ജിത്തു: “അതെ അമ്മേ ചിലർ അങ്ങനെ ആണ് തല്ല് ഇരന്നു മേടിക്കും അത് ചിലപ്പോൾ മുരിങ്ങക്കായ കൊണ്ടും കിട്ടും.”
അതുംകൂടി കേട്ടത്തോടെ കാർത്തു കഴിച്ചുകൊണ്ട് ഇരിക്കുക ആണ് എന്ന് പോലും ഓർക്കാതെ അവനെ പിച്ചാനും അടിക്കാനും മാന്താനും തുടങ്ങി.
കാർത്തു: “എടാ ദുഷ്ടാ എന്നെ പറ്റിച്ചു കൊണ്ട് അടിയും മേടിച്ചു തന്നു ഇരുന്നു എന്നെ കളിയാക്കുന്നോ.”
അടി കൊടുക്കുന്നതിന്നു ഇടയിൽ അവൾ പറഞ്ഞു പക്ഷെ മുഴുവൻ ആക്കാൻ പറ്റിയില്ല നേരത്തെ കിട്ടിയ സ്ഥലത്ത് തന്നെ ഈ തവണയും കാർത്തുവിന് അടി കിട്ടി. ഈ തവണ മുരിങ്ങക്കായ ആയിരുന്നില്ല പകരം ലതികമ്മയുടെ കൈ ആയിരുന്നു എന്ന് മാത്രം.
കാർത്തു: “അയ്യോ അമ്മേ തല്ലല്ലേ.”
ലതിക: “നിനക്ക് എന്താ പ്രാന്ത് ആണോ കൊച്ചേ വെറുതെ ചെറുക്കനെ തല്ലുന്നത്.”
കാർത്തു: “ഓഹ് ഒരു പാവം ചെറുക്കൻ. ആ പാവം ചെറുക്കൻ കാരണം എനിക്ക് ഇത് രണ്ടാമത്തെ അടി ആണ് കിട്ടുന്നത്.”
ജിത്തു ഇരുന്ന് ചിരിക്കുന്നത് കണ്ടപ്പോൾ വീണ്ടും അവൾക്ക് ദേഷ്യം കയറി.
സിദ്ധാർത്തൻ : “നിങ്ങളുടെ കുട്ടി കളി ഇപ്പോഴും മാറിയിട്ടില്ലേ? മോളേ പറ എന്താ സംഭവം.”
കാർത്തു ജിത്തുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് രാവിലെ കിട്ടിയ തല്ലിന്റെ കാര്യം പറഞ്ഞു. ജിത്തു ഇതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് ഇഡലി കഴിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു. സംഭവം പറഞ്ഞു കഴിഞ്ഞതും
ലതികയും സിദ്ധാർത്തനും ചിരിച്ചു. അതും കൂടി കണ്ടത്തോടെ അവൾ ദേഷ്യം കൊണ്ട് എഴുനേറ്റു പോയി.
ലതിക: “എടി കഴിച്ചിട്ട് എഴുന്നേറ്റു പോടി.”
കാർത്തു: “അത് മോനെ തെറ്റിച്ചോ എന്നിക്ക് വേണ്ട.”
ജിത്തു: “അവൾക്ക് വിശക്കുമ്പോൾ വന്നു കഴിച്ചോളും അമ്മേ.”
അതിനുശേഷം അവർ ഓരോന്ന് പറഞ്ഞു ഇരുന്നു. ഉച്ചക്ക് എല്ലാവരും ഒരുമിച്ചു ഇരുന്ന് ജിത്തുവിന്റെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിച്ചു.
അതിനുശേഷം എല്ലാവരും ഇരുന്ന് സംസാരിക്കുമ്പോൾ ആണ് ജിത്തുവിന് തോന്നിയത് ഇതാണ് കറക്റ്റ് സമയം എന്ന്.
ജിത്തു: “അതെ എല്ലാവരോടും എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.”
എല്ലാവരും പെട്ടന്ന് നിശബ്ദരായി ജിത്തുവിനെ നോക്കി.
ജിത്തു: “ഞാനും കാർത്തുവും രണ്ടാഴ്ച്ചക്ക് കേരളത്തിൽ പോയി വന്നാലോ എന്ന് ആലോചിക്കുന്നുണ്ട്. ലീവ് ഓഫീസിൽ നിന്നും കിട്ടും പക്ഷെ നിങ്ങളുടെ അഭിപ്രായം അറിയാതെ പോകാൻ പറ്റില്ലല്ലോ.”
സിദ്ധാർത്തൻ: “എപ്പോഴാ നിങ്ങൾ പോകാൻ പ്ലാൻ ചെയ്യുന്നത്?”
ജിത്തു: “അടുത്ത വീക്കെൻഡ് ആണ് ഉദ്ദേശിക്കുന്നത്.”
അടുത്ത പാർട്ട് വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.
കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.
നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ് ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.
Thank You ❣️
തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤
Thank You ❣️
നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.
ഒരിക്കലും നിർത്തി പോകില്ല ❣️
സൂപ്പർ
Ok
Thank You ❣️
Great start bro.. adutha partinu vendi kathirikkunnu
Thank You ❣️
Gd
Thank You ❣️
Nice start
Thank You ❣️
നല്ല തുടക്കം
ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്
ഒരിക്കലും നിർത്തി പോകില്ല ❣️
Thanks