ഇല്ലിക്കൽ 1
Author :കഥാനായകൻ
“ജിത്തുവേട്ടാ നമ്മുക്ക് കുറച്ചു നാൾ എവിടെയെങ്കിലും മാറി നിൽക്കാം എനിക്ക് മടുത്തു ഈ ജോലിയും ഫ്ലാറ്റും മാത്രമുള്ള ജീവിതം. നമ്മുക്ക് നാട്ടിലേക്ക് പോയാലോ ഒരു വെക്കേഷൻ പോലെ കുറച്ചു നാൾ അവിടെ കഴിഞ്ഞു തിരിച്ചു വരാം.”
തിരക്കുള്ള ഹൈദരാബാദ് നഗരത്തിൽ കാറിൽ വന്നു കൊണ്ട് ഇരിക്കുക ആണ് അഭിജിത്ത് എന്ന ജിത്തുവും അവന്റെ സഹധർമിണി കാർത്തികയും. അവിടെ ഉള്ള 3M ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ ഹൈദരാബാദ് റീജിയൺ ഓഫീസ് ഇൻചാർജ് ആണ് ജിത്തുവിന് അവനെ അസ്സിസ്റ്റ് ചെയ്യുന്ന ജോലി തന്നെ ആണ് കാർത്തിക്കകും.
ജിത്തു : “അങ്ങനെ പെട്ടന്ന് ഒക്കെ പോകാൻ പറ്റോ കാർത്തു ഓഫീസിലെ പണി മുഴുവൻ അവതാളത്തിൽ ആകില്ലേ?”
കാർത്തിക: “ജിത്തുവേട്ടാ അനൂപ് സാർ ജിത്തുവേട്ടന്റെ കൂട്ടുകാരൻ അല്ലെ. അപ്പോൾ ജിത്തൂവേട്ടൻ പറഞ്ഞാൽ കുറച്ചു നാളത്തേക്ക് നമ്മുക്ക് ലീവ് കിട്ടില്ലേ.”
വണ്ടി ഓടിക്കുന്ന ജിത്തുവിനെ കൊണ്ട് എങ്ങനെ എങ്കിലും ലീവ് എടുപ്പിക്കാൻ വേണ്ടി പരമാവധി ശ്രമിക്കുക ആണ് കാർത്തിക.
ജിത്തു : “കാർത്തു ഞാൻ എങ്ങനെയാ അവനോട് ചോദിക്കുക. അവന്റെ ഒറ്റ ആളുടെ വിശ്വാസത്തിൽ ആണ് നമ്മുക്ക് ഈ റീജിയണിന്റെ ഇൻചാർജ് തന്നെ തരുന്നത്. അങ്ങനെ ഉള്ള ആളെ എങ്ങനെ നമ്മുടെ ആവിശ്യം പറഞ്ഞു വീണ്ടും ബുദ്ധിമുട്ടിക്കാൻ പറ്റും?”
കാർത്തിക: “ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ജിത്തുവേട്ടന് ഞാൻ പറഞ്ഞത് ഒന്നും കേൾക്കാൻ സൗകര്യമില്ലല്ലോ?”
ജിത്തു: “കാർത്തു നി എന്റെ കയ്യിൽ നിന്നും മേടിക്കും. ശരി ഞാൻ അവനെ വിളിച്ചു ചോദിക്കാം പോരെ?”
വണ്ടി ഓടിക്കുന്ന ജിത്തു അവളെ നോക്കി കടുപ്പിച്ചു പറഞ്ഞു എങ്കിലും അവൾ അവനെ കെട്ടിപിടിച്ചു കൊണ്ട് അവന്റെ കവളിൽ അവളുടെ സന്തോഷം കൊണ്ട് ഒരു ചെറു ചുംബനം കൊടുത്തു. എന്നിട്ട് ഗിയറിൽ വച്ചിട്ടുള്ള കൈ കോർത്തു ഷോൾഡറിൽ ചാരി ഇരുന്നു.
കാർത്തിക: “എനിക്ക് അറിയാലോ ജിത്തുവേട്ടൻ എന്റെ ആഗ്രഹം എല്ലാം സാധിച്ചു തരും എന്ന്.”
ജിത്തു: “നി അങ്ങനെ അല്ലല്ലോ നേരത്തെ പറഞ്ഞത് കൂടുതൽ സോപ്പ് ഇടണ്ട കേട്ടോ. നാളെ നമ്മുക്ക് അച്ഛനമ്മമാരെ കാണാൻ പോയാലോ?”
കാർത്തിക: “നമ്മുക്ക് നാളെ രാവിലെ തന്നെ പോകാം ജിത്തുവേട്ടാ നാളെ മുഴുവൻ അവിടെ ചെലവഴിക്കാം. എന്നിട്ട് തിങ്കളാഴ്ച രാവിലെ നേരെ ഓഫീസിലേക്ക് വന്നാൽ മതിയല്ലോ.”
ജിത്തു : “ശരി അങ്ങനെയാക്കാം.”
അപ്പോഴേക്കും വണ്ടി അവരുടെ ഫ്ലാറ്റിലേക്ക് കയറി. അവരുടെ കാറിൽ നിന്നും ഇറങ്ങി അവർ ഫ്ലാറ്റിലേക്ക് കയറി. അവരുടെ അച്ഛനമ്മമാർ സെക്കന്ദരാബാദിൽ രണ്ട് ചെറിയ വീടുകളിൽ ആണ് താമസം. രണ്ടു വീടുകളും തൊട്ട് അടുത്ത് ആണെങ്കിലും ജിത്തുവും കാർത്തുവും വന്നാൽ അവർ എല്ലാവരും ഒരു വീട്ടിൽ ആണ് താമസിക്കുക.
ജിത്തുവിന്റെ അച്ഛന്റെ പേര് ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നും അമ്മയുടെ പേര് ദേവകി എന്നും ആണ്. കാർത്തികയുടെ അച്ഛന്റെ പേര് സിദ്ധാർത്തൻ എന്നും അമ്മയുടെ പേര് ലതിക എന്നും ആണ്. ഉണ്ണികൃഷ്ണനും സിദ്ധാർത്തനും വലിയ കൂട്ടുകാർ ആണ് അവർ ഒരുമിച്ചു ജോലി ചെയ്തവരും കൂടി ആണ്. ഇപ്പോൾ രണ്ടു പേരും പെൻഷൻ ആയി വീട്ടിൽ സ്വസ്ഥം ആയി ഇരിക്കുന്നു. ജിത്തുവും കാർത്തികയും ഒരുമിച്ചു കളിച്ചു വളർന്നവർ ആയിരുന്നു എങ്കിലും അവരുടെ കല്യാണം തികച്ചും അറേഞ്ച് മാര്യേജ് തന്നെ ആയിരുന്നു. ഒരിക്കലും അവരുടെ ആ കൂട്ടുകെട്ടിൽ പ്രണയം കയറി വന്നില്ല പക്ഷെ അവർ അവരുടെ മാതാപിതാക്കൾ എടുത്ത തീരുമാനം എതിർത്തില്ല.
അടുത്ത പാർട്ട് വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.
കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.
നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ് ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.
Thank You ❣️
തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤
Thank You ❣️
നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.
ഒരിക്കലും നിർത്തി പോകില്ല ❣️
സൂപ്പർ
Ok
Thank You ❣️
Great start bro.. adutha partinu vendi kathirikkunnu
Thank You ❣️
Gd
Thank You ❣️
Nice start
Thank You ❣️
നല്ല തുടക്കം
ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്
ഒരിക്കലും നിർത്തി പോകില്ല ❣️
Thanks