ഇല്ലിക്കൽ 1[കഥാനായകൻ] 472

ജിത്തു കാർത്തുവിനോട് ബാക്കി പാക്കിങ് ചെയ്യാൻ ഏല്പിച്ചു ഉണ്ണിയുടെ കൂടെ പോയി. കുറച്ചു ദൂരം നടന്നിട്ടും രണ്ടു പേരും ഒന്നും മിണ്ടിയില്ല.

ഉണ്ണി: “നിങ്ങൾ അവിടെ എത്തിയിട്ട് എങ്ങനെ ആണ് പോകുന്നത്?”

ജിത്തു: “അച്ഛാ അവിടെ ട്രെയിൻ ഇറങ്ങുമ്പോൾ തന്നെ നമ്മളെ പിക്ക് ചെയ്യാൻ ആളെ അനൂപ് ഏർപ്പാട് ആക്കിയിട്ടുണ്ട്. പിന്നെ അവൻ റൂമും എല്ലാം ഏർപ്പാട് ആക്കിയിട്ടുണ്ട് എന്നാണ് പറഞ്ഞത്.”

ഉണ്ണി: “അപ്പോൾ കുഴപ്പമില്ല. പിന്നെ നി ചോദിച്ചതിന് മറുപടി വേണ്ടേ? നിങ്ങൾ അവിടെ പോകുന്നതിന് ഞാൻ എതിർ നിൽക്കുന്നില്ല പക്ഷെ ഒരു കാരണവശാലും എന്റെ വീട്ടുമ്പേര് അവിടെ ആരോടും പറയരുത്. അത് പറഞ്ഞാൽ നിങ്ങളുടെ ജീവന് പോലും അത് ഹാനി ആയി മാറും.”

ജിത്തു: “എനിക്ക് അറിയില്ലേ അച്ഛാ അതൊക്കെ ഞാൻ ഒരിക്കലും എന്റെ പേർസണൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പോകില്ല പോരെ.”

ഉണ്ണി: “അത് മതി എന്നാ നമ്മുക്ക് തിരിച്ചു വീട്ടിലേക്ക് പോയാലോ?”

അതിനു സമ്മതം മൂളി അവർ തിരിച്ചു വീട്ടിലേക്ക് നടന്നു.

പാക്കിങ് എല്ലാം കഴിഞ്ഞ ശേഷം അവർ രണ്ടുപേരും റെഡി ആയി. അവരെ സ്റ്റേഷനിൽ ആക്കാൻ രണ്ടു അച്ഛന്മാരും കൂടി ഉണ്ടായിരുന്നു. കാർ ഓടിച്ചിരുന്നത് ഉണ്ണി ആയിരുന്നു. അവർ സ്റ്റേഷനിൽ എത്തി അധിക നേരം കാത്തുനിൽക്കാതെ തന്നെ അവർക്ക് ട്രെയിൻ കിട്ടി. എസി കമ്പാർട്മെന്റിൽ അവരുടെ സീറ്റുകളിൽ ബാഗുകൾ വച്ച ശേഷം തിരിച്ചു ഇറങ്ങുമ്പോൾ ഉണ്ണി വീണ്ടും ജിത്തുവിനോട് ആ കാര്യം ഓർമിപ്പിച്ചു. ജിത്തു അതിന് തലയാട്ടി സമ്മതിച്ചു. അവർ ട്രെയിൻ നീങ്ങുന്നത് വരെ അവരോട് സംസാരിച്ചു ഓരോന്നു ഓർമപ്പെടുത്തി.

ട്രെയിൻ പുറപ്പെട്ടത്തോടെ അവരോടു യാത്ര പറഞ്ഞു രണ്ടു പേരും അവരുടെ സീറ്റുകളിൽ വന്നിരുന്നു.

കാർത്തു: “എന്താണ് അച്ഛൻ ഇടക്ക് ഇടക്ക് മറക്കരുത് എന്ന് പറഞ്ഞത്?”

ജിത്തു: “അത് ഇല്ലിക്കലിനെ പറ്റി ആണ്.”

20 Comments

  1. അടുത്ത പാർട്ട്‌ വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.

    1. കഥാനായകൻ

      കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.

  2. സുദർശനൻ

    നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാനായകൻ

      Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.

      Thank You ❣️

  3. തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤

    1. കഥാനായകൻ

      Thank You ❣️

  4. നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.

    1. കഥാനായകൻ

      ഒരിക്കലും നിർത്തി പോകില്ല ❣️

  5. സൂപ്പർ

    1. കഥാനായകൻ

      Thank You ❣️

  6. Great start bro.. adutha partinu vendi kathirikkunnu

    1. കഥാനായകൻ

      Thank You ❣️

    1. കഥാനായകൻ

      Thank You ❣️

  7. Nice start

    1. കഥാനായകൻ

      Thank You ❣️

    2. നല്ല തുടക്കം
      ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്

      1. കഥാനായകൻ

        ഒരിക്കലും നിർത്തി പോകില്ല ❣️

        1. Thanks

Comments are closed.