ഇല്ലിക്കൽ 1[കഥാനായകൻ] 473

ജിത്തു: “എടി പൊട്ടികാളി നി കിടന്നു ചിണുങ്ങാതെ കിടന്നു ഉറങ്ങാൻ നോക്ക് നാളെ രാവിലെ വീട്ടിൽ പോകാൻ ഉള്ളതാ.”

ജിത്തു കാർത്തികയും അങ്ങനെ പല കാര്യങ്ങളും പറഞ്ഞു കിടന്നു ഉറങ്ങി. അടുത്ത ദിവസം വീട്ടിൽ പോകാൻ ഉള്ള അതിയായ ആഗ്രഹം കാരണം രണ്ടു പേരും നേരത്തെ എഴുനേറ്റു ഫ്രഷ് ആയി കാറിൽ കയറി യാത്ര ആരംഭിച്ചു.

ജിത്തു: “നി നാളത്തേക്ക് ഇട്ടോണ്ട് വരാൻ ഉള്ള ഡ്രസ്സ്‌ എടുത്തോ?”

കാർത്തു: “അതൊക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട് ജിത്തൂവേട്ടാ.”

ജിത്തു: “അതെ നാളെ നമ്മൾ നേരിട്ട് ഓഫീസിലേക്ക് ആണ് പോകുന്നത്. ഒരു ആഴ്ച കൊണ്ട് വർക്ക്‌ ഒക്കെ ഏല്പിച്ചിട്ട് വേണം നാട്ടിലേക്ക് പോകാൻ.”

കാർത്തു: “അതൊക്കെ നമ്മുക്ക് ശരിയാക്കാം ജിത്തൂവേട്ടാ പിന്നെ നാട്ടിൽ പോകുമ്പോൾ അപ്പച്ചിയുടെ വീട്ടിൽ ഒരു ദിവസമെങ്കിലും നിൽക്കേണ്ടി വരും.”

ജിത്തു: “അതൊക്കെ നമ്മുക്ക് നോക്കാം കാർത്തു. ആദ്യം ഈ കാര്യം അച്ഛനമ്മമാരോട് പറയണം.”

കാർത്തു: “അത് ശരിയാ. എന്തായാലും അവരോട് പറഞ്ഞിട്ട് മതി നമ്മുടെ യാത്ര.”

രാവിലെ ആയത് കൊണ്ട് അതികം ബ്ലോക്ക്‌ ഇല്ലാതെ അവർ വീട്ടിൽ എത്തി. അവർ കാർ ആദ്യം കാർത്തികയുടെ വീട്ടിൽ കയറ്റി പാർക്ക് ചെയ്തു. പുറത്ത് നിന്ന് നോക്കുമ്പോൾ ചെറിയ വീട് ആണെങ്കിലും അത്യാവശ്യം നല്ല സൗകര്യം ഉള്ള വീട് തന്നെ ആണ് കാർത്തികയുടെ.

ആ വീടിന്റെ തൊട്ട് അടുത്തുള്ള വീട് തന്നെ ആണ് ജിത്തുവിന്റെ. കാർത്തികയുടെ വീട് പോലെ തന്നെ ആണ് ജിത്തുവിന്റെയും. വണ്ടിയുടെ സൗണ്ട് കേട്ടു ലതികമ്മ പുറത്തേക്ക് വന്നു. മക്കളെ കണ്ടപ്പോൾ അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. കാർത്തിക ഓടി വന്നു അമ്മയെ കെട്ടി പിടിച്ചു.

ലതിക: “ഇത് എന്താ മക്കളേ വിളിച്ചു ഒന്നും പറയാതെ ഉള്ള വരവ്?”

അത് കേട്ടപ്പോൾ തന്നെ ജിത്തു കാർത്തികയെ കണ്ണുരുട്ടി.

കാർത്തു: “അത് എന്റെ അമ്മക്കുട്ടിക്ക് സർപ്രൈസ് തരാൻ വേണ്ടി അല്ലെ.”

അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ അവൾ ചാടി കയറി പറഞ്ഞു. വണ്ടിയിൽ നിന്നും ബാഗും എടുത്തു വന്ന ജിത്തു അവളുടെ തലയിൽ കിഴുക്കി.

ജിത്തു: “അവൾ മറന്നു പോയതാ അമ്മേ എന്നിട്ട് അവളുടെ ഒരു സർപ്രൈസ്. ഞാൻ ഇന്നലെ വൈകുന്നേരം തൊട്ട് പറഞ്ഞതാ വിളിച്ചു പറയാൻ.”

ലതിക: “അതുപോട്ടെ ഇനി രണ്ടും അതിന്റെ പേരിൽ തല്ല് പിടിക്കണ്ട. വേഗം ഫ്രഷ് ആയി വാ ഭക്ഷണം റെഡി ആക്കാം.”

20 Comments

  1. അടുത്ത പാർട്ട്‌ വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.

    1. കഥാനായകൻ

      കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.

  2. സുദർശനൻ

    നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാനായകൻ

      Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.

      Thank You ❣️

  3. തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤

    1. കഥാനായകൻ

      Thank You ❣️

  4. നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.

    1. കഥാനായകൻ

      ഒരിക്കലും നിർത്തി പോകില്ല ❣️

  5. സൂപ്പർ

    1. കഥാനായകൻ

      Thank You ❣️

  6. Great start bro.. adutha partinu vendi kathirikkunnu

    1. കഥാനായകൻ

      Thank You ❣️

    1. കഥാനായകൻ

      Thank You ❣️

  7. Nice start

    1. കഥാനായകൻ

      Thank You ❣️

    2. നല്ല തുടക്കം
      ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്

      1. കഥാനായകൻ

        ഒരിക്കലും നിർത്തി പോകില്ല ❣️

        1. Thanks

Comments are closed.