രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും ജിത്തു ഫോൺ എടുത്തു സിഎംഒ എന്ന നമ്പറിലേക്ക് വിളിച്ചു.
ജിത്തു: “ഹലോ സാർ.”
സിഎംഒ: “പ്ഭാ… കള്ള പന്നി നി എന്ന് മുതൽ ആണ് എന്നെ സാർ എന്ന് വിളിക്കാൻ തുടങ്ങിയത്? കള്ള പന്നി.”
ജിത്തു: “അളിയാ അനൂപേ തെറി വിളിക്കല്ലേ ഒരു ഒഫീഷ്യൽ കാര്യം വിളിച്ചു അറിയിക്കാൻ ആയത് കൊണ്ടാണ് അങ്ങനെ വിളിച്ചത്.”
അനൂപ്: “എന്ത് ഒഫീഷ്യലും കാര്യം ആയാലും നേരിട്ട് അല്ലാതെ എന്നെ ഫോണിൽ ഇതുപോലെ ഒക്കെ വിളിച്ചാൽ ഞാൻ നല്ല ഭരണി പാട്ട് കേൾപ്പിക്കും അറിയാലോ എന്നെ കൊടുങ്ങല്ലൂർ കാരനാ ഞാൻ.”
ജിത്തു: “വിട് അളിയാ അതെ എന്ത് പറയുന്നു നിന്റെ ശ്രീമതി dr. അമൃത അനൂപ് അതുപോലെ കൊച്ചു അനൂപും?”
അനൂപ്: “അവൾ കോളേജിൽ പോയി തുടങ്ങിയിട്ടില്ല മോന്റെ കാര്യങ്ങൾ നോക്കി ഇരിപ്പ് ആണ് പരിപാടി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞാലും അവൾക്ക് എന്നെ വിശ്വാസം ഇല്ല. പിന്നെ മോൻ ഇപ്പോൾ കുറുമ്പും കാട്ടി ഇവിടെ ഒക്കെ നടക്കുന്നുണ്ട്. അതുപോട്ടെ നിന്റെ ശ്രീമതി എന്ത് പറയുന്നു അതുപോലെ അച്ഛനും അമ്മയ്ക്കും സുഖം അല്ലെ?”
ജിത്തു: “ആഹാ അവൾക്കും സുഖം തന്നെ നിന്റെ സഹായം കൊണ്ട് ഞങ്ങൾക്ക് ഇപ്പോൾ ഒരു പ്രശ്നവും ഇല്ലാതെ സുഖമായി ജീവിക്കാൻ പറ്റുന്നു. അച്ഛനെയും അമ്മയെയും നാളെ പോയി കാണണം വിളിക്കുമ്പോൾ ഒക്കെ കുഴപ്പമില്ല എന്നൊക്ക പറയും പക്ഷെ നേരിട്ട് പോയി കണ്ടില്ലെങ്കിൽ ഒരു മനസ്സമാധാനം ഇല്ല.”
അനൂപ്: “ടാ പന്നി നിന്നോട് അല്ലെ ഇങ്ങനത്തെ ഫോർമാലിറ്റി ഒന്നും കാണിക്കരുത് എന്ന് പറഞ്ഞിട്ടുള്ളത്. അവന്റെ.. എന്നെ കൊണ്ട് കൂടുതൽ പറയപ്പിക്കരുത്.”
ജിത്തു: “ടാ തെറി വിളിക്കല്ലേ അളിയാ ഇനി ഞാൻ ഒന്നും പറയില്ല.”
അനൂപ്: “അങ്ങനെ ആയാൽ നിന്നക്ക് കൊള്ളാം അല്ല നി എന്തോ ഒഫീഷ്യൽ കാര്യം എന്ന് പറഞ്ഞല്ലോ എന്താണ് സംഭവം?”
ജിത്തു: “അളിയാ പറയാൻ മറന്നു ഞാനും കാർത്തുവും കുറച്ചു നാൾ ലീവ് എടുത്തു നാട്ടിൽ വരാൻ ആലോചിക്കുക ആണ്. അപ്പോൾ ലീവ് കിട്ടാൻ വല്ല സാധ്യത ഉണ്ടോ എന്ന് അറിയാനാ.”
അനൂപ്: “നി ഒരു കാര്യം ചെയ്യൂ ഏകദേശം എത്ര ദിവസത്തെ ലീവ് ആണ് എന്ന് വച്ചു ഒരു മെയിൽ മെൽവിന് അയച്ചേക്കു എനിക്ക് സിസി വച്ചാൽ മതി. ഞാൻ അവനോട് പറഞ്ഞോളാം.”
ജിത്തു: “ഓക്കേ ടാ അളിയാ ഇനി നന്ദി പറഞ്ഞാൽ നി എന്റെ തന്തക്ക് വിളിക്കും എന്ന് അറിയാവുന്നത് കൊണ്ട് പറയുന്നില്ല. ഞാൻ മെയിൽ അയച്ചിട്ട് നിനക്ക് മെസ്സേജ് ചെയ്യാം.”
അനൂപ്: “അപ്പോൾ ആർഷദീപ് നോട് തത്കാലം ഇൻചാർജ് കൊടുത്തേക്ക്. പിന്നെ നാട്ടിൽ വരുമ്പോൾ ഒരു ദിവസം കൊച്ചി ഹെഡ് ഓഫീസിൽ വരണം മെൽവിൻ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട് അതുപോലെ ഉച്ചക്ക് ഫുഡ് ഒക്കെ വീട്ടിൽ നിന്നും കഴിച്ചിട്ട് പോയാൽ മതി.”
ജിത്തു: “ശരി ഇനി വരാതെ ഇരുന്നാൽ ജോലി പോയാലോ അതുകൊണ്ട് വരാം.”
അനൂപ്: “മോൻ ഇന്ന് എന്റെ വായയിൽ നിന്നും കേൾക്കാൻ വേണ്ടി ആണോ വിളിച്ചത്. എന്തായാലും നി വാ അപ്പോൾ നേരിട്ട് കാണാം.”
ജിത്തു: “ശരിക്കും അളിയാ ഗുഡ് നൈറ്റ്.”
അനൂപ്: “ഗുഡ് നൈറ്റ് അളിയാ.”
അടുത്ത പാർട്ട് വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.
കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.
നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ് ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.
Thank You ❣️
തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤
Thank You ❣️
നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.
ഒരിക്കലും നിർത്തി പോകില്ല ❣️
സൂപ്പർ
Ok
Thank You ❣️
Great start bro.. adutha partinu vendi kathirikkunnu
Thank You ❣️
Gd
Thank You ❣️
Nice start
Thank You ❣️
നല്ല തുടക്കം
ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്
ഒരിക്കലും നിർത്തി പോകില്ല ❣️
Thanks