ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

“അവർക്ക് നമ്മളെ കണ്ടുപിടിക്കാൻ പറ്റില്ല മോളെ, നമ്മളിലേക്കുള്ള വഴി അവർക്ക് തുറന്ന് കിട്ടണം എങ്കിൽ അത് സത്യന്റെ വായിൽ നിന്ന് മാത്രമായിരിക്കും. സ്വന്തം കുഴി തോണ്ടിക്കൊണ്ട് അയാൾ അത് ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ… പിന്നെ ഉള്ളത് പോലീസ് കണ്ട് പിടിച്ചത് വച്ച് ഇതൊക്കെ ചെയ്തത് നമ്മൾ ആണെന്ന് സത്യന് മനസ്സിലായാൽ… അങ്ങനെ മനസ്സിലായാൽ ഞാൻ ആദ്യം പറഞ്ഞത് തന്നെ സംഭവിക്കും… സത്യന് മുൻപേ നമ്മൾ പരലോകം പുൽകും”

“ചേട്ടാ… ”

“ഏയ്യ്… അങ്ങനെ ഒന്നും സംഭവിക്കില്ല മോളെ. നീ ഇപ്പൊ സമാധാനമായി കിടന്നുറങ്ങു…”

“ശരി ചേട്ടാ..”

അവൾ കാൾ കട്ട്‌ ചെയ്ത് ഫോണിൽ ഗാലറി ഓപ്പൺ ആക്കി, ഏട്ടൻ എന്ന് സേവ് ചെയ്തിരിക്കുന്ന ഫോൾഡറിൽ നിന്നും ഫോട്ടോസ് ഓരോന്നായി കണ്ടു തുടങ്ങി. ഓരോ ഫോട്ടോസും മാറുന്നതിനൊപ്പം അവളുടെ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീരിന്റെ അളവും കൂടിക്കൊണ്ടിരുന്നു

♦️♦️♦️♦️♦️

മരക്കാർ പറഞ്ഞത് പ്രകാരം ഡോക്ടർ ഗോപകുമാറിന്റെ ഫാമിലിയെ കണ്ടതിനു ശേഷം തിരികെ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു ദേവൻ

ഗോപകുമാറിന്റെ വീട്ടിൽ നിന്നും പ്രതീക്ഷിച്ചത് പോലെയുള്ള ഒരു വിവരങ്ങളും കിട്ടാത്തതിൽ ഉള്ള നിരാശ അവന്റെ മുഖത്തു പ്രകടമായിരുന്നു.

ദേവൻ ഒരിക്കൽക്കൂടി ഗോപകുമാറിന്റെ ഭാര്യ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്തു

അയാളുടെ ഭാര്യ പറഞ്ഞത് അവരും അയാളും തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു എന്നാണ് , അയാൾക്ക് അങ്ങനെ മറ്റുള്ള സ്ത്രീകളുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല

പക്ഷെ അയാൾ മരിക്കുന്നതിനു ഒരു പതിനഞ്ചു മിനിറ്റ് മുൻപ് അയാൾ അവരെ വിളിച്ചിരുന്നു, പതിവില്ലാത്ത വിധം അയാൾ വിഷമത്തിൽ ആയിരുന്നു. അതെന്തിനാവും

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.