ഇല്ലിക്കൽ 1[കഥാനായകൻ] 473

ഉണ്ണികൃഷ്ണൻ: “കേരളത്തിൽ എവിടെ ഒക്കെ പോകാൻ ആണ് പ്ലാൻ?”

ജിത്തു: “വയനാട് കുറച്ചു നാൾ ഉണ്ടാകും പിന്നെ ഹെഡ് ഓഫീസിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് അനൂപ്. പിന്നെ ഒരു ദിവസം അവന്റെ അവിടെ നിൽക്കേണ്ടി വരും.”

ലതിക: “എന്നാ സുഭദ്രയുടെ അവിടെയും ഒന്ന് പോയി വന്നേക്കു.”

കാർത്തു: “അപ്പച്ചിയുടെ എടുത്തു പോകുന്നുണ്ട് അമ്മേ.”

ജിത്തു: “പിന്നെ അനൂപ് ഒരു സ്ഥലത്തും കൂടി പോകാൻ പറഞ്ഞു. ഒരു ക്ലയന്റിനെ കാണാൻ ആണ് പക്ഷെ അവിടെ പോകാൻ ഞങ്ങൾക്ക് അച്ഛന്റെ അനുവാദം വേണം.”

ഉണ്ണികൃഷ്ണൻ: “എവിടേക്ക് ആണ് എന്ന് പറ കേട്ടിട്ട് പറയാം.”

ജിത്തു: “ഇല്ലിക്കൽ ദേശത്തേക്ക്.”

 

ദേവകി: “ഇല്ലിക്കല്ലിലേക്കോ അത് വേണോ മോനെ?”

ജിത്തു: “ഇത് എന്റെ തീരുമാനം അല്ല അമ്മേ കമ്പനി എന്നോട് പറഞ്ഞ കാര്യം ആണ്. എനിക്ക് വേണമെങ്കിൽ നോ പറയാം പക്ഷെ അത് അനൂപിന് പ്രശ്നം ആകും അതുകൊണ്ട് ആണ് ഞാൻ നിങ്ങളുടെ അഭിപ്രായം അറിഞ്ഞാൽ പോകാം എന്ന് വിചാരിച്ചത്.”

ഇതൊക്കെ കേട്ട് ഒന്നും മനസ്സിലാകാത്തത് പോലെ നിൽക്കുക ആയിരുന്നു കാർത്തിക. കാർത്തുവിനോട് ഈ കാര്യം എന്തുകൊണ്ടോണ് ജിത്തു പറഞ്ഞില്ല എന്ന് കാർത്തുവിന് മനസ്സിലായില്ല. അതുപോലെ എന്താണ് ഇല്ലിക്കൽ എന്നും അവിടുത്തെ പ്രശ്നം എന്നും.

ഉണ്ണികൃഷ്ണൻ: “അതുപോട്ടെ ഇല്ലിക്കലിൽ എവിടേക്ക് ആണ് പോകേണ്ടത്.”

സാധാരണ സംസാരിക്കുന്ന രീതിയിൽ നിന്നും ഗൗരവം എറിയുള്ള ഉണ്ണിയുടെ സംസാരം എല്ലാവർക്കും പേടിയും അത്ഭുതവും ആയി. കാരണം അങ്ങനെ ഒരു ഉണ്ണികൃഷ്ണനെ അവർ ആരും കണ്ടിട്ടില്ല.

ജിത്തു: “ഇല്ലിക്കലിൽ ഇല്ലിക്കലിൽ തന്നെ.”

പിന്നെ അവിടെ നിശബ്ദത തളം കെട്ടി. കാർത്തികക്ക് കുറച്ചു പേടി തോന്നി താൻ ഇതുവരെ കാണാത്ത മുഖഭാവത്തിൽ ആയിരുന്നു ഉണ്ണി അച്ഛൻ. ജിത്തുവും അവന്റെ അച്ഛന്റെ മുഖഭാവം ശ്രദ്ധിക്കുക ആയിരുന്നു. സിദ്ധാർത്തന്റെയും ലതികയുടെയും ദേവകിക്കും നല്ല ടെൻഷൻ ഉണ്ട് എന്ന് മനസ്സിലായി കാരണം. ഉണ്ണിയുടെ പ്രതികരണം ആണ് അവർക്ക് പേടി ഉളവാക്കുന്നത്.

കുറച്ചു നേരത്തെ നിശബ്ദതത്തേക്ക് ശേഷം ഉണ്ണി പറഞ്ഞു.

ഉണ്ണി: “നിങ്ങൾ എപ്പോഴാണ് കേരളത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നത്?”

ജിത്തു: “അടുത്ത വീക്കെൻഡ് ആണ് ഉദ്ദേശിക്കുന്നത് അച്ഛാ.”

ഉണ്ണി: “അപ്പോൾ അതിനുമുൻപ് ഞാൻ നിങ്ങളെ വിളിച്ചു അറിയിക്കാം എന്റെ അഭിപ്രായം. പിന്നെ പോകുന്നതിനു തലേ ദിവസം ഇവിടെ വരണം രണ്ടു പേരും. ഇവിടെ നിന്നും പുറപ്പെട്ടാൽ മതി.”

അതും പറഞ്ഞു ഉണ്ണി പുറത്തേക്ക് നടന്നു. അതോടെ എല്ലാവരും ഓരോരോ വഴിക്ക് പോയി. കാർത്തുവും ദേവകിയും ലതികയും അടുക്കളയിലേക്ക് പോയപ്പോൾ. സിദ്ധാർത്താൻ ഉണ്ണിയുടെ പുറകെ പുറത്തേക്ക് നടന്നു. ജിത്തു ആണ് സോഫയിൽ കിടന്നു ആലോചനയിൽ ആയിരുന്നു. അങ്ങനെ കിടന്നു കൊണ്ട് തന്നെ മെല്ലെ മയക്കത്തിലേക്ക് പോയി.

കാർത്തു: “ജിത്തുവേട്ടാ എഴുനേറ്റെ.. ജിത്തുവേട്ടാ..”

കാർത്തികയുടെ വിളിയിൽ ആണ് പിന്നെ ജിത്തു കണ്ണ് തുറന്നത്.

കാർത്തു: “എഴുനേറ്റു ഈ ചായ കുടിച്ചേ. എത്ര നേരമായി ഞാൻ വിളിക്കുന്നു എന്ന് അറിയോ?”

ജിത്തു: “പെട്ടന്ന് ഉറങ്ങി പോയി. അല്ല അച്ഛൻ വന്നോ?”

20 Comments

  1. അടുത്ത പാർട്ട്‌ വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.

    1. കഥാനായകൻ

      കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.

  2. സുദർശനൻ

    നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാനായകൻ

      Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.

      Thank You ❣️

  3. തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤

    1. കഥാനായകൻ

      Thank You ❣️

  4. നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.

    1. കഥാനായകൻ

      ഒരിക്കലും നിർത്തി പോകില്ല ❣️

  5. സൂപ്പർ

    1. കഥാനായകൻ

      Thank You ❣️

  6. Great start bro.. adutha partinu vendi kathirikkunnu

    1. കഥാനായകൻ

      Thank You ❣️

    1. കഥാനായകൻ

      Thank You ❣️

  7. Nice start

    1. കഥാനായകൻ

      Thank You ❣️

    2. നല്ല തുടക്കം
      ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്

      1. കഥാനായകൻ

        ഒരിക്കലും നിർത്തി പോകില്ല ❣️

        1. Thanks

Comments are closed.