. ന.. നമുക്ക് ഒന്നി.. ഒന്നിക്കാൻ ആയില്ല. ഇനിയും ഒരു ജന്മം ഉണ്ടാകും അന്ന് എന്ത് വ.. വന്നാലും നമ്മൾ ഒ.. ഒന്നിക്കും. ഏട്ടന് വേണ്ടി ഞാ.. ഞാൻ പുനർ.. പുനർജനിച്ചു വരും. അത് വരെ എനിക്കായ് കാത്തിരിക്കില്ലേ. ” ലക്ഷ്മി രവിയോട് ചോദിച്ചു. അവളുടെ മിഴികൾ നിറഞ്ഞു. ശരീരത്തിൽ നിന്നും അപ്പോഴും രക്തം ഒഴുകി കൊണ്ടിരിക്കുന്നു. 

 

രവി അവളുടെ കൈയിൽ പിടിച്ചു. ” അടുത്ത ജന്മം മാത്രം അല്ല ഈ ജന്മവും നീ എന്റേത് മാത്രമാ. ഒരു മരണത്തിനും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല. ” രവി അവളെ ചേർത്ത് പിടിച്ചു. 

 

” എന്നെ ഓർത്ത് വിഷമിക്കരുത്. ജീ.. ജീവിക്കണം നല്ലത് പോലെ ജീവിക്കണം. വേറൊരു വിവാഹം കഴിച്ച് നന്നായി ജീവി.. ക്കണം. രവി.. രവിയേട്ടാ എന്നെ.. എനിക്ക് പേടിയാകുന്നു. എന്റെ.. എന്റെ.. കൈ.. കൈ പിടിക്കോ.. ” ലക്ഷ്മി പേടിയോടെ രവിയോട് പറഞ്ഞു. അവൾ വേദന മൂലം കരയാൻ തുടങ്ങി. രവിയെ കെട്ടിപിടിച്ചു. അവന്റെ മുഖത്ത്‌ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. 

 

രവി അവളുടെ കൈയിൽ മുറുക്കെ പിടിച്ചു. പെട്ടന്ന് അവൾ ഒന്ന് ശ്വാസം വലിച്ചു. ഒന്ന് പിടഞ്ഞു ആ ശരീരം ചലനമറ്റു. വണ്ടി നിന്നു. 

 

രവി അവളുടെ നെറ്റിയിൽ ചുംബിച്ചു. ” അവസാനം ദൈവവും എന്നോട് ക്രൂരത കാണിച്ചു. ടാ പോ.. പോയി നമ്മളെയൊക്കെ വിട്ട് പോയി.. ” അവൻ അവളുടെ ശരീരം കെട്ടിപിടിച്ചു കരഞ്ഞു. 

” കാത്തിരിക്കും ഞാൻ നിനക്ക് വേണ്ടി.. ഈ ജന്മവും ഇനിയുള്ള ജന്മവും. ” 

9 Comments

  1. ? sangadayi korachelum snehichu jeevippichoodarnno??

  2. Super!!!
    Ennalum sad ending akkikalayandayirunnu. Athmarthamayi pranayikkunnavare onnippikkamayirunnu….

    Thanks

    1. ജീവിതം പലപ്പോഴും അങ്ങനെ ആണ്

  3. Oh god ! Life is unexpected always athanallo life….? ee part korach emotional aaki nicely done brother ✌

  4. Eth vendiyirunillaa…enikk pande sad story eshtamila…sad aaki kalanju…kannu niranju poyi…adutha oru happy ending story ayitte varavu

    1. RkD വിധി അങ്ങനെ ആണ് നമ്മൾ കരുതുന്നത് ഒന്നും അല്ല നടക്കുക.. നല്ലൊരു stry ആയി വീണ്ടും വരാം.

  5. കൈലാസനാഥൻ

    വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഒറ്റ യടിക്ക് തീർക്കാമായിരുന്നു വെറുതേ മോഹിപ്പിച്ചത് മാത്രം അതോ മോഹിക്കാൻ തോന്നിയവരുടെ കുറ്റമോ ?

    1. ഒന്നും അങ്ങനെ മോഹിക്കരുത്.. അത് നടക്കണം എന്ന് ഇല്ലലോ

Comments are closed.